Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ കളിക്കാനെത്തുന്ന ബാലികമാരെ പീഡനത്തിന് ഇരയാക്കി; റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പീഡനം നടന്നത് ഭാര്യ വീട്ടിലില്ലാത്ത സമയത്ത്

വീട്ടിൽ കളിക്കാനെത്തുന്ന ബാലികമാരെ പീഡനത്തിന് ഇരയാക്കി; റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പീഡനം നടന്നത് ഭാര്യ വീട്ടിലില്ലാത്ത സമയത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭാര്യ ഇല്ലാതിരുന്ന അവസരത്തിൽ വീട്ടിൽ കളിക്കാൻ എത്തിയ ബാലികമാരെ പീഡിപ്പിച്ചെന്ന പരാതിയിൽ റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനാ(65)ണ് അറസ്റ്റിലായത്. 11 വയസുള്ള രണ്ടു പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

കൊടുമൺ ജങ്ഷനിൽ തേങ്ങ വ്യാപാരം നടത്തുന്നയാളാണ് പ്രതി. ഒന്നിലേറെ തവണ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് വിവരം. സുരേന്ദ്രന്റെ മൂന്നു പെൺമക്കളെയും വിവാഹം കഴിച്ച് അയച്ചതാണ്. ഭാര്യയും ഇയാളും മാത്രമാണ് വീട്ടിലുള്ളത്. ഭാര്യ പുറത്തു പോകുന്ന അവസരങ്ങളിൽ വീട്ടിൽ എത്തിയ കുട്ടികൾക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോക്സേസാ വകുപ്പിട്ടാണ് കേസെടുത്തത്. ബുധനാഴ്ച ലഭിച്ച പരാതിയിൽ വ്യാഴാഴ്ചയാണ് അറസ്റ്റുണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുമൺ എസ്എച്ച്ഓ മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിപിഓ ഗോപൻ, സിപിഓമാരായ പ്രദീപ്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP