Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ സിൻഡിക്കേറ്റിന് താൽപ്പര്യമില്ല; വിസി മാഹാദേവൻ പിള്ള സ്വന്തം കൈപ്പടിയിൽ വെള്ളക്കടലാസിൽ എഴുതി ഗവർണ്ണറെ തീരുമാനം അറിയിച്ചു; രാഷ്ട്രപതി കേരളത്തിൽ നിന്ന് മടങ്ങിയത് അപമാനഭാരത്താൽ എന്ന വാദത്തിന് ശക്തികൂട്ടി കത്തും പുറത്ത്; ഡിലിറ്റ് വിവാദത്തിൽ ട്വിസ്റ്റായി കത്തു പുറത്ത്

രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ സിൻഡിക്കേറ്റിന് താൽപ്പര്യമില്ല; വിസി മാഹാദേവൻ പിള്ള സ്വന്തം കൈപ്പടിയിൽ വെള്ളക്കടലാസിൽ എഴുതി ഗവർണ്ണറെ തീരുമാനം അറിയിച്ചു; രാഷ്ട്രപതി കേരളത്തിൽ നിന്ന് മടങ്ങിയത് അപമാനഭാരത്താൽ എന്ന വാദത്തിന് ശക്തികൂട്ടി കത്തും പുറത്ത്; ഡിലിറ്റ് വിവാദത്തിൽ ട്വിസ്റ്റായി കത്തു പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കുന്നതിനെ എതിർത്തത് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവ്വകലാശാലയിലെ ഡിലിറ്റ് വിവാദത്തിൽ വൈസ് ചാൻസലർ മഹാദേവൻ പിള്ള ഗവർണ്ണറെ രേഖാമൂലം ഇക്കാര്യം അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന കത്തകാണ് പുറത്തു വരുന്നത്. സ്വന്തം കൈപ്പടയിലാണ് വൈസ് ചാൻസലർ ഇത് എഴുതി ഗവർണ്ണർക്ക് നൽകിയിരിക്കുന്നത്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞതിന് വിസിയുടെ കത്തിൽ പരാമർശവുമില്ല. ഏത് സാഹചര്യത്തിലാണ് വിസി ഇത്തരത്തിലൊരു കത്ത് നൽകിയതെന്നും വ്യക്തമല്ല.

വെള്ളപേപ്പറിൽ ഗവർണ്ണറെ അഭിസംബോധന ചെയ്യുന്നതാണ് കത്ത്. ഇതോടെ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത് ശരിയാണെന്ന് വ്യക്തമാകുകയാണ്. സിൻഡിക്കേറ്റ് അംഗങ്ങളുമായി താങ്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിഷയം ചർച്ച ചെയ്തുവെന്നും അവർക്ക് അതിനോട് താൽപ്പര്യമില്ലെന്നും വ്യക്തമാക്കുന്നതാണ് വിസിയുടെ കത്ത്. എന്നാൽ സിൻഡിക്കേറ്റിൽ ഇത് ഔദ്യോഗികമായി ചർച്ച ചെയ്തിട്ടുമില്ലെന്നാണ് സൂചന. അങ്ങനെ ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അത് രാഷ്ട്രപതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന വാദവും സജീവമാണ്. കുറച്ചു വാചങ്ങളിലാണ് കാര്യങ്ങൾ വിസി വിശദീകരിക്കുന്നത്.

ഡി ലിറ്റ് ശുപാർശ സിൻഡിക്കേറ്റ് തള്ളിയെന്ന് ഡിസംബർ ഏഴിന് വിസി ഗവർണ്ണറെ കത്തിലൂടെ അറിയിച്ചു. രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്തുനൽകിയത്. ഔദ്യോഗിക ലെറ്റർ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. സ്വന്തം കൈപ്പടയിൽ കേരള വിസി നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തായത്. ഇത് വിസിയുടേത് തന്നെന്ന് രാജ് ഭവൻ വ്യത്തങ്ങളും സമ്മതിക്കുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങൾ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തിൽ പറയുന്നത്.

ഡി ലിറ്റ് ശുപാർശ സർക്കാർ തള്ളിയോ എന്ന ചോദ്യത്തോട് രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്താൻ ഇല്ലെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ഗവർണർ പറഞ്ഞത്. മര്യാദ കാരണം എല്ലാം തുറന്ന് പറയുന്നില്ല. ചാൻസലർ സ്ഥാനത്ത് തുടരാൻ കഴിയാത്ത അതീവ ഗുരുതര സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു നിലയ്ക്കും തുടരാനാവാത്ത ഗുരുതര സംഭവങ്ങൾ ഉണ്ടായപ്പോഴാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്നും ഗവർണർ പറഞ്ഞിരുന്നു. വിസി ഗവർണർക്ക് കത്തുനൽകിയതിന് പിന്നാലെ പിറ്റേദിവസം ചാൻസലർ പദവി ഒഴുകയാണെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്തുനൽകുകയായിരുന്നു.

ഗവർണ്ണർ നിർദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാമെന്ന് കേരളാ സർവ്വകലാശാല ഉറപ്പു നൽകിയുന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് സർവ്വകലാശാല പിന്മാറിയെന്നായിരുന്നു ആരോപണം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി ഡീ ലിറ്റ് വാങ്ങാൻ വേണ്ടി കൂടിയാണ് കേരള സന്ദർശനത്തിന് എത്തിയപ്പോൾ തിരുവനന്തപുരത്ത് ഒരു ദിവസം തങ്ങിയതെന്നാണ് സൂചന. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടു. ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാൻ കൂടി വേണ്ടിയാണ് കേരളത്തിലേക്കുള്ള യാത്ര പരിപാടി രാഷ്ട്രപതി നേരത്തെ നിശ്ചയിച്ചത്. കേരള യൂണിവേഴ്സിറ്റി ഒഴിഞ്ഞു മാറിയതോടെയാണ് അപമാനിതനായി രാഷ്ട്രപതി മടങ്ങിയത്. അതുകൊണ്ടാണ് ഒരു ചടങ്ങുമില്ലാതെ ഒരു ദിവസം രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് തങ്ങേണ്ടി വന്നു. ഇതാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിതനാക്കിയത്.

ഡിസംബറിലാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ആവശ്യം ഗവർണ്ണർ മുമ്പോട്ട് വച്ചത്. ഇത് തത്വത്തിൽ വിസി അംഗീകരിച്ചു. ഇതോടെ ഇക്കാര്യം രാഷ്ടപതി ഭവനെ ഗവർണ്ണർ അറിയിച്ചു. രാഷ്ട്രപതിയെ നേരിട്ടും അറിയിച്ചു. കേരളത്തിൽ എത്തുമ്പോൾ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിൽ പ്രൗഡഗംഭീര ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി കൂടി ഉൾപ്പെടുത്താനും ശുപാർശ ചെയ്തു. ഇതിന് അനുസരിച്ച് രാഷ്ട്രപതിയുടെ ചടങ്ങുകൾ പുനക്രമീകരിച്ചു. കാസർകോടു നിന്ന് കൊച്ചിയിൽ എത്തിയ സേഷം 23ന് തിരുവനന്തപുരത്ത് എത്തി. പി എൻ പണിക്കർ ഫൗണ്ടേഷന്റെ ചടങ്ങിന് ശേഷം തിരുവനന്തപുരത്ത് തങ്ങാനും തീരുമാനിച്ചു. എന്നാൽ ഡിലിറ്റ് മാത്രം നൽകാനായില്ല.

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള പിന്നോക്ക ജാതിയിൽ നിന്നുള്ള വ്യക്തിയാണ് രാം നാഥ് കോവിന്ദ്. പോരാത്തതിന് രാജ്യത്തിന്റെ പ്രഥമ പൗരനും. അത്തരത്തിലൊരു വ്യക്തിത്വത്തിന് ഡി ലിറ്റ് നൽകുന്നതിൽ മറ്റ് ആരോപണങ്ങൾ ഉയരേണ്ട ആവശ്യവുമില്ല. എല്ലാ അർത്ഥത്തിലും അർഹനാണ് അതിന് രാഷ്ട്രപതി. പക്ഷേ ഇതൊന്നും കേരള സർവ്വകലാശാല കണ്ടില്ലെന്ന് നടിച്ചു. ഡി.ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തോട് താൽപര്യമില്ലെന്ന് പ്രതികരിച്ച് കേരള സർവകലാശാല വിവാദങ്ങളിലേക്ക് നീങ്ങി.

മുൻപ് വി സിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതിനുള്ള താൽപര്യം ഗവർണർ അറിയിച്ചത്.സർവകലാശാലയുടെ മറുപടിയെത്തുടർന്ന് നേരത്തെ കാലടി സംസ്‌കൃത സർവകലാശാലയിൽ ചാൻസലർ അംഗീകാരം നൽകിയ ഡി.ലിറ്റ് ബിരുദദാനത്തിനുള്ള തീയതി ഗവർണർ മരവിപ്പിച്ചു. മുൻ വി സി ഡോ.എൻ.പി ഉണ്ണി, നടി ശോഭന, ഡോ.ടി.എം കൃഷ്ണ എന്നിവർക്ക് ഡി.ലിറ്റ് നൽകുന്നതാണ് നീട്ടിവച്ചത്. ഇതെല്ലാം വിവാദമായി മാറി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP