Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് 76 പേർക്കു കൂടി ഓമിക്രോൺ വൈറസ് ബാധ; പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളജിൽ ക്ലസ്റ്റർ രൂപപ്പെട്ടു; വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പർക്കത്തിലുള്ള വിദ്യാർത്ഥിയിൽ നിന്നും പകർന്നതെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 76 പേർക്കു കൂടി ഓമിക്രോൺ വൈറസ് ബാധ; പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളജിൽ ക്ലസ്റ്റർ രൂപപ്പെട്ടു; വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പർക്കത്തിലുള്ള വിദ്യാർത്ഥിയിൽ നിന്നും പകർന്നതെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോൺ വ്യാപിക്കുന്നു. 76 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. 59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഓമിക്രോൺ ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളജിൽ ഓമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പർക്കത്തിലുള്ള വിദ്യാർത്ഥിയിൽ നിന്നും പകർന്നതാണെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തൃശൂർ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂർ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസർകോട് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാൾക്കും പുതിയ വകഭേദം ബാധിച്ചതായി കണ്ടെത്തി. തൃശൂർ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തൃശൂർ യുഎഇ 9, ഖത്തർ 2, ജർമനി 1, പത്തനംതിട്ട യുഎഇ 5, ഖത്തർ 1, കുവൈറ്റ് 1, ആയർലാൻഡ് 2, സ്വീഡൻ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തർ 1, കണ്ണൂർ യുഎഇ 7, ഖത്തർ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തർ 1, കോട്ടയം യുഎഇ 3, യുകെ 1, മലപ്പുറം യുഎഇ 6, കൊല്ലം യുഎഇ 4, ഖത്തർ 1, കോഴിക്കോട് യുഎഇ 4, കാസർഗോഡ് യുഎഇ 2, എറണാകുളം ഖത്തർ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 3 പേരാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP