Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശത്തു നിന്നെത്തുന്നവർ നാട്ടിൽ ഏഴ് ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്ര സർക്കാർ നിബന്ധനപിൻവലിക്കണം; ഓവർസീസ് എൻ സി പി

വിദേശത്തു നിന്നെത്തുന്നവർ നാട്ടിൽ ഏഴ് ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്ര സർക്കാർ നിബന്ധനപിൻവലിക്കണം; ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ

വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴ് ദിവസം നിർബന്ധിത ക്വാറ ന്റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരിന്റെ നിബന്ധന പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി യു എ ഇ കമ്മിറ്റി.ഈ വിഷയമുന്നയിച്ച് എൻ സി പി ഓവർസീസ് സെൽ ദേശീയ കമ്മറ്റിക്കു വേണ്ടി അധ്യക്ഷൻ ബാബു ഫ്രാൻസീസ് ബഹു.കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് ബൂസ്റ്റർ ഡോസും, നാട്ടിലേക്കുള്ള വിമാന യാത്രക്ക് മുൻപ് പി.സി.ആർ പരിശോധനയും യാത്രയ്ക്കുശേഷം വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ്? നെഗറ്റീവ് റിസൽട്ടുമായി വീട്ടിലെത്തുന്നവർ ക്വാറൻനീൽ കഴിയണമെന്നത് ശരിയായ നടപടിയല്ല. ഭരണഘടന ഉറപ്പു നൽകുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകൾ .ആയതിനാൽ അടിയന്തിരമായി ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെടുന്നു.

കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത്?നിന്ന്? വരുന്ന വർക്ക്? ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട്? മാസങ്ങൾ കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ വിഷയത്തിലും സർക്കാർ പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന് ഓവർസീസ് എൻ സി പി യു എ ഇ കമ്മിറ്റി അറിയിച്ചു. ഈ കാര്യങ്ങൾക്കായി കേന്ദ്ര മന്ത്രിക്ക് നിവേദനം സമർപ്പിച്ച ഓവർസീസ് എൻ സി പി ദേശീയ കമ്മിയെ യോഗം അഭിനന്ദിച്ചു.

വീഡിയോ ലിങ്ക്

https://we.tl/t-EctfwTMsPe

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP