Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീനിയർ ഹോക്കി കളിക്കാരുടെ സംഘടന രൂപീകരിക്കുന്നു; മുതിർന്ന താരങ്ങളെ ആദരിക്കും

സീനിയർ ഹോക്കി കളിക്കാരുടെ സംഘടന രൂപീകരിക്കുന്നു; മുതിർന്ന താരങ്ങളെ ആദരിക്കും

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ സീനിയർ ഹോക്കി താരങ്ങളുടെ സംഘനയുടെ നേതൃത്വത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളികളായ ഹോക്കി താരങ്ങളെ ആദരിക്കും. ജനുവരി 8ന് കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് മുതിർന്ന ഹോക്കി താരങ്ങളെ ആദരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ സീനിയർ ഹോക്കി കളിക്കാരുടെ സംഘടനയായ സീനിയർ പ്ലയേഴ്‌സ് അസോസിയേഷൻ ഓഫ് ഹോക്കിയുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും നടക്കും.

ഒളിംപ്യന്മാരായ ശ്രീജേഷ്, ദിനേശ് നായിക്ക്, അനിൽ ആൽഡ്രിൻ, സാബു വർക്കി എന്നിവർക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളികളായ റൂഫസ് ഡിസൂസ, ജോർജ് നൈനാൻ, ബിപിൻ ഫെർണാണ്ടസ് എന്നിവരെയാണ് സ്പായുടെ നേതൃത്വത്തിൽ ആദരിക്കുന്നത്.

ഇതോടൊപ്പം കേരളത്തിലെ സീനിയർ ഹോക്കി കളിക്കാരുടെ സംഘടനയും നിലവിൽ വരും. സീനിയർ പ്ലയേഴ്‌സ് അസോസിയേഷൻ ഓഫ് ഹോക്കി ( സ്പാ) കേരളത്തിന് വേണ്ടി ഹോക്കി കളിച്ച സീനിയർ കളിക്കാരുടെ സംഘടനയാണ്. കേരള സൊസൈറ്റീസ് റെജിസ്‌ട്രേഷൻ ആക്റ്റ് , 1860 പ്രകാരം രജിസ്റ്റർ ചെയ്യ്ത സംഘടനയിൽ നിലവിൽ 70ലേറെ അംഗങ്ങളുണ്ട്.

മുൻകാല കളിക്കാരായ ഡാമിയൻ കെ.ഐ (പ്രസിഡണ്ട്), സുനിൽ. ഡി.ഇമ്മട്ടി ( സെക്രട്ടറി) , ടി.പി. മൻസൂർ (ട്രഷറർ) എന്നിവർ ഭാരവാഹികളായ 17 അംഗ കമ്മിറ്റി നിലവിൽ വന്നു. സംസ്ഥാനത്ത് ഹോക്കിയുടെ പ്രചാരം വർദ്ധിപ്പിക്കുക, സ്‌പോൺസർമാരെ കണ്ടെത്തി പുതിയ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുക, കളിക്കാരെ സാമ്പത്തികമായി സഹായിക്കുക തുടങ്ങിയവയാണ് അസോസിയേഷന്റെ ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 4 സോണുകളാക്കി തിരിച്ച് ഓരോ സോണിലും സ്പാ ഹോക്കി അക്കാദമി എന്ന പേരിൽ ഹോക്കി അക്കാദമികൾ സ്ഥാപിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കേരളത്തിൽ നേരത്തെ നിലവിലുണ്ടായിരുന്ന പല ഹോക്കി ടൂർണ്ണമെന്റുകളും നിന്നിട്ട് വർഷങ്ങളായി. അയ്യപ്പാസ് ടൂർണ്ണമെന്റ്, സി.പി.ജോൺ മെമോറിയൽ അഖിലേന്ത്യാ ഇന്റർ- കോളേജിയറ്റ് ടൂർണ്ണമെന്റ്, ജി.വി.രാജ ഗോൾഡ് കപ്പ്, കെ.എ. ജോർജ് ടൂർണ്ണമെന്റ് , എ.വി. ജോർജ് കപ്പ്, കിണറ്റിങ്കൽ ഗോൾഡ് കപ്പ്, വി എസ് എസ് സി ഓൾ കേരള ടൂർണ്ണമെന്റ് , പി. ജെ. കോശി ഓൾ ഇന്ത്യ ഇന്റർ കോളേജിയറ്റ് ടൂർണ്ണമെന്റ് എന്നിവ ഇങ്ങനെ നിന്നു പോയ ടൂർണ്ണമെന്റുകളാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു അഖിലേന്ത്യാ ടൂർണ്ണമെന്റ് സംസ്ഥാനത്ത് സംഘടിപ്പിക്കാനും അസോസിയേഷൻ ആലോചിക്കുന്നതായി സ്പാ ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ ഉത്ഘാടനത്തോടനുബന്ധിച്ച് 8ന് കൊല്ലം ഹോക്കി സ്റ്റേഡിയത്തിന്റെ ആസ്‌ട്രോ ടർഫിൽ പഴയ കാല കളിക്കാരുടെ സൗഹൃദ മത്സരവും നടക്കും.

പ്രസിഡണ്ട് ഡാമിയൻ കെ.ഐ, സെക്രട്ടറി സുനിൽ. ഡി.ഇമ്മട്ടി, ട്രഷറർ ടി.പി. മൻസൂർ, സീനിയർ വൈസ് പ്രസിഡന്റ് എസ് ആർ പ്രദീപ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോർജ് നൈനാൻ, മുതിർന്ന കോച്ചും കളിക്കാരനുമായ റൂഫസ് ഡിസൂസ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP