Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രൊഫസറുടെ യാത്രയയപ്പ് വേളയിലെ ചായ സൽക്കാരം നൽകിയത് സഹകരണ ചായക്കടയെന്ന ആശയം; പേടിച്ച് പേടിച്ച് ഭക്തിവിലാസത്തിൽ എത്തിയെങ്കിലും മ്യൂസിയത്ത് 1959 വരെ ചായക്കട നടന്നു; സ്വീകരണ ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള; അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഹരിജനോദ്ധാരണ ഫണ്ട് പരിവ് സമ്മേളനം

പ്രൊഫസറുടെ യാത്രയയപ്പ് വേളയിലെ ചായ സൽക്കാരം നൽകിയത് സഹകരണ ചായക്കടയെന്ന ആശയം; പേടിച്ച് പേടിച്ച് ഭക്തിവിലാസത്തിൽ എത്തിയെങ്കിലും മ്യൂസിയത്ത് 1959 വരെ ചായക്കട നടന്നു; സ്വീകരണ ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയ പിള്ള; അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഹരിജനോദ്ധാരണ ഫണ്ട് പരിവ് സമ്മേളനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് ജന്മം കൊള്ളുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് സഹകരണ രംഗത്ത് ഒരു ചായക്കട രൂപം കൊണ്ടിട്ടുണ്ട്. എകെജിയായിരുന്നു ഇന്ത്യൻ കോഫി ഹൗസിന് പിന്നിലെങ്കിൽ അതിന് മുമ്പ് അത് നടത്തിയത് കെ അയ്യപ്പൻപിള്ളയായിരുന്നു. തിരുവനന്തപുരത്ത്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങിയ ഏതാനും ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയതായിരുന്നു ആ ചായക്കട. അതിന്റെ പിന്നണിയിലും കെ അയ്യപ്പൻപിള്ളയുണ്ടായിരുന്നു.

കുറച്ചു കാലം മുമ്പ് മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണനായിരുന്നു ആ സഹകരണ ചായക്കടയുടെ കഥ മലയാളികളോട് പറഞ്ഞത്. തിരുവിതാംകൂർ ചരിത്രത്തിൽ അയ്യപ്പൻപിള്ള ഏറെ സംഭാവനകളും സമര പോരാട്ട ചരിത്രവും നൽകി. അങ്ങനെ എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്ത് ഒരു ശതകത്തിന് അപ്പുറം നിറഞ്ഞ ചരിത്ര പുരുഷനായിരുന്നു അയ്യപ്പൻപിള്ള. ചിട്ടയായ ജീവിതത്തിലൂടെ മലയാളിയെ വിസ്മയിപ്പിച്ചാണ് 107-ാം വയസ്സിലെ അയ്യപ്പൻപിള്ളയുടെ മടക്കം.

നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എന്റോൾ ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് സഹകരണ ചായക്കട തുടങ്ങാനുള്ള ആശയം ആയ്യപ്പൻപിള്ളയുടെ മുമ്പിലേക്ക് വന്നത്. സെക്രട്ടേറിയേറ്റിനു സമീപം ഇന്നത്തെ ഏജീസ് ഓഫീസിനകത്തായി ഓടിട്ട ഒരു മനോഹര കെട്ടിടം. അതാണ് തിരുവിതാംകൂറിലെ ആദ്യത്തെ ലോ കോളേജ്. അവിടെയാണ് അയ്യപ്പൻ പിള്ള പഠിച്ചത്. ലോ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ഉമാ മഹേശ്വരന്റെ യാത്രയയപ്പാണ് സഹകരണ മേഖലയിലെ ചായക്കട എന്ന ആശയത്തിലേക്ക് വഴി തുറന്നതെന്നായിരുന്നു അയ്യപ്പൻപിള്ളയെ ഉദ്ദരിച്ച് നേരത്തെ മലയിൻകീഴ് ഗോപാലകൃഷ്ണൻ എഴുതിയത്.

ആ കഥ ഇങ്ങനെ: പ്രൊഫസറുടെ യാത്രയയപ്പു വേളയിൽ ചായ സൽക്കാരം നടത്താനുള്ള ചുമതല അയ്യപ്പൻ പിള്ളക്കും തിരുവനന്തപുത്തുള്ള മറ്റ് ചില കൂട്ടുകാർക്കുമായിരുന്നു. കൊതിയൂറുന്ന പലഹാരങ്ങളാണ് അന്ന് അവർ യാത്രയയപ്പിൽ പങ്കെടുത്തവർക്ക് നൽകിയത്. കരിക്കിന്റെ ഐസ്‌ക്രീമും കേരള സലാഡും ഉൾപ്പെട്ട വിഭവങ്ങളെല്ലാം എല്ലാവർക്കും നന്നേ പിടിച്ചു. ഈ പലഹാരങ്ങൾക്ക് പിന്നീട് കൂടുതൽ ആവശ്യക്കാരുണ്ടായി. ഇതിന്റെ ആവേശമുൾക്കൊണ്ടാണ് സഹകരണാടിസ്ഥാനത്തിൽ ഒരു ചായക്കട തുടങ്ങാനുള്ള ആലോചനയുമായി അയ്യപ്പൻ പിള്ളയും സംഘവും മുന്നോട്ടു വന്നത്.

മ്യൂസിയം വളപ്പിൽ ചായക്കട തുടങ്ങിയാൽ നല്ല കച്ചവടം കിട്ടുമെന്ന് കൂട്ടുകാർ നിർദേശിച്ചു. പക്ഷേ, അതിന് അധികൃതരുടെ അനുവാദം കിട്ടണം. ഉന്നത തലത്തിൽ പിടിപാടുണ്ടെങ്കിലേ അനുമതി നേടിയെടുക്കാനാവൂ. സ്റ്റേറ്റ് കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിച്ച ആളാണ് ദിവാൻ സർ. സി. പി. എങ്കിലും, ചെറുപ്പക്കാരുടെ സംരംഭങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പല ആവശ്യങ്ങൾക്കുമായി മുമ്പ് സി. പി.ക്കു മുമ്പിൽ അയ്യപ്പൻപിള്ള പോയിട്ടുമുണ്ട്.

ഇന്നത്തെ ആകാശവാണി സ്ഥിതി ചെയ്യുന്ന ഭക്തി വിലാസത്തിലായിരുന്നു സി. പി. യുടെ ഔദ്യോഗിക വസതി. അയ്യപ്പൻ പിള്ളയും കൂട്ടരും അവിടെച്ചെന്ന് സി. പി. യെ കാണാൻ തീരുമാനിച്ചു. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തുടങ്ങുന്ന ബിസിനസ് സംരംഭത്തിന് സി.പി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മടിച്ചു മടിച്ചാണ് മ്യൂസിയം വളപ്പിലെ സ്ഥലത്തെപ്പറ്റി അവർ സി.പി.യോട് പറഞ്ഞത്. നുവദിക്കില്ലെന്നായിരുന്നു അവരുടെ ശങ്ക. പക്ഷേ, ദിവാൻ ഒരു തടസ്സവും പറഞ്ഞില്ല. അപ്പോൾത്തന്നെ പ്രൈവറ്റ് സെക്രട്ടറി ചിദംബരത്തെ വിളിച്ചുവരുത്തി മ്യൂസിയം വളപ്പിൽ ഒരു സംഘം ചെറുപ്പക്കാർ ചായക്കട തുടങ്ങാൻ പോകുന്ന കാര്യം അറിയിച്ചു. അതിനാവശ്യമായ കെട്ടിടം അനുവദിക്കാനുള്ള ഏർപ്പാട് ചെയ്തുകൊടുക്കാനും നിർദേശിച്ചു.

>ഇപ്പോഴത്തെ സ്‌നേക്ക് പാർക്കിന് സമീപത്തായി ഉണ്ടായിരുന്ന മുറികളാണ് സഹകരണ ചായക്കടക്ക് അനുവദിച്ചത്്. അവിടെ അടുക്കള പുതുതായി പണിതു. മേശയും ബഞ്ചും പുതിയത് വാങ്ങി. ഒരുക്കങ്ങൾ വളരെവേഗം പൂർത്തിയാക്കി. സഹകരണ ചായക്കടയുടെ ഉദ്ഘാടനം ദിവാൻ തന്നെയാണ് നിർവഹിച്ചത്. വ്യത്യസ്ത വിഭവങ്ങൾ നൽകിയിരുന്നതുകൊണ്ട് കടയിൽ എപ്പോഴും തിരക്കായിരുന്നു. ആകാശവാണി ഡയരക്ടർ മാധവൻനായർ ( മാലി ), തിരുവനന്തപുരം മേയർ ഗോവിന്ദൻകുട്ടിനായർ, പാർലമെന്റ് അംഗം വി.പി. നായർ തുടങ്ങി ധാരാളം പേർ ചായക്കടക്ക് സർവ പിന്തുണയും നൽകിയിരുന്നു. അവരൊക്കെ അവിടത്തെ പതിവുകാരുമായിരുന്നു. 1958 വരെ ചായക്കട പ്രവർത്തിച്ചു.

തിരുവിതാംകൂറിന്റെ തന്നെ ഗതകാല ചരിത്രം നന്നായി അറിയുന്ന ആളായിരുന്നു് അഡ്വ. കെ. അയ്യപ്പൻ പിള്ള. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ പഴയ കാര്യങ്ങളറിയാൻ പിള്ളയെയാണ് എപ്പോഴും ആശ്രയിച്ചിരുന്നത്. ഗാന്ധിയനായ അയ്യപ്പൻപിള്ള ഗാന്ധിജിയെക്കാണാനും അദ്ദേഹത്തോട് സംസാരിക്കാനും ഭാഗ്യം കിട്ടിയിട്ടുള്ള സ്വതന്ത്ര്യ സമരസേനാനിയാണ്. ദീർഘകാലം തിരുവിതാംകൂർ സർക്കാരിന്റെ സെക്രട്ടറിയും കുറച്ചുകാലം ചീഫ് സെക്രട്ടറിയുമായിരുന്ന ഏ. കുമാരപിള്ളയുടെ മകനായ അയ്യപ്പൻപിള്ളയുടെ ജീവിതം മാറ്റി മറിച്ചത് ഗാന്ധിജിയാണ്.

ബിരുദമെടുത്ത ശേഷം സർക്കാർ ജോലിക്ക് പോകാൻ അയ്യപ്പൻപിള്ള തയ്യാറെടുക്കുമ്പോഴാണ് ഹരിജനോദ്ധാരണ ഫണ്ട് പിരിക്കാൻ 1934-ൽ ഗാന്ധിജി തിരുവനന്തപുരത്ത് വന്നത്. ഗാന്ധിഭക്തനായിരുന്ന അയ്യപ്പൻപിള്ള ഗാന്ധിജിയുടെ സ്വീകരണച്ചടങ്ങിന്റെ ഭാരവാഹിയായി. പുത്തൻ കച്ചേരി മൈതാനത്ത് നടന്ന ചടങ്ങിൽ ഗാന്ധിജിയെ സ്റ്റേജിലേക്ക് പിടിച്ചുകയറ്റിയത് പിള്ളയായിരുന്നു. അയ്യപ്പൻ പിള്ളയുടെ അച്ചടക്കബോധവും വിനയവും ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടു. എന്തു ചെയ്യുന്നു എന്ന് ഗാന്ധിജി ചോദിച്ചു. സർക്കാർ ജോലിക്ക് ശ്രമിക്കുകയാണെന്നായിരുന്നു പിള്ളയുടെ മറുപടി. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ സർക്കാൻ ജോലിക്കു പോകാതെ സേവനം നാടിനുവേണ്ടി ഉപയോഗിക്കണമെന്ന് ഗാന്ധിജി ഉപദേശിച്ചു. അതോടെ, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അയ്യപ്പൻപിള്ള പൊതു പ്രവർത്തന രംഗത്തേക്ക് തിരിഞ്ഞു.

വക്കീൽപ്പരീക്ഷക്ക് പഠിക്കുന്നതോടൊപ്പം പൊതുരംഗത്ത് അദ്ദേഹം സജീവമായി. 1938-ൽ തിതുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രുപവത്കരിച്ചപ്പോൾ അയ്യപ്പൻപിള്ള അതിന്റെ പ്രവർത്തകനായി. 1940ൽ അയ്യപ്പൻപിള്ള തിരുവിതാംകൂർ ഹൈക്കോടതിയിൽ എന്റോൾ ചെയ്തു. അടുത്ത വർഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി. അങ്ങനെ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP