Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴു മിനിറ്റ് കൊണ്ട് 35,000 അടി നേരെ താഴോട്ട് വീഴ്‌ത്തി യാത്രക്കാരുടെ ജീവൻ കാത്ത് ഒരു പൈലറ്റ്; മാഞ്ചസ്റ്ററിൽ നിന്നും പോർച്ചുഗലിലേക്ക് പറന്ന വിമാനത്തിൽ അഗ്‌നി കണ്ടപ്പോൾ പൈലറ്റ് രക്ഷപ്പെടുത്തിയത് ഇങ്ങനെ

ഏഴു മിനിറ്റ് കൊണ്ട് 35,000 അടി നേരെ താഴോട്ട് വീഴ്‌ത്തി യാത്രക്കാരുടെ ജീവൻ കാത്ത് ഒരു പൈലറ്റ്; മാഞ്ചസ്റ്ററിൽ നിന്നും പോർച്ചുഗലിലേക്ക് പറന്ന വിമാനത്തിൽ അഗ്‌നി കണ്ടപ്പോൾ പൈലറ്റ് രക്ഷപ്പെടുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

വിമാനത്തിൽ അഗ്‌നിബാധ ഉണ്ടായതിനെ തുടർന്ന് റൈൻഎയറിന്റെ വിമാനം ഫ്രാൻസിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു. മാഞ്ചസ്റ്ററിൽ നിന്നും ഇന്നലെ വൈകിട്ട് 6.33 ന് പറന്നുയർന്ന എഫ് ആർ 4052 എന്ന വിമാനമാണ് ഇത്തരത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. പോർച്ചുഗലിലെ ഫാറോ നഗരത്തിലേക്ക് പോവുകയായിരുന്ന വിമാനം ഏകദേശം രാത്രി 9.30 ന് അവിടെ എത്തേണ്ടതായിരുന്നു. എന്നാൽ, വിമാനത്തിനകത്ത് തീ കണ്ടതോടെയാണ് പടിഞ്ഞാറൻ ഫ്രാൻസിലെ ബ്രെസ്റ്റിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്.

ബോയിങ് 737-8എ എസ് വിമാനം റൺവെയിൽ എത്തിയ ഉടനെ അഗ്‌നിശമന പ്രവർത്തകരും സുരക്ഷാ ഗാർഡുകളും പ്രവർത്തന സജ്ജരായി. യാത്രക്കാരെ ബസ്സുകളിൽ സുരക്ഷിതമായി ടെർമിനലിൽ എത്തിച്ചു. 41,000 അടി ഉയരത്തിൽ നിന്നും 6,725 അടി ഉയരത്തിലെത്താൻ അസാധാരണമായ വേഗതയിലാണ് വിമാനം താഴ്ന്നിറങ്ങിയതെന്ന് ഫ്ളാറ്റ് ട്രാക്കിങ് സൊഫ്റ്റ്‌വെയർ പറയുന്നു.വെറും ഏഴു മിനിറ്റുകൊണ്ടാണ് ഇത്രയും താഴേക്ക് പറന്നിറങ്ങിയത്. വൈകിട്ട് 7.14 നും 7.21 നും ഇടയിലുള്ള ഏഴു മിനിറ്റുകൾ കൊണ്ട് വിമാനം താഴ്ന്നിറങ്ങിയത് 35,000 അടിയാണ്.

ഇംഗ്ലീഷ് ചാനലിനു മുകളിലൂടെ വിമാനം പറക്കുന്ന സമയത്തായിരുന്നു വിമാനത്തിലെ തീജ്വാല ശ്രദ്ധയിൽ പെട്ടത്. നിലവിൽ ഫ്രാൻസിൽ എത്തുന്ന എല്ലാ ആളുകളും 48 മണിക്കൂർ നേരത്തെ സെൽഫ് ഐസൊലേഷനിൽ പോകേണ്ടതുണ്ട്. അപകടത്തിൽ പെട്ട് ഫ്രാൻസിൽ ഇറങ്ങിയ വിമാനത്തിലെ ജീവനക്കാർക്കും അത് വേണ്ടിവരുമോ എന്ന ആശങ്കയുണ്ടായെങ്കിലും സ്റ്റാൻസ്റ്റെഡിൽ നിന്നും ഉടൻ തന്നെ മറ്റൊരു വിമാനം എത്തി അവരെഫാറോവിലേക്ക് കൊണ്ടുപോകും എന്ന് ഫ്രഞ്ച് അധികൃതർ അവരെ അറിയിക്കുകയായിരുന്നു.

മറ്റൊരു വ്യത്യസ്ത സംഭവത്തിൽ ബിർമ്മിങ്ഹാമിൽ നിന്നും ഡുബ്ലിനിലേക്കുള്ള ഏർ ലിംഗസിന്റെ വിമാനം മാഞ്ചസ്റ്ററിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചില സാങ്കേതിക തകരാറുകൾ മൂലമാണ് ഇത്തരത്തിൽ ഇറക്കേണ്ടി വന്നതെന്നാണ് ഏർ ലിംഗസ് വക്താവ് അറിയിച്ചത്.

ഡുബ്ലിനിലേക്ക് യാത്ര പുനരാരംഭിക്കുന്നതിനു മുൻപായി രാത്രി താമസിക്കുവാൻ എല്ലാ യാത്രക്കാർക്കും ഹോട്ടൽ സൗകര്യം ഏർപ്പെടുത്തിയതായും ഏർ ലിംഗസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP