Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കേണ്ടത് മുസ്ലിംലീഗ്; പര്സരപര സഹകരണം വേണം; സമസ്ത അവരുടേതായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആശങ്കയില്ല; കമ്മ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെ തള്ളി എം.കെ. മുനീർ

സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കേണ്ടത് മുസ്ലിംലീഗ്; പര്സരപര സഹകരണം വേണം; സമസ്ത അവരുടേതായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആശങ്കയില്ല; കമ്മ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെ തള്ളി എം.കെ. മുനീർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സർക്കാറുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെ തള്ളി ലീഗ് നേതാവ് എം.കെ. മുനീർ എംഎ‍ൽഎ. സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കേണ്ടത് ലീഗ് ആണെന്നും അതുകൊണ്ട് പരസ്പര സഹകരണം വേണമെന്നും എം.കെ. മുനീർ പറഞ്ഞു. സമസ്ത അവരുടേതായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആശങ്കയില്ലെന്നും മുനീർ വ്യക്തമാക്കി.

അതേസമയം, കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ മിക്കവരും ദൈവവിശ്വാസികളാണെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൈവവിശ്വാസികളെ മാറ്റി നിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാൽ, ചിലപ്പോഴവിടെ പാർട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കേണ്ടി വരും. അവർക്ക് ആ പാർട്ടിയിലേ നിൽക്കാൻ കഴിയൂ.

അത് പോലെ ചില പ്രദേശങ്ങളിൽ, വിദ്വേഷത്തിന്റെ പേരിൽ, ഇപ്പോൾ മുസ്ലിം ലീഗുകാരനാണെങ്കിലും പാർട്ടിയിൽ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാൾ പോകുന്നത് മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതിൽ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല'' അബ്ദു സമദ് പറഞ്ഞത്.

നേരത്തെ കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയം ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഫോട്ടോ ചേർത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണജനകമാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. തന്റെ അറിവോടെയൊ, സമ്മതത്തോടെയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാർത്തകളിൽ എന്റെ ഫോട്ടോ ചേർത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും തങ്ങൾ പറഞ്ഞിരുന്നു.

സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് കൺവീനർ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്ലിം സമുദായം കരുതിയിരിക്കണമെന്നായിരുന്നു പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP