Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ; സമയത്ത് പരാതി പറഞ്ഞ നടി നീതി തേടി നടക്കുന്നു; നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്ന് അഡ്വ.ഹരീഷ് വാസുദേവൻ

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ; സമയത്ത് പരാതി പറഞ്ഞ നടി നീതി തേടി നടക്കുന്നു; നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്ന് അഡ്വ.ഹരീഷ് വാസുദേവൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസിൽ, ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടിരിക്കുകയാണ്. വിധിയിൽ ഇരയ്ക്ക് നീതി ലഭ്യമായില്ല എന്ന തരത്തിൽ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇരകളുടെ ജീവിത സാഹചര്യത്തെ കാണാൻ ജഡ്ജിമാർക്ക് കഴിയണം എന്ന് കുറിക്കുന്നു അഡ്വ.ഹരീഷ് വാസുദേവൻ. 'അപ്പോഴേ നീതി നിർവ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തിൽ സേഫായി ഇരുന്ന് ഇരകളുടെ പ്രവർത്തിയെ വിധിക്കരുത്.' കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ എന്നും ഹരീഷ് കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

നീതിപീഠം നിയമപുസ്തകങ്ങൾക്കുള്ളിലെ നൂലാമാലകളിൽ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടത്. സത്യത്തെ സ്വാതന്ത്രമാക്കുകയാണ് വേണ്ടത്. കണ്ടെത്തുകയാണ് വേണ്ടത്. നിയമവും നിയമവ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാൻ ആണ്. നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങൾ പറയാനല്ല.

ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പിൽ കയറി നിന്ന് ആ സാഹചര്യത്തെ കാണാൻ ജഡ്ജിമാർക്ക് കഴിയണം. അപ്പോഴേ നീതി നിർവ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തിൽ സേഫായി ഇരുന്ന് ഇരകളുടെ പ്രവർത്തിയെ വിധിക്കരുത്..

പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള fair level play അല്ല പലപ്പോഴും വിചാരണ. പലേ കാരണങ്ങളാൽ പ്രോസിക്യൂഷനു പരിമിതികൾ ഉണ്ട്. സാക്ഷികളാണ് വിചാരണയുടെ നട്ടെല്ല്. പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോൾ സാക്ഷികൾക്ക് നിർഭയം സാക്ഷി പറയാൻ പറ്റില്ല. സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള ഒരു നിയമമില്ല നമ്മുടെ രാജ്യത്ത്.

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുൻപിൽ തെളിഞ്ഞു നിൽക്കുമ്പോഴാണ് അതിനേക്കാൾ എത്രയോ ദുർബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്... ഇര പ്രതിയെ കുടുക്കാൻ മനഃപൂർവ്വം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവർക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത നീതിപീഠത്തിനുണ്ട്.

നീതിയിലേക്കുള്ള വഴി കർത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണ്, ഇന്നും. ചോര വാർന്നു വാർന്നേ ആ വഴി ഭാരവും പേറി നടക്കാൻ പറ്റൂ, ഓരോ ഇരയ്ക്കും. കാരണം അധികാരം പാപിയ്‌ക്കൊപ്പം ആണ്.
ഇരയ്‌ക്കൊപ്പം..
നീതിയ്‌ക്കൊപ്പം...
നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം..
(മാധ്യമവിചാരണയാണ് ശരി എന്നെനിക്ക് അഭിപ്രായവുമില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP