Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മത്സരം കടുപ്പിക്കാനുറച്ച് ബിഎസ്എൻഎൽ; ഒക്ടോബർ ഒന്നു മുതൽ ലാൻഡ് ലൈൻ ബ്രോഡ്ബാൻഡ് വേഗത വർധിപ്പിക്കും: പുതിയ തീരുമാനങ്ങൾ പൊതുമേഖല സ്ഥാപനത്തെ രക്ഷിക്കുമോ?

മത്സരം കടുപ്പിക്കാനുറച്ച് ബിഎസ്എൻഎൽ; ഒക്ടോബർ ഒന്നു മുതൽ ലാൻഡ് ലൈൻ ബ്രോഡ്ബാൻഡ് വേഗത വർധിപ്പിക്കും: പുതിയ തീരുമാനങ്ങൾ പൊതുമേഖല സ്ഥാപനത്തെ രക്ഷിക്കുമോ?

ന്യൂഡൽഹി: സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളുമായുള്ള മത്സരത്തിൽ പിന്നാക്കം പോകാതിരിക്കാൻ ബിഎസ്എൻഎലിന്റെ നീക്കം. ലാൻഡ്‌ലൈൻ ബ്രോഡ്ബാൻഡ് വേഗത വർദ്ധിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചു.

ഇപ്പോഴുള്ള നിരക്കുകളിൽ വർദ്ധന വരുത്താതെയാണ് ബ്രോഡ്ബാൻഡ് വേഗത കൂട്ടാനുള്ള തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിലൊട്ടാകെ പുതിയ സ്പീഡ് നിലവിൽ വരും. ചുരുങ്ങിയത് രണ്ട് എംബിപിഎസായെങ്കിലും വേഗത ഉയർത്താനാണു ബിഎസ്എൻഎലിന്റെ തീരുമാനം.

സ്വകാര്യ സേവന ദാതാക്കൾ പുതിയ കാൽവയ്പുകളുമായി മുന്നേറുമ്പോൾ പിന്നിലാകാതിരിക്കാനുള്ള നീക്കമാണ് ബിഎസ്എൻഎൽ നടത്തുന്നത്. ബിഎസ്എൻഎല്ലിന് കുതിപ്പ് നൽകുന്ന ഒരു തീരുമാനമാണ് ഇപ്പോൾ പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നിലവിലുള്ള ബിഎസ്എൻഎൽ സേവന ഉപയോക്താക്കൾക്കും പുതിയ കണക്ഷൻ എടുക്കുന്ന ആളുകൾക്കും പുതിയ വേഗതയുടെ ആനുകൂല്യങ്ങൾ ലഭിക്കും. നിലവിലെ താരിഫ് അനുസരിച്ച് ഒരു എംബിപിഎസ് സ്പീഡാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷനുള്ളത്. ഇതാണ് ഇപ്പോൾ ഇരട്ടിയായി ഉയർത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

2005ൽ ബിഎസ്എൻഎൽ ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലാൻഡ്‌ലൈൻ കണക്ഷനുകൾക്ക് നൽകി തുടങ്ങിയപ്പോൾ 256 കെബിപിഎസായിരുന്നു സ്പീഡ്. ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് ബിഎസ്എൻഎൽ ഇപ്പോൾ നയത്തിലും ബിസിനസ് വ്യവസ്ഥകളിലും മാറ്റം വരുത്തിയിരിക്കുന്നത്. കൂടുതൽപേരെ ബിഎസ്എൻഎൽ വരിക്കാരാക്കാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP