Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവാർഡ് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടുള്ള പെറ്റീഷനിൽ 7.5ലക്ഷം ഒപ്പുകൾ കഴിഞ്ഞു; ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ ബന്ധുക്കൾ മെഡലുകൾ തിരിച്ചുനൽകും; ടോണി ബ്ലെയർക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരം പ്രഖ്യാപിച്ച് രാഷ്ട്രീയ എതിരാളിയായ ബോറിസ് പുലിവാലു പിടിച്ച കഥ

അവാർഡ് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടുള്ള പെറ്റീഷനിൽ 7.5ലക്ഷം ഒപ്പുകൾ കഴിഞ്ഞു; ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ ബന്ധുക്കൾ മെഡലുകൾ തിരിച്ചുനൽകും; ടോണി ബ്ലെയർക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരം പ്രഖ്യാപിച്ച് രാഷ്ട്രീയ എതിരാളിയായ ബോറിസ് പുലിവാലു പിടിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വിചാരണ ചെയ്യപ്പെടാത്ത യുദ്ധകുറ്റവാളിയാണ് ടോണി ബ്ലെയർ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാഖ് യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ ബന്ധുക്കൾ അവർക്ക് ലഭിച്ച മെഡലുകളൂം മറ്റു ബഹുമതികളും തിരിച്ചു നൽകാൻ ഒരുങ്ങുകയാണ്. ടോണി ബ്ലെയർക്ക് നൽകിയ നൈറ്റ്ഹുഡ് തിരിച്ചെടുക്കണം എന്നാണ് അവരുടെ ആവശ്യം. അതിനായി രൂപീകരിച്ച ഓൺലൈൻ പരാതിയിൽ ഇതുവരെ 7.5ലക്ഷത്തിലേറെ പേർ ഒപ്പിട്ടുകഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഭാഗമായി, യുദ്ധത്തിൽ മരണമടഞ്ഞ സൈനികർക്ക് നൽകിയ എലിസബത്ത് ക്രൊസ്സുകൾ തിരിച്ചു നൽകാൻ ഒരുങ്ങുകയാണ് രക്തസാക്ഷികളായ സൈനികരുടെ ബന്ധുക്കൾ.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധം തുടങ്ങി തങ്ങളുടെ ബന്ധുക്കളെ കൊലയ്ക്ക് കൊടുത്ത വ്യക്തിയാണ്ടോണി ബ്ലെയർ എന്ന് അവർ ആരോപിക്കുന്നു. 600-ൽ അധിക ബ്രിട്ടീഷ് സൈനികരാണ് ഈ രണ്ട് യുദ്ധത്തിലുമായി മരണമടഞ്ഞത്. ടോണി ബ്ലെയർ ബഹുമതി അർഹിക്കുന്നു എന്ന് പറഞ്ഞ ലേബർ നേതാവ് കെർ സ്റ്റാർമർക്കെതിരെ മറ്റൊരു മുതിർന്ന ലേബർ എം പി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതുവരെയും വിചാരണ നേരിടാത്ത ഒരു യുദ്ധക്കുറ്റവാളിയാണ് ടോണി ബ്ലെയർ എന്നായിരുന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ എം പി ഡെയ്ലി മെയിലിനോട് പറഞ്ഞത്. അദ്ദേഹത്തിന് നൈറ്റ്ഹുഡ് നൽകുന്നത് വിരോധാഭാസമാണെന്നും ഈ എം പി അഭിപ്രായപ്പെടുന്നു.

ചേഞ്ച് ഡോട്ട് ഓർഗ് എന്ന സൈറ്റിൽ ടോബ്ബി ബ്ലെയറുടെ ബഹുമതി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന പരാതിയിൽ ഇതുവരെ ഏഴരലക്ഷത്തോളം പേർ ഒപ്പിട്ടുകഴിഞ്ഞു. അതേസമയം, ഈ രണ്ട് യുദ്ധങ്ങളിലുമായി മരണമടഞ്ഞ സൈനികരുടെ ബന്ധുക്കൾ യോഗം ചേരുന്ന കാര്യം പരിഗണിക്കുകയാണ്. അതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെത്തി തങ്ങളുടെ വികാരം ബോറിസ് ജോൺസനെ നേരിട്ട് ബോദ്ധ്യപ്പെടുത്തുമെന്നും അവരിൽ ഒരാൾ അറിയിച്ചു.

വേരിപിരിഞ്ഞുപൊയ പ്രിയപ്പെട്ടവർക്ക് ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നും ലഭിച്ച മെഡലുകളും മറ്റും അമൂല്യമായ നിധിപോലെയാണ് ഇവർ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, അതേ രാജ്ഞി, തങ്ങളുടെ പ്രിയപ്പെട്ടവരെ കൊലയ്ക്ക് കൊടുക്കാൻ നേതൃത്വം നൽകിയ ടോണി ബ്ലെയർക്ക് ഒരു ബഹുമതി നൽകുന്നത് അംഗീകരിക്കാനാവില്ല എന്നാണ് അവർ പറയുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാൽ വിൻഡ്സർ കാസിലിലെ കാവൽക്കാരുടേ കൈയിൽ ഈ മെഡലുകൾ ഏല്പിച്ച് തങ്ങൾ മടങ്ങുമെന്ന് ഒരു കൂട്ടർ പറയുന്നു. മരണമടഞ്ഞവർ അർഹിക്കുന്ന ബഹുമതി തന്നെയാണെങ്കിലും, തികഞ്ഞ വേദനയോടെ തങ്ങൾ അത് തിരിച്ചേല്പിക്കും എന്നാണ് ഇവർ പറയുന്നത്.

അതേസമയം, ടോണി ബ്ലെയറിന് നൈറ്റ്ഹുഡ് നൽകിയതിനെ എതിർക്കുന്നവർ രാജ്ഞിയെ അപമാനിക്കുകയാണെന്നായിരുന്നു ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമറുടെ പ്രതികരണം. ഒരു വ്യക്തിക്ക് സർ പദവി നൽകാൻ രാജ്ഞി തീരുമാനിച്ചാൽ അതിനെ നമ്മൾ സ്വാതം ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഈ വിവാദങ്ങളെ കുറിച്ചൊന്നും പ്രതികർക്കാൻ ടോണി ബ്ലെയർ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP