Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിനെ കണ്ട കഞ്ചാവ് സംഘം രക്ഷപെടാൻ ശ്രമിച്ചത് സിനിമ സ്‌റ്റൈലിൽ; അഞ്ചു കിലോമീറ്റർ ചെയ്സിങ്ങിനിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുടുങ്ങി; കാസർകോഡ് കസ്റ്റഡിയിൽ എടുത്തത് 16 കിലോ കഞ്ചാവ്

പൊലീസിനെ കണ്ട കഞ്ചാവ് സംഘം രക്ഷപെടാൻ ശ്രമിച്ചത് സിനിമ സ്‌റ്റൈലിൽ; അഞ്ചു കിലോമീറ്റർ  ചെയ്സിങ്ങിനിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുടുങ്ങി; കാസർകോഡ് കസ്റ്റഡിയിൽ എടുത്തത് 16 കിലോ കഞ്ചാവ്

ബുർഹാൻ തളങ്കര

കാസർകോട് : കേരളത്തിലേക്ക് കടത്തുകയായിരുന്ന 16കിലോ കഞ്ചാവ് പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഐ പി എസിന്റെ നിർദ്ദേശ പ്രകാരം കാസർകോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും നർകോട്ടിക് സെൽ ഡി വൈ എസ് പി എം എ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള ഡാന്‌സാഫ് ( DANSAF ) സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് 16കിലോയിൽ അധികം വരുന്ന കഞ്ചാവ് പിടികൂടിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ വെച്ച്, കെ എൽ 14 എ എ 2719 നമ്പർ കാറിൽ കടത്തുകയായിരുന്ന 4 കിലോയിലധികം വരുന്ന കഞ്ചാവുമായി കുഞ്ചത്തൂരിലെ പർവീൻ മൻസിൽ മുഹമ്മദിന്റെ മകൻ യാസിൻ ഇമ്രാജ് എന്ന കേഡി ഇമ്രാൻ (33) എന്നയാളെ അറസ്റ്റ് ചെയ്തു.

ഇതേ സമയം തന്നെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാറിൽ വെച്ചു എം എച്ച് 04 ബി എൻ 2469 നമ്പർ കാറിൽ കടത്തുകയായിരുന്ന 12 കിലോഗ്രാമിൽ അധികം വരുന്ന കഞ്ചാവുമായി അഹമ്മദ് കബീർ എന്ന ലാല കബീർ, കടങ്കോട് മടക്കര പാലായി ക്വാർട്ടേഴ്സ് അജാനൂർ താമസക്കാരനായ ഇക്‌ബാലിന്റെ മകൻ അബ്ദുൽ റഹിമാൻ സഫ്വാൻ (23) എന്നിവരെ നാർക്കോട്ടിക് സെൽ ഡി വൈ എസ് പിഎം എ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തു.

സിനിമയിലെ ആക്ഷൻ രംഗങ്ങളെ കടത്തി വെട്ടുന്ന രംഗങ്ങളാണ് ഇവിടെ ഉണ്ടായത്.സ്‌ക്വാഡ് സംഘത്തെ കണ്ട കഞ്ചാവ് സംഘം വെട്ടിച്ചു രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാർക്കോട്ടിക് സ്‌ക്വാഡ് സാഹസികമായി 5 കിലോമീറ്റർ ചെയ്സിങ്ങ് നടത്തിയാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. ഇതിനിടയിൽ പൊലീസ് വാഹനത്തെ ഇടിച്ചു തെറിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തിയിരുന്നു

.

കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തിൽ എസ് ഐ ബാലകൃഷ്ണൻ സി കെ .എസ് ഐ നാരായണൻ നായർ. മഞ്ചേശ്വരം എസ് ഐ അൻസാർ എ എസ് ഐ ലക്ഷ്മി നാരായണൻ സീനിയർ സിവിൽ പൊലീസ്‌കാരനായ ശിവകുമാർ, സിവിൽ പൊലീസുകാരായ രാജേഷ് മണിയാട്ട് ഓസ്റ്റിൻ തമ്പി, ഗോകുല എസ് വിജയൻ. സുഭാഷ് ചന്ദ്രൻ നിതിൻ സാരങ് എന്നിവർ ഉണ്ടായിരുന്നു. പിടികൂടിയ പ്രതികളെ ആദൂർ പൊലീസിന് കൈമാറി ആദൂർ സി ഐ അനിൽ കുമാറിനാണ് അന്വേഷണ ചുമതല .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP