Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് മുന്നേറ്റത്തിൽ ഭയന്ന് വിറച്ച് ലോകം; അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും ഇറ്റലിയിലും പ്രതിദിനകണക്കുക്കൾ ലക്ഷങ്ങൾ പിന്നിട്ട് കുതിച്ചുയരുന്നു; കൊറോണയുടെ കുതിപ്പിൽ വീണ്ടും പകപ്പോടെ ലോകം

കോവിഡ് മുന്നേറ്റത്തിൽ ഭയന്ന് വിറച്ച് ലോകം; അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും ഇറ്റലിയിലും പ്രതിദിനകണക്കുക്കൾ ലക്ഷങ്ങൾ പിന്നിട്ട് കുതിച്ചുയരുന്നു; കൊറോണയുടെ കുതിപ്പിൽ വീണ്ടും പകപ്പോടെ ലോകം

മറുനാടൻ മലയാളി ബ്യൂറോ

രു ഇടവേളയ്ക്ക് ശേഷം ലോകം വീണ്ടും കോവിഡ് മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം കോവിഡ് കുതിച്ചുയരുന്ന കാഴ്ചയാണ് ഇപ്പോൾ. പ്രതിദിന കേസുകൾ മൂവായിരത്തിൽ താഴെ നിന്ന ഇന്ത്യയിലും അതിവേഗമാണ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തിയിരിക്കുന്നത്. നിലവിൽ ലോകമെമ്പാടും ചികിത്സയിലുള്ളത് 3.39 കോടി ആളുകളാണ്. മുമ്# കോവിഡ് തരംഗങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവാണ് ഈ സമയത്ത് കോവിഡിൽ ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 17.62 ലക്ഷം കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഏതാണ്ട് പൂർണ്ണമായും കോവിഡിന്റെ പിടിയിൽ അകപ്പെട്ട അമേരിക്ക (31.3%), യുകെ (10.6%), ഫ്രാൻസ് (10.2%), ഇറ്റലി (6.6%), സ്‌പെയിൻ (6.1%) എന്നീ രാജ്യങ്ങളിലാണ് ആകെ കേസുകളുടെ 65%. കോവിഡിന്റെ ആവിർഭാവം മുതൽ പല രാജ്യങ്ങളും ശക്തമായ 4 തരംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഇതിൽ ആദ്യത്തേതു കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു. കഴിഞ്ഞ 3 തരംഗങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ പ്രതിദിന കേസുകൾ. ഡിസംബർ 30ന് 19.49 ലക്ഷം കേസുകളായിരുന്നു. കഴിഞ്ഞദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 25.62 ലക്ഷം കേസുകളാണ്.

അമേരിക്ക
കഴിഞ്ഞ ദിവസം പത്ത് ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച് അമേരിക്ക റെക്കോർഡ് ഇട്ടിരുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം 510,040 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,493 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതുവരെ കോവിഡ് ബാധിച്ച് 5,53,283 പേരാണ് അമേരിക്കയിൽ മരണമടഞ്ഞത്. അമേരിക്കയിലെ കോവിഡിന്റെ വ്യാപ്തി എത്രത്തോളമെന്ന് ഈ മരണ കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ ഇപ്പോഴും 15,773,510 പേർ കോവിഡിന് ചികിത്സയിലാണ്. കോവിഡിനെ തുരത്താൻ സർക്കാർ ആഞ്ഞു പരിശ്രമിക്കുമ്പോഴും സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച് അമേരിക്കയിൽ കോവിഡ് മുന്നോട്ട് കുതിക്കുകയാണ്. യുഎസിൽ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണത്തിൽ 64% വർധനയുണ്ടായി. പ്രതിദിനം 672 കുട്ടികൾ യുഎസിൽ ആശുപത്രിയിലാകുന്നു.

ബ്രിട്ടൻ
മാസ്‌ക് ഉപേക്ഷിച്ച് സാധാരണ ജീവിത്തതിലേക്ക് കടന്നതിന് പിന്നാലെ ബ്രിട്ടനിലും കോവിഡ് കുതിച്ചുയർന്നു. നിരവധി പേർ രോഗികളായി. 1,94,747 പേർക്കാണ് ഇന്നലെ മാത്രം ബ്രിട്ടനിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. 343 പേർ മരിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് 1,49, 284 പേർ ബ്രിട്ടനിൽ മരണം അടഞ്ഞു. കോവിഡ് ബാധ കൂടുതലാണെങ്കിലും മരണം കുറവാണെന്നതാണ് ബ്രിട്ടന്റെ ആശ്വാസം. നാളെ മുതൽ ബ്രിട്ടനിലേക്ക് എത്തുന്നവർ യാത്രയ്ക്കു മുൻപായി കോവിഡ് പരിശോധന ചെയ്യേണ്ട കാര്യമില്ല. ബ്രിട്ടനിൽ ആർടിപിസിആറിനു പകരം ലാറ്ററൽ ഫ്‌ളോ ടെസ്റ്റ് എന്ന പരിശോധനയ്ക്കു വിധേയരായാൽ മതി. എത്തുന്നതിന്റെ രണ്ടാം ദിനത്തിൽ ഇതു ചെയ്യാം. ഇതു പോസിറ്റീവാണെങ്കിൽ മാത്രം ആർടിപിസിആർ ചെയ്താൽ മതി.

ഫ്രാൻസ്
ഓരോ ദിവസം കഴിയുന്തോറും ഫ്രാൻസിലേയും കോവിഡ് കണക്കുകൾ ഉയരുകയാണ്. കോവിഡ് കണക്കുകൾ നാമമാത്രമായ ശേഷമാണ് ഇപ്പോൾ ഫ്രാൻസിൽ കോവിഡിന്റെ ഈ കുതിച്ചു ചാട്ടം. ഇന്നലെ 3,32, 252 പേർക്കാണ് ഫ്രാൻസിൽ കോവിഡ് സ്ഥിരീകരിച്ചത്. 246 പേർ മരണപ്പെടുകയും ചെയ്തു. ഓരോ ദിവസം കഴിയുന്തോറും പുതിയ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഫ്രാൻസ് രേഖപ്പെടുത്തുന്നത്.

ഇറ്റലി
നടുക്കുന്ന കോവിഡ് ഓർമ്മകളിൽ നിന്നും മോചിതരായി സാധാരണ ജീവിതം തുടരുന്നതിനിടെയാണ് ഇറ്റലിയിൽ വീണ്ടും കോവിഡ് പിടിമുറുക്കിയിരിക്കുന്നത്. കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ ഇറ്റലിക്കാരുടെ നെഞ്ചിടിപ്പും ഏറുകയാണ്. 1,89,109 പേർക്കാണ് ഇന്നലെ ഒരൊറ്റ ദിവസം ഇറ്റലിയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. 183 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ദിവസങ്ങളായി ഇറ്റലിയുടെ കോവിഡ് കണക്കുകൾ ലക്ഷങ്ങൾ കടന്ന് മുകളിലേക്ക് ഉയരുകയാണ്.

ഹോങ്കോങ്ങിൽ വിമാന വിലക്ക്
ഹോങ്കോങ്ങിൽ കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, യുഎസ്, ബ്രിട്ടൻ, പാക്കിസ്ഥാൻ എന്നിവ ഉൾപ്പെടെ 8 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. നെതർലൻഡ്‌സിൽ ഇന്നലെ മാത്രം 24,000 കേസുകൾ റിപ്പോർട്ട് ചെയ്തു.

ജപ്പാനിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ സമ്മർദം ഏറുകയാണ്. ഫിലിപ്പീൻസിൽ പ്രശസ്തമായ ബ്ലാക്ക് നസ്‌റീൻ ഘോഷയാത്ര റദ്ദാക്കി. അയർലൻഡിൽ വാക്‌സീനെടുത്ത് എത്തുന്ന യാത്രികർക്ക് കോവിഡ് പരിശോധനാ ഫലം വേണ്ടെന്ന് തീരുമാനമായി. തായ്ലൻഡിൽ ആൾക്കൂട്ടങ്ങൾക്കും മദ്യവിൽപനയ്ക്കും വിലക്കേർപ്പെടുത്തി. ചൈനയിലെ ഷെൻഷുവിൽ കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിൽ വസിക്കുന്ന 1.3 കോടി ആളുകളും പരിശോധന നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഇസ്രയേലിൽ വൈറസ് പടരുന്നു. ഇവയിൽ ഭൂരിഭാഗവും ഓമിക്രോൺ വകഭേദമാണ്.

ഇന്ത്യയിൽ ആഞ്ഞടിച്ച് മൂന്നാം തരംഗം
വൻ നഗരങ്ങളിൽ കോവിഡ് കണക്കുകൾ ഉയർന്നതോടെ ഇന്ത്യയിൽ മൂന്നാം തരംഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലും ബാംഗ്ലൂരുമെല്ലാം കോവിഡ് കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 26,538 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 87 പേർക്ക് രോഗലക്ഷണങ്ങളില്ല. ചൊവ്വാഴ്ചത്തേതിലും 8072 കേസുകളുടെ വർധനയാണ്. എട്ടു മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 15,166 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മൂന്ന് മരണം സ്ഥിരീകരിച്ചു. 2020ൽ കോവിഡ് വ്യാപനം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം പ്രതിദിന കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം തരംഗം രൂക്ഷമായിരുന്ന 2021 ഏപ്രിൽ മാസത്തിൽ നാലാം തീയതി റിപ്പോർട്ട് ചെയ്ത 11,163 കേസുകളാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നത്. സംസ്ഥാനത്ത് 144 പേർക്ക് കോവിഡിന്റെ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതിൽ നൂറും മുംബൈയിലാണ്.

രണ്ടാം തരംഗം രൂക്ഷമായി ആഞ്ഞടിച്ച മുംബൈയിൽ മറ്റൊരു കോവിഡ് കൊടുങ്കാറ്റ് ഉണ്ടാകുമെന്നാണു പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഓമിക്രോൺ കേസുകളിൽ ഏറ്റവും കൂടുതൽ മുംബൈയിലാണ്. വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 15 വരെ കർശന നിയന്ത്രണങ്ങളാണു വാണിജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ കോളജുകളെല്ലാം ഫെബ്രുവരി 15 വരെ അടച്ചിടുമെന്നു സർക്കാർ അറിയിച്ചു.

ഓമിക്രോൺ 139 രാജ്യങ്ങളിൽ
139 രാജ്യങ്ങളിലേക്കു വ്യാപിച്ച ഓമിക്രോൺ വഴി 4.70 ലക്ഷം കേസുകൾ ലോകത്താകെ സ്ഥിരീകരിച്ചു. ബ്രിട്ടൻ (2.47 ലക്ഷം), ഡെന്മാർക്ക് (57,125), യുഎസ് (42,539) എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ. 108 മരണം മാത്രമാണ് ഈ വകഭേദം മൂലം റിപ്പോർട്ട് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP