Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവിതത്തെ സ്‌നേഹിക്കുക; നീലച്ചിത്ര കേസിൽ ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി

ജീവിതത്തെ സ്‌നേഹിക്കുക; നീലച്ചിത്ര കേസിൽ ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. വീണ്ടും പതിയെ പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെട്ടിരക്കയാണ് രാജ് കുന്ദ്ര. ഇൻസ്റ്റാഗ്രാമിലൂടെയാണ് രാജ് കുന്ദ്ര വീണ്ടും രംഗത്തുവന്നത്. 'ജീവിതത്തെ സ്‌നേഹിക്കുക' എന്നാണ് കുന്ദ്രയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ഡിസ്‌ക്രിപ്ഷൻ.നിലവിൽ ഭാര്യ ശിൽപ്പ ഷെട്ടിയെയോ മകനീയോ രാജ് കുന്ദ്ര ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നില്ല. തന്റെ റെസ്റ്റോറന്റിന്റെ അകൗണ്ട് മാത്രമാണ് ഇയാൾ ഫോളോ ചെയ്യുന്നത്.

കഴിഞ്ഞ നവംബർ ഒന്നിനാണ് കുന്ദ്ര സമൂഹ മാധ്യമങ്ങളിൽ നിന്നും പിന്മാറിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു നീലച്ചിത്ര നിർമ്മാണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് ഉൾപ്പടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.പിന്നാലെ സെപ്റ്റംബറിൽ കുന്ദ്ര ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. രണ്ടു മാസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP