Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2013 മുതൽ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കുന്നില്ലെന്ന് പ്രധാന ഓഹരി ഉടമ! മാധ്യമ പ്രവർത്തക ഗുണ്ടകളെന്ന് വിളിച്ചതിന് എതിരെയുള്ള 2016ലെ ന്യൂസ് അവർ ചർച്ചയിലെ മാനനഷ്ടക്കേസിൽ നിന്ന് കേന്ദ്രമന്ത്രിയെ വിടുതൽ ചെയ്തത് ഡയറക്ടർ ബോർഡിലില്ലെന്ന വാദം അംഗീകരിച്ച്; ആ കേസ് വീണ്ടും ചർച്ചകളിൽ

2013 മുതൽ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കുന്നില്ലെന്ന് പ്രധാന ഓഹരി ഉടമ! മാധ്യമ പ്രവർത്തക ഗുണ്ടകളെന്ന് വിളിച്ചതിന് എതിരെയുള്ള 2016ലെ ന്യൂസ് അവർ ചർച്ചയിലെ മാനനഷ്ടക്കേസിൽ നിന്ന് കേന്ദ്രമന്ത്രിയെ വിടുതൽ ചെയ്തത് ഡയറക്ടർ ബോർഡിലില്ലെന്ന വാദം അംഗീകരിച്ച്; ആ കേസ് വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിലെ പ്രധാന ഓഹരി ഒടമയാണ് രാജീവ് ചന്ദ്രശേഖർ. എന്നാൽ കേന്ദ്ര സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ 2013 മുതൽ ഡയറക്ടർ ബോർഡിൽ ഇല്ല. ഈ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖരനെതിരേ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനായ ആനയറ ഷാജി ഫയൽചെയ്ത അപകീർത്തിക്കേസിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കുകയാണ്. വാർത്താചാനലിൽ 2016 ഒക്ടോബർ 15-ന് വന്ന വാർത്തയുടെ പേരിലായിരുന്നു രാജീവ് ചന്ദ്രശേഖറിനെ പ്രതിയാക്കി കേസ് ഫയൽ ചെയ്തത്.

2013 നവംബർ നാല് മുതൽ താൻ വാർത്താചാനലിന്റെ ഡയറക്ടർ ബോർഡിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ ഫയൽചെയ്ത ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. അഭിഭാഷകർക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്‌തെന്നാരോപിച്ചാണ് അഡ്വ. ആനയറ ഷാജി മാനനഷ്ടക്കേസ് നൽകിയത്.

2016 ഒക്ടോബർ 15 ന് ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവർ' പരിപാടിയിലെ ചില പരാമർശങ്ങൾക്കെതിരെയാണ് അഡ്വ. ആനയറ ഷാജി മാനനഷ്ടക്കേസ് നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമെന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെ കേസിൽ പ്രതി ചേർത്തത്. 2013 മുതൽ ഏഷ്യാനെറ്റുമായി സഹകരിക്കുന്നില്ലെന്നും പരാതിക്കിടയായ സംഭവം നടക്കുമ്പോൾ ചാനലിന്റെ ഒരുപദവിയും താൻ വഹിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തിൽ ഏതെങ്കിലും തരത്തിൽ രാജീവ് ചന്ദ്രശേഖറിന് പങ്കുണ്ടെന്നു പരാതിയിൽ പറയുന്നില്ലെന്നും ഏതു തരത്തിലാണ് ഹർജിക്കാരന് സംഭവവുമായി ബന്ധമെന്ന് കേസിൽ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് നടപടികൾ റദ്ദാക്കിയത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ തനിക്കെതിരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള കേസാണിതെന്നും സംസ്ഥാനത്തെ ഭരണകക്ഷി രാഷ്ട്രീയ പ്രേരിതമായി ഉയർത്തിയ ദുരാരോപണമാണിതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഇതെല്ലാം പരിഗണിച്ചാണ് കേസ് റദ്ദാക്കുന്നത്. തിരുവനന്തപുരത്തെ പ്രധാന അഭിഭാഷകനാണ് ആനയറ ഷാജി. ബാർ അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. ഇ.പി. ജയരാജനെതിരേയുള്ള കേസ് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഇറക്കി വിടുയും ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഉണഅടായിരുന്നു. ഇതാണ് ഈ കേസിനും ആധാരം. മാധ്യമ പ്രവർത്തകരെ ഗുണ്ടകൾ എന്ന് വിശേഷിപ്പിച്ച് ഫ്‌ളക്‌സും എത്തി.

തന്നെ മാധ്യമ പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷക സംഘടനാ നേതാവായ ആനയറ ഷാജി പൊലീസിൽ പരാതി നൽകിയിരുന്നു. അഭിഭാഷകർക്കെതിരേ പരാതി നൽകിയ മനോരമ ന്യൂസിലെ ജസ്റ്റീന തോമസ്, ന്യൂ ഇന്ത്യൻ എക്സപ്രസിലെ പ്രഭാത് നായർ, ഏഷ്യാനെറ്റ് ന്യൂസിലെ സി.പി. അജിത തുടങ്ങിയവർക്കെതിരേയാണ് ഷാജിയുടെ പരാതി. വനിതാ മാധ്യമപ്രവർത്തകർ തന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ ആനയറ ഷാജി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് രാജീവ് ചന്ദ്രശേഖറിനെതിരായ മാനനഷ്ട കേസിന് കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP