Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയുടെ യാത്രാപാത തീരുമാനിച്ചത് എസ് പി ജി അല്ല; പഞ്ചാബ് പൊലീസ്; പ്രോട്ടോകോൾ പാലിക്കാൻ അലംഭാവം കാണിച്ചു; ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ച; അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യും; പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രധാനമന്ത്രിയുടെ യാത്രാപാത തീരുമാനിച്ചത് എസ് പി ജി അല്ല; പഞ്ചാബ് പൊലീസ്; പ്രോട്ടോകോൾ പാലിക്കാൻ അലംഭാവം കാണിച്ചു; ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ച; അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യും; പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പഞ്ചാബ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ യാത്രാപാത തീരുമാനിച്ചത് എസ്‌പിജി അല്ല പഞ്ചാബ് പൊലീസ് ആണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രോട്ടോകോൾ പ്രകാരം സംസ്ഥാന പൊലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. വിഐപി കടന്നു പോകുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും റോഡ് പൊലീസ് സീൽ ചെയ്യേണ്ടതാണ്. എന്നാൽ പ്രോട്ടോകോൾ പാലിക്കാൻ പഞ്ചാബ് പൊലീസ് അലംഭാവം കാണിച്ചെന്ന് സർക്കാർ കുറ്റപ്പെടുത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണു പ്രധാനമന്ത്രി മോദിക്ക് സംഭവിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കർഷകർ റോഡ് ഉപരോധിച്ചതു കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളമാണ് മേൽപ്പാലത്തിൽ കുടുങ്ങി കിടന്നത്. വൻ സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാനാണ് തീരുമാനം.

സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും നിർദ്ദേശിച്ചു. കർഷകസംഘടനകൾ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്പൂരിലേക്കുള്ള യാത്രക്കിടെ പതിനഞ്ച് മിനിറ്റിലധികം ഒരു ഫ്‌ളൈ ഓവറിൽ കിടന്നു.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്‌പിജിക്ക് ഉറപ്പു നൽകി.

എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. പതിനഞ്ച് മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്‌ളൈ ഓവറിൽ കിടന്നു. എസ്‌പിജി ഉദ്യോഗസ്ഥർ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിൻഡയിലേക്ക് തന്നെ മടങ്ങാൻ എസ്‌പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.

മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് പത്തു മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തിയതിന്റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. തിരികെ ഭട്ടിൻഡയിൽ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് രോഷം മറച്ചു വച്ചില്ല. ജീവനോടെ താൻ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു കൊള്ളാൻ വിമാനത്താവളത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു. റാലി റദ്ദാക്കിയെന്ന് മന്ത്രി മൻസൂക് മാണ്ഡവ്യ പിന്നീട് ഫിറോസ്പൂരിലെ വേദിയിൽ അറിയിച്ചു

വൻ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്നാണ് ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി. വീഴ്ചയുണ്ടായവർക്കെതിരെ നടപടി വേണമെന്നും നിർദ്ദേശിച്ചു. എന്നാൽ അവസാന നിമിഷം പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാറ്റം വന്നതാണ് വിഷയമെന്നും വീഴ്ചയല്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പ്രതികരിച്ചു. പ്രധാനമന്ത്രി സഞ്ചരിച്ച റോഡ് തടഞ്ഞു എന്ന് കർഷകസംഘടനകൾ സമ്മതിച്ചു. റോഡ് ഉപരോധത്തിന്റെ ദൃശ്യങ്ങളും സംഘടനകൾ തന്നെ പുറത്തു വിട്ടു.

ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദർശിക്കാനാണു പ്രധാനമന്ത്രി പഞ്ചാബിലെ ഭട്ടിൻഡയിലെത്തിയത്. ഹെലികോപ്റ്ററിൽ സ്ഥലത്തേക്കു പോകാനായിരുന്നു പരിപാടി. എന്നാൽ മഴയെ തുടർന്ന് 20 മിനിറ്റോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാതിരുന്നതോടെ റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് ഡിജിപി ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയെന്ന് അറിയിച്ചതിനു ശേഷമാണ് യാത്ര തിരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

എന്നാൽ ദേശീയസ്മാരകത്തിൽനിന്ന് 30 കിലോമീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ റോഡ് പ്രതിഷേധക്കാർ തടഞ്ഞതായി അറിയുകയായിരുന്നു. 20 മിനിറ്റോളം പ്രധാനമന്ത്രി മേൽപ്പാലത്തിൽ കുടുങ്ങി. അതേസമയം, പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പോകുമെന്നാണ് അറിയിപ്പുണ്ടായിരുന്നതെന്നും റോഡുമാർഗമുള്ള യാത്ര പിന്നീട് അറിയിച്ചതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറയുന്നു.

അസാധാരണ കാഴ്ചകൾക്കാണ് പഞ്ചാബ് ഇന്ന് സാക്ഷ്യംവഹിച്ചത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കിടന്നത് കേന്ദ്രത്തിനും പഞ്ചാബ് സർക്കാരിനുമിടയിലെ വലിയ തർക്കമായി മാറിയേക്കും. വിഷയം രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP