Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പാരമ്യത്തിലെത്തും; വൈറസിന്റെ വ്യാപന ശേഷം ഏറ്റവും ഉയർന്ന നിലയിൽ: ഇന്ന് കോവിഡ് അവലോകനം

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പാരമ്യത്തിലെത്തും; വൈറസിന്റെ വ്യാപന ശേഷം ഏറ്റവും ഉയർന്ന നിലയിൽ: ഇന്ന് കോവിഡ് അവലോകനം

സ്വന്തം ലേഖകൻ

ചെന്നൈ: കേരളത്തിൽ ഓരോ ദിവസം പിന്നിടുമ്പോഴും കോവിഡ് കണക്കുകൾ അതിവേഗം കുതിച്ചുയരുകയാണ്. ഓരോ ദിവസവും പിന്നുടുമ്പോൾ ആയിരങ്ങളാണ് പുതുതായി രോഗികളാകുന്നത്. നിലവിലെ രോഗവ്യാപനം തുടർന്നാൽ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പരമാവധിയിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തൽ.

നിലവിൽ 6% മുതൽ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയെന്ന് ഐഐടി ഗണിതശാസ്ത്ര വകുപ്പും സെന്റർ ഓഫ് എക്‌സലൻസ് ഫോർ കംപ്യൂട്ടേഷനൽ മാത്തമാറ്റിക്‌സ് ആൻഡ് ഡേറ്റ സയൻസ് വകുപ്പും നടത്തിയ പഠനത്തിൽ പറയുന്നു. വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്നു മദ്രാസ് ഐഐടി ഗവേഷകർ മുൻപു മുന്നറിയിപ്പു നൽകിയിരുന്നു. കോവിഡ് 19 ട്രാക്കറിൽ ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ച് ഡോ. ജയന്ത് ഝാ, പ്രഫ. നീലേഷ് എസ്.ഉപാധ്യായ, പ്രഫ. എസ്.സുന്ദർ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടക്കുന്നത്.

ഇന്ന് കോവിഡ് അവലോകനം
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾക്കു സാധ്യത. സ്‌കൂളുകളുടെ പ്രവർത്തനവും പരീക്ഷകളും സംബന്ധിച്ചു തീരുമാനമെടുക്കും. ഓഫിസുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നു മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി. കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സ്‌കൂളുകളും അടയ്ക്കണമെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ അഭിപ്രായം. 10,12 ക്ലാസുകൾ മാത്രം നിയന്ത്രണങ്ങളോടെ നടത്തുകയും മറ്റുള്ളവരുടെ പഠനം ഓൺലൈനാക്കുകയും വേണമെന്നു നിർദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP