Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആർക്കും ഒന്നും നഷ്ടപ്പെടില്ല; എല്ലാവരേയും സർക്കാർ നല്ല കരുതലോടെയാണ് പരിഗണിക്കുന്നത്'; കെ റെയിൽ പദ്ധതിയെ പിന്തുണച്ച് സന്ദീപാനന്ദ ഗിരി

'ആർക്കും ഒന്നും നഷ്ടപ്പെടില്ല; എല്ലാവരേയും സർക്കാർ നല്ല കരുതലോടെയാണ് പരിഗണിക്കുന്നത്'; കെ റെയിൽ പദ്ധതിയെ പിന്തുണച്ച് സന്ദീപാനന്ദ ഗിരി

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: കെ റെയിലിൽ പദ്ധതിയെ പിന്തുണച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയിൽ പദ്ധതി വരുന്നതോടെ വിദ്യാഭ്യാസം, കാർഷികം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.

സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയായി തീരാൻ എല്ലാവരും സർക്കാറിനൊപ്പം ഒറ്റക്കെട്ടായി നിൽക്കണമെന്നും സന്ദീപാനന്ദ ഗിരി പറയുന്നു. ഒരിടത്ത് എന്ന സിനിമയുടെ കഥ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കെ റെയിലുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളെ കുറിച്ച് സംസാരിച്ചത്.

''കെ റെയിൽ വരുന്നതോടെ ട്രാഫിക് ബ്ലോക്ക് പ്രശ്നം ഇല്ലാതാക്കാം. ആരോഗ്യ രംഗത്ത് പലപ്പോഴും ട്രാഫിക്ക് ബ്ലോക്ക് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. കെ റെയിലിനെ നമുക്ക് എയർ ആംബുലൻസായും ഉപയോഗിക്കാൻ പറ്റും.

സ്ത്രീകൾക്ക് വളരെ സുഖപ്രദമായി യാത്ര ചെയ്യാനും കെ റെയിലിലൂടെ സാധിക്കും. കെ റെയിൽ സ്ത്രീ സൗഹൃദമാകും എന്ന കാര്യം ഉറപ്പാണ്. കുട്ടികൾക്കും സ്ത്രീകൾക്കും വളരെ പെട്ടെന്ന് യാത്ര ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്താൻ കെ റെയിലിലൂടെ സാധിക്കും. കാർഷിക രംഗവും മെച്ചപ്പെടും, കാർഷിക ഉത്പ്പന്നങ്ങൾ വേഗത്തിൽ എത്തിക്കാൻ ഇതിലൂടെ നമുക്ക് സാധിക്കും,' സന്ദീപാനന്ദ ഗിരി പറഞ്ഞു.

കേരളത്തിന്റെ സമഗ്രമായ പുരോഗതിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കെ റെയിൽ വിഷയത്തിൽ ആർക്കും ഒന്നും നഷ്ടപ്പെടില്ല. എല്ലാവരേയും സർക്കാർ നല്ല കരുതലോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

സിൽവർലൈൻ പദ്ധതിയിൽ പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. വാസസ്ഥലം നഷ്ടമാവുകയും ഭൂരഹിതർ ആവുകയും ചെയ്യുന്നവർക്കാണ് പ്രത്യേക പാക്കേജ്. വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് നഷ്ട പരിഹാരതുകയ്ക്ക് പുറമേ 4,60,000 രൂപ നൽകാനാണ് തീരുമാനം.

അല്ലെങ്കിൽ നഷ്ടപരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയിലുള്ള വീടും നൽകും. അതി ദരിദ്രകുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 5 സെന്റ് ഭൂമിയും, ലൈഫ് മാതൃകയിലുള്ള വീടും. അല്ലെങ്കിൽ നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 5 സെന്റ് ഭൂമിയും, നാല് ലക്ഷം രൂപയും നൽകും. കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25,000 രൂപ മുതൽ 50 000 രൂപ എന്നിങ്ങനെയാണ് നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP