Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്രനാളും രാജേന്ദ്രനെ ചുമന്നത് എംഎം മണിയാണ്; ഇപ്പോൾ പേടി എന്ന് പറയുമ്പോൾ ചിരിയാണ് വന്നത്; മൂന്നാം തവണ സീറ്റ് വാങ്ങി നൽകിയത് താനാണ്; അതൊന്നും ഇപ്പോൾ പറയുന്നില്ല; എസ്.രാജേന്ദ്രന് മറുപടി

ഇത്രനാളും രാജേന്ദ്രനെ ചുമന്നത് എംഎം മണിയാണ്; ഇപ്പോൾ പേടി എന്ന് പറയുമ്പോൾ ചിരിയാണ് വന്നത്; മൂന്നാം തവണ സീറ്റ് വാങ്ങി നൽകിയത് താനാണ്; അതൊന്നും ഇപ്പോൾ പറയുന്നില്ല; എസ്.രാജേന്ദ്രന് മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: പാർട്ടി നയം അംഗീകരിച്ചില്ലെങ്കിൽ പുറത്തുപോകേണ്ടിവരുമെന്ന് എംഎം. മണി. തന്നെ പേടിച്ചാണ് എസ്. രാജേന്ദ്രൻ പാർട്ടി സമ്മേളനത്തിന് വരാഞ്ഞതെന്ന് കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും മണി പറഞ്ഞു.

സിപിഎം ഇടുക്കി ജില്ലാ സമ്മേളനവേദിയിൽ വച്ചായിരുന്നു എംഎം മണിയുടെ പ്രതികരണം. ഇത്രനാളും രാജേന്ദ്രനെ ചുമന്നത് എംഎം മണിയാണ്. ഇപ്പോൾ പേടി എന്ന് പറയുമ്പോൾ ചിരിയാണ് വന്നതെന്ന് മണിയാശാൻ പരിഹസിച്ചു. മൂന്നാം തവണ സീറ്റ് വാങ്ങി നൽകിയത് താനാണ്. അതൊന്നും എസ് രാജേന്ദ്രൻ ഇപ്പോൾ പറയുന്നില്ലെന്ന് എംഎം മണി പറഞ്ഞു.

പാർട്ടി അംഗമായി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ കത്ത് നൽകിയിരുന്നു. എംഎം മണിയുൾപ്പെടെയുള്ള ഇടുക്കിയിലെ നേതാക്കൾക്ക് എതിരെ കടുത്ത ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന സൂചന നിലനിൽക്കെയാണ് കത്ത് നൽകിയിരിക്കുന്നത്.

പാർട്ടിയിലെ പ്രശ്നങ്ങൾ അറിയച്ചപ്പോൾ എംഎൽഎ ഓഫീസിൽവെച്ച് എംഎം മണി അപമാനിച്ചു. കുടുംബത്തെ നോക്കി വീട്ടിലിരിക്കാൻ പറഞ്ഞു. എംഎം മണി പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ കത്തിൽ പറയുന്നു.

മൂന്നു ടേം എംഎൽഎ ആയതിന്റെ പെൻഷനും വാങ്ങി അച്ഛനെയും അമ്മയെയും നോക്കി കഴിഞ്ഞോളാൻ എംഎം മണി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു. പള്ളൻ എന്ന ജാതിയുടെ പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും രാജേന്ദ്രൻ പറഞ്ഞു.

എസ് രാജേന്ദ്രന് എതിരെ ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ രാജേന്ദ്രൻ പാർട്ടി നൽകിയ നിർദ്ദേശം അനുസരിച്ചില്ല. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ സ്ഥാനാർത്ഥിയായിരുന്ന എ രാജയുടെ പേര് പറയണമെന്ന് ജില്ലാ നേതാക്കൾ നിർദ്ദേശിച്ചിട്ട് അനുസരിച്ചില്ല. തുടർന്നാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തത് എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP