Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്‌നായി തൊമ്മനെ ചൊല്ലി ക്‌നാനായ സഭയിൽ തർക്കം; വിശുദ്ധന്റെ പ്രതിമയുമായി വിശ്വാസികളുടെ മാർച്ച് സഭാ ആസ്ഥാനത്ത്; പ്രതിമ തങ്ങൾ സ്ഥാപിക്കുമെന്ന് സഭയും; ക്‌നായിത്തൊമ്മൻ വീണ്ടും ചർച്ചകളിൽ

ക്‌നായി തൊമ്മനെ ചൊല്ലി ക്‌നാനായ സഭയിൽ തർക്കം; വിശുദ്ധന്റെ പ്രതിമയുമായി വിശ്വാസികളുടെ മാർച്ച് സഭാ ആസ്ഥാനത്ത്; പ്രതിമ തങ്ങൾ സ്ഥാപിക്കുമെന്ന് സഭയും; ക്‌നായിത്തൊമ്മൻ വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ക്‌നായിത്തൊമ്മന്റെ പ്രതിമ ക്‌നാനായ സഭാ അതിരൂപതാ ആസ്ഥാനത്ത് വെക്കാനുള്ള ഒരു വിഭാഗം വിശ്വാസികളുടെ ശ്രമം തടയുമ്പോൾ പുതി സഭാ വിവാദവും ചർച്ചയിൽ. സഭാ നേതൃത്വം ഇവർക്ക് വളപ്പിനുള്ളിൽ കടക്കാൻ അനുമതി നൽകിയില്ല. അതിനിടെ ക്‌നായിത്തൊമ്മന്റെ പ്രതിമ സഭ സ്ഥാപിക്കുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു.

സഭാ ആസ്ഥാനത്തിന് മുന്നിൽ പ്രതിമയുമായി വന്ന് ഒരു സംഘം നടത്തിയ പ്രവൃത്തി അംഗീകരിക്കാൻ പറ്റില്ല. ക്‌നായിത്തൊമ്മന്റെ പ്രതിമ സ്ഥാപിക്കാൻ സഭ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് ഏഴിന് കുടിയേറ്റദിനം ആചരിക്കുമ്പോഴാണിത്. ഇതിനുപകരം ഒരു സംഘം അവരുണ്ടാക്കിയ പ്രതിമയുമായി വന്ന് അത് സഭാ ആസ്ഥാനത്ത് സ്ഥാപിക്കണം എന്ന് പറയുന്നത് ശരിയല്ല. ഔദ്യോഗികമായി വേണം ഇക്കാര്യങ്ങൾ ചെയ്യാൻ എന്ന് സഭാ അധികൃതർ പറയുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയും വണങ്ങിയിരുന്ന വിശുദ്ധനായിരുന്നു ക്‌നായി തോമ. കേരളകൈസ്ത്രവ സഭ അംഗീകരിച്ചതും കുർബാന മദ്ധ്യെ ദേവാലയത്തിൽ വണങ്ങിയിരുന്ന വിശുദ്ധ ക്‌നായി തോമ്മ ആകമാന സുറിയാനി സഭയുടെ അഭിവാജ്യഘടകവും കേരള സാമൂഹ്യ പരിഷ്‌കർത്താവും കച്ചവട പ്രമുഖനും ആയിരുന്നു. ക്‌നായി തോമായെ, കത്തോലിക്ക സഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കണമെന്ന ആവശ്യപ്പെട്ട് വിശ്വാസികൾ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ സ്ഥാപനമെന്ന ആശയം വരുന്നത്.

പ്രതിമ സ്ഥാപിക്കാൻ വിശ്വാസികൾ വരുന്നത് അനുസരിച്ച് സഭാനേതൃത്വം അറിയിച്ചതുപ്രകാരം വെസ്റ്റ് പൊലീസ് കവാടത്തിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11-ന് അതിരൂപതാ ആസ്ഥാനത്ത് പ്രതിമയുമായി എത്തിയ സംഘത്തെ 12.30-ഓടെ അറസ്റ്റുചെയ്ത് നീക്കി. ക്‌നായിത്തൊമ്മന്റെ സഭാചരിത്രപ്രകാരമായ പ്രധാന്യം കോട്ടയം നഗരത്തിൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ പ്രതിമയുമായി എത്തിയതെന്ന് സംഘാംഗം അനീഷ് ലൂക്കോസ് അറിയിച്ചു.

വയനാട് പെരിക്കല്ലൂരിൽനിന്ന് പ്രതിമയുമായി തുടങ്ങിയ യാത്ര ഞായറാഴ്ച രാവിലെ കൈപ്പുഴയിൽ എത്തി. കോട്ടയം നഗരത്തിലൂടെ 11 മണിയോടെ കെ.കെ.റോഡിലെ സഭാ ആസ്ഥാനത്തിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് ഗേറ്റ് അടച്ചിരുന്നു. പ്രതിമയുമായി ഉള്ളിലേക്ക് കടക്കാൻ അനുമതി ഇല്ലെന്ന് എസ്‌ഐ. ശ്രീജിത്ത് അറിയിച്ചു. വികാരി ജനറാളാണ് ഇക്കാര്യം അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തണമെന്നും പ്രതിമ അദ്ദേഹത്തിന് സമർപ്പിക്കുമെന്നും വന്നവർ അറിയിച്ചു. പ്രതിമ സഭാ അധികൃതർ തന്നെ യഥാസ്ഥാനത്ത് വച്ചാൽ മതിയെന്നും അഭ്യർത്ഥിച്ചു. വന്നവരും സഭാ അധികാരികളുമായി ഫോണിൽ ചർച്ച നടത്തിയെങ്കിലും പ്രതിമസ്ഥാപനത്തിൽ പൊടുന്നനെയുള്ള തീരുമാനം പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. വന്നവർ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. അറസ്റ്റുചെയ്ത് നീക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് നടപടിയിലേക്ക് നീങ്ങി.

അതേസമയം ഒരു വിഭാഗം വിശ്വാസികൾ പ്രതിമയുമായി വന്നതിനെ കെ.സി.വൈ.എൽ. അപലപിച്ചു. പ്രതിമസ്ഥാപനം പാസ്റ്ററൽ കൗൺസിൽ തീരുമാനിച്ചതാണ്. ഇത് ഇടവക ജനത്തെ അറിയിച്ചതുമാണെന്ന് അവർ പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP