Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൊണേഷൻ കുരുക്കിൽ ന്യൂമാൻ കോളേജ് വീണു; കോഴ കൊടുക്കാത്തതിന് അഡ്‌മിഷൻ നിഷേധിച്ചതിന് പ്രിൻസിപ്പൽ മറുപടി പറഞ്ഞേ മതിയാകൂ; തൊടുപുഴ കോളേജിന് അഞ്ച് വർഷത്തേക്ക് പുതിയ കോഴ്‌സുമില്ല; കർശന നടപടിയുമായി എംജി സർവ്വകലാശാല

ഡൊണേഷൻ കുരുക്കിൽ ന്യൂമാൻ കോളേജ് വീണു; കോഴ കൊടുക്കാത്തതിന് അഡ്‌മിഷൻ നിഷേധിച്ചതിന് പ്രിൻസിപ്പൽ മറുപടി പറഞ്ഞേ മതിയാകൂ; തൊടുപുഴ കോളേജിന് അഞ്ച് വർഷത്തേക്ക് പുതിയ കോഴ്‌സുമില്ല; കർശന നടപടിയുമായി എംജി സർവ്വകലാശാല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിജി അഡ്‌മിഷന് കുട്ടികളിൽ നിന്ന് ഡൊണേഷൻ എന്ന പേരിൽ തൊടുപുഴയിലെ ന്യൂമാൻ കോളേജ് വൻ തുക ആവശ്യപ്പെട്ടതായി എംജി സർവ്വകലാശാലയുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ വിഷയത്തിൽ കോളേജ് പ്രിൻസിപ്പൾ ഡോക്ടർ ടി എം ടി എം ജോസഫിനെതിരെ നടപടി തുടരാൻ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ന്യൂമാൻ കോളേജിന് ശക്തമായ താക്കീത് ചെയ്യാനും വൈസ് ചാൻസലറോടെ സിൻഡിക്കേറ്റ് ശുപാർശ ചെയ്തു. സർവ്വകലാശാലാ നിർദ്ദേശത്തിനപ്പുറമുള്ള ഡൊണേഷൻ ആവശ്യപ്പെട്ടുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ്. മാസങ്ങൾക്ക് മുമ്പ് ന്യൂമാൻ കോളേജിന്റെ വഴിവിട്ട ഡൊണേഷൻ വാങ്ങൽ മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്.

എംഎ എക്കണോമിക്‌സിന് അഡ്‌മിഷൻ കിട്ടയ സുജിത്ത് എന്ന വിദ്യാർത്ഥിക്ക് ഡൊണേഷൻ നൽകാത്തതിന്റെ പേരിൽ പഠനാവസരം നിഷേധിക്കുകയായിരുന്നു. കോഴ്‌സിന് ചേരണമെങ്കിൽ വൻ തുക ഡൊണേഷൻ വേണമെന്ന് കോളേജ് പ്രിൻസിപ്പൾ ആവശ്യപ്പെട്ടു. എന്നാൽ സർവ്വകലാശാലയുടെ കേന്ദ്രീകൃത പട്ടിക പ്രകാരം അഡ്‌മിഷൻ കിട്ടിയ തനിക്ക് ഡൊണേഷൻ നൽകേണ്ട ആവശ്യമില്ലെന്ന് സുജിത്ത് നിലപാട് എടുത്തു. ഇതു കാരണം കോളേജിൽ അഡ്‌മിഷനും നൽകിയില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞവർഷം ഓഗസ്റ്റിലാണ്   സുജിത് സർവ്വകലാശാലയ്ക്ക് പരാതി നൽകിയത്. തുടർന്ന് പരാതി പരിഹാര സെല്ലിന് ഇത് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിൽ സുജിത്തിന്റെ പരാതി ശരിയാണെന്ന് കണ്ടു. കോളേജിനെതിരെ നടപടി ശുപാർശയുമായി റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി.

ഫയൽ പരിശോധിച്ച് റിപ്പോർട്ടിലെ ആധികാരികത ഉറപ്പാക്കിയ ശേഷം ഇതിന് വൈസ് ചാൻസലറും അംഗീകരാം നൽകി. തുടർന്നാണ് കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കേറ്റ് വിഷയം പരിശോധിച്ചത്. പരാതിയുടെ സത്യസന്ധത ഉറപ്പാക്കിയ ശേഷം കൃത്യമായ നടപടിക്ക് സിൻഡിക്കേറ്റ് തീരുമാനം എടുത്തു. അഞ്ച് കാര്യങ്ങളാണ് സിൻഡിക്കേറ്റ് മുന്നോട്ട് വയ്ക്കുന്നത്. വിഷയത്തിൽ കോളേജ് പ്രിൻസിപ്പാളിൽ നിന്ന് വിശദീകരണം തേടു. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കോളേജ് പ്രിൻസിപ്പൽ എന്ന പദവിയിൽ നിന്ന് നീക്കാതിരിക്കാനുള്ള കാരണമാണ് തേടുന്നത്. അതായത് പ്രിൻസിപ്പളിനെ മാറ്റാൻ സർവ്വകലാശാലാ സിൻഡിക്കേറ്റ് തത്വത്തിൽ തീരുമാനിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇതിനൊപ്പം അടുത്ത അഞ്ചുവർഷത്തേക്ക് ന്യൂമാൻ കോളേജിന് പുതിയ കോഴ്‌സോ മാനേജ്‌മെന്റ് സീറ്റോ അനുവദിക്കുകയുമില്ല.

സർവ്വകലാശാലാ ചട്ടത്തിന് വിരുദ്ധമായ ഡൊണേഷൻ വാങ്ങൽ ഗുരുതര കുറ്റമായാണ്. സർവ്വകലാശാലയുടെ ഇത്തരത്തിലുള്ള നിരവധി നിർദ്ദേശങ്ങൾ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ നിരന്തരം ലംഘിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പളിനെതിരെ കർശന നടപടിക്ക് സിൻഡിക്കേറ്റിന്റെ ശുപാർശ. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി ഉറപ്പാണെന്നാണ് സർവ്വകലാശാല നൽകുന്ന സൂചന. ഇത്തരം അനധികൃത പണപ്പിരിവ് തുടർന്നാൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പും കോളേജിന് നൽകിയിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാതെ എത്ര വലിയ കോളേജായാലും പ്രവർത്തിക്കാൻ കഴിയില്ലെന്ന സൂചനയാണ് ഇതിലൂടെ സർവ്വകലാശാല നൽകുന്നത്. പരാതിക്കാരനായ സുജിത് പിഎസുമായി പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും വിദ്യാർത്ഥിക്കുണ്ടായ നഷ്ടം നികത്തണമെന്നും ഉത്തരവിൽ വ്യക്തമായി പറയുന്നു.

ഇതിനൊപ്പം എംജി സർവ്വകലാശാലയുടെ കീഴിലെ മുഴുവൻ കോളേജുകൾക്കും ഡൊണേഷൻ വാങ്ങുന്നതിനെതിരെ കർശന മുന്നറിയിപ്പും നൽകും. ന്യൂമാൻ കോളേജിനെതിരായ നടപടിയെ കുറിച്ച് എല്ലാ കോളേജുകളേയും അറിയിക്കാനാണ് ഡെപ്യൂട്ടി രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് നൽകിയിട്ടുള്ള നിർദ്ദേശം. ഇത് ആരു ലംഘിച്ചാലും ഇനി കർശനമായ നടപടിയുണ്ടാകുമെന്നാണ് സർവ്വകലാശാലയുടെ നിലപാട്. മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ നിന്ന് മാനേജ്‌മെന്റ് കോളേജുകൾ കോഴവാങ്ങുന്നതിന് ഇതിലൂടെ തടയിടാനാകുമെന്ന് തന്നെയാണ് സിൻഡിക്കേറ്റിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP