Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസും ക്ലാസുമായി മേക്ക് ഓവറിൽ ഞെട്ടിച്ച് അനു.കെ അനിയൻ; കയ്യടി നേടി 'കലക്കാച്ചി'; വീണ്ടും പ്രേക്ഷകരെ കൈയിലെടുത്ത് കരിക്ക് ടീം

മാസും ക്ലാസുമായി മേക്ക് ഓവറിൽ ഞെട്ടിച്ച് അനു.കെ അനിയൻ; കയ്യടി നേടി 'കലക്കാച്ചി';  വീണ്ടും പ്രേക്ഷകരെ കൈയിലെടുത്ത് കരിക്ക് ടീം

മറുനാടൻ മലയാളി ബ്യൂറോ

വീണ്ടും പ്രക്ഷകരിൽ ചിരിക്കും ചർച്ചയ്ക്കും വഴിയൊരുക്കി കരിക്ക് ടീം. കരിക്കിന്റെ പുതിയ സീരീസായ കലക്കാച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ക്രിസ്മസ് ദിനത്തിലാണ് സീരീസ് ആദ്യ എപ്പിസോഡ് എത്തിയത്. രണ്ട് ഹോട്ടലുകൾക്കിടയിലുള്ള കിടമത്സരവും മോഷണക്കേസിലെ പ്രതിയുമായി ഒരു പൊലീസ് കോൺസ്റ്റബിൾ നടത്തുന്ന യാത്രയുമാണ് കഥാതന്തു.

തേരാ പാരയിൽ ജോർജായെത്തിയ അനു.കെ. അനിയൻ ഇത്തവണയും മേക്ക് ഓവറിലൂടെ ഞെട്ടിച്ചു.ജയിൽപുള്ളിയുമായി ഹോട്ടലിലെത്തുന്ന വിജയൻ എന്ന പൊലീസുകാരനെയാണ് അനു കെ അനിയൻ അവതരിപ്പിച്ചത്. ബാബു നമ്പൂതിരി എന്ന കഥാപാത്രത്തിന് ശേഷം അനു കെ അനിയന് ഏറ്റവുമധികം കയ്യടി നേടിക്കൊടുത്ത പ്രകടനവുമാണ് കലക്കാച്ചിയിലേത്. ഉൽക്ക എന്ന സീരീസിൽ മാത്യൂസ് ആയും ഫാമിലി പാക്കിൽ ബിബീഷായും അനു കെ അനിയൻ നേരത്തെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

നാല് മാസത്തിന് ശേഷമാണ് കരിക്ക് പുതിയ സീരീസുമായി ഡിസംബറിൽ എത്തിയത്.സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് കരിക്ക് ടീമിലെ തന്നെ അർജുൻ രത്തനാണ്. അവതരണത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് നിരവധി പേരാണ് സിനിമാ ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിലും എത്തുന്നത്. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ വിൻസി അലോഷ്യസും കലക്കാച്ചി സീരീസിൽ പ്രധാന റോളിലെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP