Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൻ.എസ്.എസ് സർക്കാറുമായി ഉടക്കിൽ തന്നെ; മുന്നാക്ക സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണം നിരസിച്ചു എൻഎസ്എസ്; കമ്മിഷൻ നേരിട്ടല്ലാതെ, പുറത്തുനിന്നുള്ള വിവരശേഖരണം നിയമവിരുദ്ധമെന്ന് സുകുമാരൻ നായർ

എൻ.എസ്.എസ് സർക്കാറുമായി ഉടക്കിൽ തന്നെ; മുന്നാക്ക സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണം നിരസിച്ചു എൻഎസ്എസ്; കമ്മിഷൻ നേരിട്ടല്ലാതെ, പുറത്തുനിന്നുള്ള വിവരശേഖരണം നിയമവിരുദ്ധമെന്ന് സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാറുമായി ഉടക്കു തുടർന്ന് എൻഎസ്എസ്. മുന്നോട്ട സമുദായങ്ങളിലെ പിന്നോക്കാവസ്ഥ കണ്ടെത്താനുള്ള സർക്കാർ ശ്രമങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയാണ് സുകുമാരൻ നായർ. ജനുവരി 18-ന് നിശ്ചയിച്ചിരിക്കുന്ന, മുന്നാക്ക, സംവരണേതര സമുദായസംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണവും സുകുമാരൻ നായർ നിരസിച്ചിരിക്കയാണ്. എൻ.എസ്.എസ്. നിരസിക്കുകയാണെന്ന് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് കമ്മിഷൻ നടത്തുന്ന സാമ്പിൾ സർവേയെക്കുറിച്ച് സർക്കാരിന് നിർദ്ദേശം നൽകുന്നതിന് മുന്നോടിയായാണ് 18-ന് യോഗം നിശ്ചയിച്ചിരുന്നത്. കമ്മിഷന്റെ വിവരശേഖരണമല്ലാതെ, സംഘടനകൾ ശേഖരിക്കുന്ന വിവരങ്ങൾകൂടി ഉൾപ്പെടുത്താനാണ് ശ്രമമെന്നാണ് ക്ഷണക്കത്തിൽനിന്നും മനസ്സിലാക്കുന്നത്. കമ്മിഷൻ നേരിട്ടല്ലാതെ, പുറത്തുനിന്നുള്ള വിവരശേഖരണം നിയമവിരുദ്ധമാണെന്നാണ് സുകുമാരൻ നായർ ചൂണ്ടിക്കാട്ടുന്നത്.

നിയതമായ മാർഗനിർദേശങ്ങൾ പാലിക്കാതെ പുറത്തുനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കൂട്ടിക്കലർത്തുന്നത് മുന്നാക്കവിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങൾകൂടി നഷ്ടപ്പെടുത്തും. അതുകൊണ്ടാണ് കമ്മിഷന്റെ സാമ്പിൾ സർവേയെ എൻ.എസ്.എസ്. എതിർക്കുന്നതെന്നും ജനറൽസെക്രട്ടറി അറിയിച്ചു. മുന്നാക്കസമുദായങ്ങളിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് എന്തെല്ലാം വിവരശേഖരണമാണ് നടത്തുന്നതെന്ന് നിജപ്പെടുത്തുകയോ സർവേയ്ക്കുള്ള രീതിശാസ്ത്രം നിശ്ചയിക്കുകയോ ചെയ്തിട്ടില്ല.

അശാസ്ത്രീയമായ സാമ്പിൾ സർവേ, മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാർക്കുള്ള ഭരണഘടനാസംവരണത്തേയും, ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളകമ്മിഷന്റെ, കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സാമൂഹിക-സാമ്പത്തിക-സാമുദായികസർവേ നടത്തണമെന്ന നിർദേശത്തേയും ദോഷകരമായി ബാധിക്കും. സർവേയിൽനിന്നും ലഭിക്കുന്ന നാമമാത്രമായ വിവരശേഖരണം മുന്നാക്കവിഭാഗങ്ങളിലെ അവശത അനുഭവിക്കുന്നവരുടെ യഥാർഥചിത്രം പുറത്തുകൊണ്ടുവരില്ല.

ഇവ ഉന്നയിച്ചാണ്, സാമ്പിൾ സർവേ നിർത്തണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ്. ഹൈക്കോടതിയെ സമീപിച്ചത്. എൻ.എസ്.എസിന്റെ ഭയാശങ്കകൾ ദൂരീകരിക്കുന്നതരത്തിൽ, ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ, സാമ്പിൾ സർവേ യാതൊരുവിധത്തിലും സംവരണത്തെയോ ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള കമ്മിഷന്റെ നിർദേശങ്ങളെയോ ബാധിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സുകുമാരൻനായർ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP