Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി; നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലും ധീരജ് ഉണ്ടായിരുന്നില്ല; കോളജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് കാമ്പസിലേക്ക് മടങ്ങിയത് ഞായറാഴ്‌ച്ച; ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് അമ്മ; തേങ്ങലടക്കാനാവാതെ ജന്മനാട്

പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി; നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലും ധീരജ് ഉണ്ടായിരുന്നില്ല; കോളജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് കാമ്പസിലേക്ക് മടങ്ങിയത് ഞായറാഴ്‌ച്ച; ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് അമ്മ; തേങ്ങലടക്കാനാവാതെ ജന്മനാട്

അനീഷ് കുമാർ

കണ്ണൂർ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് നാട്ടിൽ സജീവ എസ്എഫ്‌ഐ പ്രവർത്തകൻ ആയിരുന്നില്ല. കുടുംബ പരമായും അടുത്ത രാഷ്ട്രീയ പ്രവർത്തന പരിചയമൊന്നും ഇല്ലാത്തതാണ് ധീരജിന്റെ കുടുംബം. കാമ്പസിൽ മകൻ എസ്എഫ്‌ഐ രാഷ്ട്രീയത്തിൽ സജീനമായിരുന്നു എന്നത് പോലും വീട്ടുകാർക്ക് കൃത്യമായ അറിവുണ്ടായിരുന്നിുല്ല. പിതാവ് രാജേന്ദ്രനോ കുടുംബത്തിനോ എടുത്തുപറയാവുന്ന രാഷ്ട്രീയ പശ്ചത്തലമൊന്നുമില്ല. ധീരജും നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിട്ടില്ല.

ധീരജ് കൊലക്കത്തിക്ക് ഇരയാകുമ്പോൾ മാതാവ് പുഷ്പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു. തളിപ്പറമ്പ് ആയുർവേദ ആശുപത്രിയിൽ നഴ്‌സാണ് പുഷ്‌കല. ധീരജ് കൊല്ലപ്പെട്ടത് സഹപ്രവർത്തകർ അറിഞ്ഞുവെങ്കിലും മകൻ ദാരുണമായി കൊല്ലപ്പെട്ട വിവരം അമ്മയെ അറിയിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് മകൻ നഷ്ടമായ വിവരം അമ്മ അറിഞ്ഞത്. ആ അമ്മയുടെ വിലാപം ആരുടെയും മനംതകർക്കുന്നതായി.

ധീരജിന്റെ പിതാവ് എൽ.ഐ.സി ഏജന്റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. രാജേന്ദ്രൻ-പുഷ്പകല ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ് ധീരജ്. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർത്ഥി അദ്വൈതാണ് സഹോദരൻ. നേരത്തേ താലോളങ്ങരയിൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം തളിപ്പറമ്പ് തൃച്ചംബരം യു.പി സ്‌കൂളിന് സമീപം 'അദ്വൈതം' എന്ന പുതിയ വീടുവെച്ച് താമസം മാറിയത് രണ്ടു വർഷം മുമ്പാണ്.

പഠനത്തിൽ മിടുക്കനായിരുന്ന ധീരജ് നാട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം പ്രിയങ്കരനാണ്. ധീരജിന്റെ കൊലപാതക വാർത്തയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജന്മനാട്. കോളജിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് ഞായറാഴ്ചയാണ് കാമ്പസിലേക്ക് മടങ്ങിയത്. ഇനി ധീരജ് മടങ്ങി വരില്ലെന്ന് അറിവ് കൂടുംബത്തെ ശരിക്കും തകർക്കുന്നു.

തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം കോളേജ് തെരഞ്ഞെടുപ്പുമായി ഇവിടെ എസ്.എഫ്.ഐ - കെ.എസ്.യു വിദ്യാർത്ഥി സംഘർഷമുണ്ടായിരുന്നു കോളേജിന് സമീപത്തെ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ വച്ചായിരുന്നു അക്രമം. ജില്ലാ പഞ്ചായത്തിലേക്ക് പോവുകയായിരുന്ന പഞ്ചായത്തംഗവും സിപിഎം നേതാവുമായ സത്യൻ വിദ്യാർത്ഥികൾ അക്രമിക്കപ്പെട്ട സ്ഥലത്തെത്തി. അദ്ദേഹമാണ് വാഹനത്തിൽ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് വഴിമധ്യേയാണ് ധീരജ് മരണമടയുന്നത്.

പുറമേ നിന്നുമെത്തിയ യുത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം-എസ.എഫ്.ഐ സംഘടനകൾ ആരോപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുവരും. തളിപ്പറമ്പ് തൃച്ഛംബരത്തിനടുത്തും നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പാലക്കുളങ്ങരയിലാണ് നീരജിന്റെ വീട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP