Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താൻ അക്ഷയപാത്ര ഫൗണ്ടേഷനും യുഎൻ വേൾഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോർക്കുന്നു

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താൻ അക്ഷയപാത്ര  ഫൗണ്ടേഷനും യുഎൻ വേൾഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോർക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്മന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷൻസ് വേൾഡ് ഫൂഡ് പ്രോഗ്രാമും പങ്കാളികളാകുന്നു.

വേൾഡ് ഫൂഡ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ പ്രതിനിധിയും കൺട്രി ഡയറക്ടറുമായ ബിഷോ പരാജൂളിയും അക്ഷയപാത്ര ഫൗണ്ടേഷന്റെ വൈസ് ചെയർമാൻ ചഞ്ചലപതി ദാസയും ഇത് സംബദ്ധിച്ച കരാറിൽ ഒപ്പുവച്ചു.

അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ആഴത്തിലുള്ള പ്രവർത്തനം നടത്താൻ പങ്കാളിത്തം സഹായിക്കുമെന്ന് ബിഷോ പരാജൂളി പറഞ്ഞു. 1961 മുതൽ വേൾഡ് ഫൂഡ് പ്രോഗ്രാമിന്റെ ഭാഗമാണ് ഉച്ചഭക്ഷണ പരിപാടി. ആറ് പതിറ്റാണ്ടുകളായി സ്‌കൂൾ ഭക്ഷണ പരിപാടിയെ പിന്തുണയ്ക്കുകയും നൂറിലധികം രാജ്യങ്ങളിൽ സുസ്ഥിരമായ ദേശീയ സ്‌കൂൾ ഭക്ഷണ പരിപാടി നടത്തുന്നതിന്റെ അനുഭവപരിചയവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂൾ ഭക്ഷണ പരിപാടിയിലൂടെ സ്‌കൂൾ കുട്ടികൾക്ക് പോഷകങ്ങൾ നല്കുന്ന ഇന്ത്യയിൽ സ്‌കൂൾ ഭക്ഷണ പങ്കാളിത്ത പരിപാടിയിൽ പ്രധാനപ്പെട്ടതാണ്. സ്‌കൂൾ ഭക്ഷണ പരിപാടിയിലെ ഏറ്റവും മികച്ച അനുഭവപരിചയവും അതിനോടനുബന്ധിച്ചുള്ള വിവിധ ഉദ്യമങ്ങളും മറ്റ് രാജ്യങ്ങൾക്കും താത്പര്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷ നേടാനായി ഇന്ത്യ പരിശ്രമിച്ചുവരികയായിരുന്നുവെന്ന് അക്ഷയപാത്ര ഫൗണ്ടേഷൻ വൈസ് ചെയർമാൻ ചഞ്ചലപതി ദാസ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സ്‌കൂൾ ഭക്ഷണ പരിപാടി കുട്ടികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഈ പങ്കാളിത്തത്തിലൂടെ വേൾഡ് ഫൂഡ് പ്രോഗ്രാമിന്റെ ആഗോള ശൃംഖലയിലൂടെ വിശപ്പിനെ അടിസ്ഥാനതലത്തിലെ കൈകാര്യം ചെയ്തുള്ള അനുഭവപരിചയം മുതലാക്കി വൻതോതിൽ ലോകമെങ്ങും ഭക്ഷണമെത്തിക്കാനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിലെ വിവിധ രാജ്യങ്ങളിൽനിന്നും ആഗോള ദക്ഷിണ മേഖലയിലും സ്‌കൂൾ ഭക്ഷണ പരിപാടിയിലൂടെ കുട്ടികൾ ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ധ്വാനിക്കേണ്ടി വരുന്നില്ലെന്നും കുട്ടികൾ അതിനായി പണം കണ്ടെത്തേണ്ടി വരുന്നില്ലെന്നും ഉറപ്പുവരുത്തും.

സംഘടിതമായ അനുഭവവും പരിചയവും ഉപയോഗപ്പെടുത്തി വിശപ്പിനെതിരേയും പോഷകദാരിദ്രത്തിനെതിരേയും പോരാടാൻ ഈ ദീർഘകാല പങ്കാളിത്തം സഹായിക്കും. ഭക്ഷ്യ സുരക്ഷിതത്വത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിലുള്ള വിടവുകൾ പരിഹരിക്കുകയും കുക്ക്‌സ് കം ഹെൽപ്പേഴ്‌സിന്റെ ശേഷിയും പോഷകാഹാര ഗുണമേന്മയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

രണ്ട് സംഘടനകൾ തമ്മിൽ വിജ്ഞാനകൈമാറ്റം നടത്തുന്നതിനും ഒത്തുചേർന്ന് ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിനും ഇന്ത്യയിൽ പിഎം-പോഷൺ നടപ്പാക്കുന്നതിനുമാണ് പങ്കാളിത്തം സഹായിക്കുക. സർക്കാരുകൾ തമ്മിൽ പരസ്പരം ചർച്ചകൾ നടത്തുന്നതിനും നയങ്ങളും തന്ത്രപരമായ ഘടകങ്ങളും രൂപപ്പെടുത്തി സ്‌കൂൾ ഭക്ഷണ പരിപാടിയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.

വേൾഡ് ഫൂഡ് പ്രോഗ്രാമിന്റെയും അക്ഷയപാത്രയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും. ഓരോ പാദത്തിലേയ്ക്കുമുള്ള പദ്ധതികൾ രൂപപ്പെടുത്തുകയും ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി രണ്ട് സംഘടനകളും സാമ്പത്തിക സ്രോതസുകൾ കണ്ടെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP