Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂവാറ്റുപുഴയിൽ തെരുവുനായയുടെ ആക്രമണം: അഞ്ചുപേർക്കു പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കലമ്പൂരിലെ അംഗൻവാടിയിലേക്ക് ഓടിക്കയറിയ നായയാണ് അവിടെയുണ്ടായിരുന്ന കുട്ടികളേയും ആയയെും ആക്രമിച്ചത്. നാലുവയസുകാരി ആദികൃഷ്ണ, മൂന്നു വയസുള്ള മീനാക്ഷി എന്നിവർക്കാണ് പരിക്കേറ്റത്.

ടോയ്‌ലറ്റിലേക്ക് പോകാൻ പുറത്തേക്കിറങ്ങിയ ആദികൃഷ്ണയെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ അംഗൻവാടിക്കുള്ളിലിരുന്ന മീനാക്ഷിയേയും നായ ആക്രമിച്ചു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷിക്കാനെത്തിയെങ്കിലും ഇവരേയും നായ ആക്രമിച്ചു. അദ്ധ്യാപിക ഷേർളി, തൊഴിലാളിയായ ത്രേസ്യാക്കുട്ടി എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP