Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിതാ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ തുടങ്ങി; കോടതിയിൽ ഹാജരായവർ മുൻ എംഎൽഎ അടക്കമുള്ളവർ

സരിതാ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ തുടങ്ങി; കോടതിയിൽ ഹാജരായവർ മുൻ എംഎൽഎ അടക്കമുള്ളവർ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വെച്ചു രാഷ്ട്രീയ വൈരാഗ്യത്താൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞും മറ്റും അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് രാജീവൻ വാച്ചാലിന്റെ മുൻപാകെ വെള്ളിയാഴ്‌ച്ച രാവിലെ തുടങ്ങി. സി. പി. എം നേതാവും മുൻ ധർമ്മടം എംഎ‍ൽഎയുമാരുമായിരുന്ന കെ.കെ.നാരായണൻ, ഒ.കെ.ബിനീഷ്, ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ ,രാജേഷ് പ്രേം തുടങ്ങി 88 പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്.

കേസിലാകെ144 എൽ.ഡി.എഫ് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.ഒന്നാം സാക്ഷിയായ അന്നത്തെ ടൗൺ എസ്‌ഐ. സനലിനെയാണ് ഇന്ന് വിസ്തരിക്കുന്നത്.പ്രതി ഭാഗത്തിന് വേണ്ടി അഡ്വക്കറ്റ് മാരായ ബി.പി.ശശീന്ദ്രൻ ,കെ.വി.മനോജ്, സി. രേഷ്മ, വിനോദ് കുമാർ ചപ്രോൻ എന്നിവർ ഹാജരായി.

കണ്ണുരിൽ പൊതുപരിപാടിയായി കണ്ണൂരിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാറിൽ സഞ്ചരിക്കവെ സരിതാ ചാണ്ടിയെ കൊല്ലെടായെന്ന് ആക്രോശിച്ച് റോഡരികിൽ തടിച്ചുകൂടിയ എൽ.ഡി.എഫ് പ്രവർത്തകർ കാറിന് കല്ലെറിയുകയും മുഖ്യമന്ത്രിയുടെ നെഞ്ചിനും നെറ്റിക്കും മുറിവേൽക്കുകയുമായിരുന്നു. കേരള ചരിത്രത്തിലെ അപൂർവ്വ സംഭവങ്ങളിലൊന്നായിരുന്നു തെരുവിൽ ഒരു മുഖ്യമന്ത്രിയെ ജനക്കൂട്ടം ആക്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP