Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറത്ത് മാത്രമല്ല അകത്തും മാസ്‌ക് നിർബന്ധം; കോവിഡ് കേസുകൾ ഉയരുമ്പോളും അധിക നിയന്ത്രണങ്ങളിലേക്ക് പോകാതെ സെസ്‌ക്കാച്ചെവൻ

പുറത്ത് മാത്രമല്ല അകത്തും മാസ്‌ക് നിർബന്ധം; കോവിഡ് കേസുകൾ ഉയരുമ്പോളും അധിക നിയന്ത്രണങ്ങളിലേക്ക് പോകാതെ സെസ്‌ക്കാച്ചെവൻ

സ്വന്തം ലേഖകൻ

സ്‌കാച്ചെവൻ ഉൾപ്പെടെ രാജ്യത്തുടനീളം കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പ്രവിശ്യാ സർക്കാർ കൂടുതൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. പ്രധാന നിർദ്ദേശമായി എല്ലാവരോടും പുറത്തു മാത്രമല്ല അകത്തും മാസ്‌ക് ഉപയോഗിക്കണമെന്ന് മാത്രമാണ് അറിയിച്ചത്. ഫെബ്രുവരി അവസാനം വരെയാണ് ഈ ഉത്തരവിന് പ്രാബല്യം.

ഇതോടൊപ്പം കോവിഡിന്റെ നേരിയ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും സ്വയം ഒറ്റപ്പെടുകയും വേണം. വാക്സിനേഷൻ തെളിവുകളോ നെഗറ്റീവ് ടെസ്റ്റ് ഫലമോ കൈയിലുണ്ടായി രിക്കുകയും വേണം. ഇൻഡോർ ഒത്തുചേരൽ പരിധികളോ നിയന്ത്രണങ്ങളോ നടപ്പാക്കാത്ത ഏക പ്രവിശ്യയാണിത്.

ചുമ, തൊണ്ടവേദന, പനി, തുമ്മൽ, ജലദോഷം എന്നിവ പോലുള്ള ലക്ഷണങ്ങളുള്ളവർ ആരോഗ്യ അഥോറിറ്റിയുടെ പരിശോധനാ ശേഷിയിൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ പി സി ആർ പരിശോധന നടത്തരുതെന്നും പ്രവിശ്യ ശുപാർശ ചെയ്യുന്നു. പകരം ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും ദ്രുത ആന്റിജൻ പരിശോധനയും സ്വയം ഒറ്റപ്പെടലും നിർവഹിക്കണമെന്നും പ്രവിശ്യാ അധികാരികൾ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP