Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെംഗലൂരുവിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; വിജയമില്ലാതെ ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കിയത് ഒൻപത് മത്സരങ്ങൾ

ബെംഗലൂരുവിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; വിജയമില്ലാതെ ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കിയത് ഒൻപത് മത്സരങ്ങൾ

സ്പോർട്സ് ഡെസ്ക്

ബംബോലിം: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്.സിയെ സമനിലയിൽ തളച്ച് അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഈസ്റ്റ് ബംഗാളിനുവേണ്ടി തോങ്ഖോസിയേം ഹാവോകിപ്പ് ഗോളടിച്ചപ്പോൾ സൗരവ് ദാസിന്റെ സെൽഫ് ഗോൾ ബെംഗളൂരുവിന് തുണയായി.

ജയിച്ചിരുന്നെങ്കിൽ പോയന്റ് പട്ടികയിൽ മുന്നേറാമായിരുന്ന ബെംഗലൂരു എഫ് സിയ്‌ക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്നു ഈസ്റ്റ് ബംഗാൾ. ഹോയ്കിപ്പിന്റെ ഗോളിലൂടെ ലീഡെടുത്ത ഈസ്റ്റ് ബംഗാളിനെതിരെ രണ്ടാം പകുതിയിൽ സൗരവ് ദാസിന്റെ സെൽഫ് ഗോളിലാണ് ബെംഗലൂരു സമനിലകൊണ്ട് രക്ഷപ്പെട്ടത്.

സമനിലയോടെ ബെംഗലൂരു പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്തും തുടരുന്നു. സീസണിലെ ആദ്യ ജയത്തിനായുള്ള ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് നീളുമ്പോൾ ഏഴ് മത്സരങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയ ബെംഗലൂരുവിന് വീണ്ടും സമനില കുരുക്കിലേക്ക് വീണു.

ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കിയിട്ടും ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. വെറും അഞ്ച് പോയന്റ് മാത്രം ശേഖരത്തിലുള്ള ഈസ്റ്റ് ബംഗാൾ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

ആദ്യപകുതിയിലെ ഗോൾനില സൂചിപ്പിക്കുന്നതുപോലെ പന്തടക്കത്തിലും പാസിംലഗിലുമെല്ലാം ബെംഗലൂരുവിനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഈസ്റ്റ് ബംഗാൾ പുറത്തെടുത്തത്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങളൊന്നും ബെംഗലൂരുവിന് തുറന്നെടുക്കാനും കഴിഞ്ഞില്ല. 28-ാം മിനിറ്റിൽ വെങ്ബാം ലുവാങെടുത്ത ഫ്രീ കിക്കിൽ നിന്നാണ് തോങ്‌ഹോസിം ഹാവോകിപ് തന്റെ പഴയ ക്ലബ്ബിനെതിരെ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി തീരുും മുമ്പ് ലീഡുയർത്താൻ ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചെങ്കിലും നഷ്ടമായി.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ജയേഷ് റാണെക്ക് പകരക്കാരനായി സുനിൽ ഛേത്രി ഇറങ്ങിയതോടെ ബെംഗലൂരു ആക്രമണങ്ങൾക്ക് കുറച്ചു കൂടി മൂർച്ച കൈവന്നു. അതിന് അധികം വൈകാതെ ഫലവും ലഭിച്ചു. 56-ാം മിനിറ്റിൽ വലതു വിംഗിൽ നിന്ന് രോഷൻ നാവോറെം ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്ക് ഉയർത്തിവിട്ട പന്ത് ഹെഡ് ചെയ്ത് ക്ലിയർ ചെയ്യാനുള്ള സൗരവ് ദാസിന്റെ ശ്രമം സെൽഫ് ഗോളിൽ അവസാനിച്ചു.

പിന്നീട് ഇരു ടീമും വിജയഗോളിനായി ഒറ്റപ്പെട്ട ശ്രമങ്ങൾ നടത്തിയെങ്കിലും സമനിലപൂട്ട് പൊട്ടിക്കാനായില്ല. 72-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോളെന്നുറച്ച ഷോട്ട് ഹിരാ മൊണ്ടാൽ ഗോൾ ലൈൻ സേവിലൂടെ രക്ഷപ്പെടുത്തിയത് ബെംഗലൂരുവിന് തിരിച്ചടിയായി. 81-ാം മിനിറ്റിൽ ലീഡ് തിരിച്ചുപിടിക്കാൻ ഈസ്റ്റ് ബംഗാളിനും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP