Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയുമായി വരുന്നവർക്ക് എല്ലാം ഫ്രീ; വൈഫ് ഇല്ലാത്തവർ 'സ്റ്റഡ്'; അവർക്ക് 14000 രൂപ എൻട്രി ഫീസ്! ഭാര്യമാരെ പങ്കുവച്ച് അടിച്ചുപൊളിക്കൊപ്പം വരുമാനവും; നിരീക്ഷണത്തിലുള്ളത് ഏഴു ഗ്രൂപ്പുകൾ; കൊല്ലത്തുകാരൻ വിദേശത്ത് മുങ്ങി; കപ്പിൾ കേരളയിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും; എല്ലാവരേയും പൊക്കാൻ അന്വേഷണം

ഭാര്യയുമായി വരുന്നവർക്ക് എല്ലാം ഫ്രീ; വൈഫ് ഇല്ലാത്തവർ 'സ്റ്റഡ്'; അവർക്ക് 14000 രൂപ എൻട്രി ഫീസ്! ഭാര്യമാരെ പങ്കുവച്ച് അടിച്ചുപൊളിക്കൊപ്പം വരുമാനവും; നിരീക്ഷണത്തിലുള്ളത് ഏഴു ഗ്രൂപ്പുകൾ; കൊല്ലത്തുകാരൻ വിദേശത്ത് മുങ്ങി; കപ്പിൾ കേരളയിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും; എല്ലാവരേയും പൊക്കാൻ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസിൽ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേർ. ഇവരിൽ ആറുപേരാണ് പിടിയിലായത്. പിടിയിലാകാനുള്ള മൂന്നുപേരിൽ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നു. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളിൽ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണ്. നാലുപേർ തനിച്ചെത്തിയവരാണ്. ഇവരെ 'സ്റ്റഡ്' എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവർ 14,000 രൂപ നൽകണം. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

അതായത് ഭാര്യമാരുമായി വന്നില്ലെങ്കിൽ അവർ പണം നൽകണം. ഇതാണ് ഈ ഗ്രൂപ്പിന്റെ പ്രധാന വരുമാന മാർഗ്ഗം. ഏഴു സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഏഴു ഗ്രൂപ്പുകളിലായി അയ്യായിരത്തിനു മുകളിൽ അംഗങ്ങളുണ്ട്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉൾപ്പെടുന്നു. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും പങ്കുവയ്ക്കും. പിന്നീട് വിഡിയോകോൾ നടത്തും. അതിനു ശേഷമാണ് കൂടിച്ചേരൽ. കൂടിച്ചേരലുകൾ ഏറെയും വീടുകളിലാണ് നടത്തുന്നത്.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തൽ. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാണ്. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നണ്ട്. ഭർത്താവിന്റെ പീഡനം സഹിക്കാതെ യുവതി അൽത്താഫ് എന്ന വ്‌ളോഗിൽ പറഞ്ഞ വിവരങ്ങലാണ് നിർണ്ണായകമായത്.

കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൈഫ് സ്വാപ്പിങ് അഥവാ കീ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഈ ഏർപ്പാട് മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വ്യാപകമാണ്.

മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാർട്ടിക്ക് ഭാര്യാസമേതമെത്തുന്നവർ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇതായിരുന്നു ഈ ശൈലി.വൈഫ് സ്വാപ്പിങ് പലപ്പോഴും വിവാദവും കേസും വാർത്തയുമൊക്കെയായി മാറിയിട്ടുണ്ട്. 2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു.2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്. തവനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബംഗളൂരു എച്ച്.എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. കായംകുളത്തും മുമ്പും സമാനപരാതി ഉയർന്നു.

2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.കായംകുളത്ത് പിടിയിലായ യുവാക്കൾ ഷെയർ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറൽ) താത്പര്യം അറിയിക്കുകയായിരുന്നു.

തുടർന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവർ ഭാര്യമാരെ കൈമാറിയിരുന്നത്. കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ വിവിധയിടങ്ങളിൽ നടക്കുന്നതായി പൊലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP