Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ഹോട്ടലുകളിൽനിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തു

ആലപ്പുഴയിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ഹോട്ടലുകളിൽനിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണവും ബേക്കറിയിൽനിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, കോടതിപാലം ഹസീന, കിടങ്ങാംപറമ്പ് മഹാദേവ എന്നീ ഹോട്ടലുകളിൽനിന്ന് പഴകിയ ചോറ്, സാമ്പാർ, മീൻ, ഇറച്ചി അടക്കമുള്ള ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്.

നഗരത്തിലെ ബേക്കറികളിൽ നിന്നും പഴകിയ പലഹാരങ്ങളും മറ്റൊരിടത്തുനിന്നും കാലാവധി കഴിഞ്ഞ പാലും പിടികൂടി. കിടങ്ങാംപറമ്പ് സ്റ്റാച്യുവിന് സമീപത്തെ പ്രിയ ബേക്കറിയിൽ നിന്ന് കാലാവധി കഴിഞ്ഞപലഹാരങ്ങളും ഇന്ദിര ജങ്ഷന് സമീപത്തെ അറേബ്യൻ ഷേക്ക് എന്ന സ്ഥാപനത്തിൽനിന്ന് പഴകിയ പാലുമാണ്പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ ഉച്ചവരെയാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.

ജെ.എച്ച്.ഐമാരായ സി.വി. രഘു, ടെൻഷി സെബാസ്റ്റ്യൻ, ഗിരീഷ്, ശിവകുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നരസഭാധ്യക്ഷ സൗമ്യരാജ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP