Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ; ശ്രീലങ്കയിൽ കണ്ടെത്തിയ രത്‌നക്കല്ലിനായി വിലപേശി വിവിധ രാജ്യങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ; ശ്രീലങ്കയിൽ കണ്ടെത്തിയ രത്‌നക്കല്ലിനായി വിലപേശി വിവിധ രാജ്യങ്ങൾ

സ്വന്തം ലേഖകൻ

കൊളംബോ: ശ്രീലങ്കയിൽ നിന്നും കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ (പത്തു കോടി യു.എസ്. ഡോളർ) വാഗ്ദാനം. 'ക്യൂൻ ഓഫ് ഏഷ്യ' എന്നു പേരുനൽകിയിരിക്കുന്ന രത്‌നത്തിനായി വിലപേശലുമായി നിരവധി രാജ്യങ്ങളാണ് രംഗത്തുള്ളത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് 743 കോടി രൂപ വാഗ്ദാനം ചെയ്തത്. എന്നാൽ, വിഷയത്തിൽ സർക്കാർ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രത്‌നങ്ങളുെടയും ആഭരണങ്ങളുടെയും ചുമതലയുള്ള മന്ത്രി ലോഹൻ രത്വാത് പറഞ്ഞു.

കണ്ടെത്തി മൂന്നുമാസത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് രത്‌നത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 310 കിലോഗ്രാമാണ് ഭാരം. രത്‌നത്തിന് 1486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്‌ന ഗവേഷകർ അറിയിച്ചതായി ഉടമസ്ഥൻ അടുത്തിടെ പറഞ്ഞിരുന്നു. ചൈന, യു.എസ്. രാജ്യങ്ങളിൽനിന്നും വൻകിട കച്ചവടക്കാർ രത്‌നം സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

രത്‌നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്‌നപുരയിലെ സ്വകാര്യഭൂമിയിൽനിന്നായിരുന്നു കണ്ടെത്തൽ. നിലവിൽ ശ്രീലങ്കൻ ദേശീയ രത്‌ന ആഭരണ അഥോറിറ്റിയുടെ ലാബിലാണ് സൂക്ഷിച്ചിട്ടുള്ളത്. എന്തായാലും ദുബായ് കമ്പനിയും രത്‌നത്തിന്റെ ഉടമസ്ഥനുമായി വിലപേശൽ തുടരുകയാണെന്ന് ഷിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP