Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് മാസ്സായി 'പാപ്പൻ'; സുരേഷ് ഗോപി- ജോഷി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് മാസ്സായി 'പാപ്പൻ'; സുരേഷ് ഗോപി- ജോഷി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പൻ' . പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പന' വീഡിയോയിൽ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. 'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിൽ 'മാത്യൂസ് പാപ്പൻ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇഫാർ മീഡിയ കൂടി നിർമ്മാണ പങ്കാളികളാവുന്നുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP