Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാരൂഖിനോടുള്ള വിശ്വാസം ഇന്ത്യക്കാരോടും; ഈജിപ്തിൽ നിന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയ ഷാരൂഖ് ആരാധകൻ; വേറിട്ട അനുഭവം പങ്കുവെച്ച് പ്രൊഫസർ അശ്വിനി ദേശ്പാണ്ഡെ

ഷാരൂഖിനോടുള്ള വിശ്വാസം ഇന്ത്യക്കാരോടും; ഈജിപ്തിൽ നിന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയ ഷാരൂഖ് ആരാധകൻ;  വേറിട്ട അനുഭവം പങ്കുവെച്ച് പ്രൊഫസർ അശ്വിനി ദേശ്പാണ്ഡെ

മറുനാടൻ മലയാളി ബ്യൂറോ

രജനീകാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ സിനിമാ താരം ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരം ഷാറുഖ് ഖാൻ എന്നാണ്.അത്രയേറെ ആരാധാകരാണ് ലോകത്തിന്റെ പല ഭാഗത്തായി ഷാറുഖ് ഖാന് ഉള്ളത്.അതിന്റെ ഏറ്റവും വലിയ തെളിവാണ് അശോക സർവകലാശാലയിൽ സാമ്പത്തിക വിഭാഗം പ്രൊഫസർ ആണ് അശ്വിനി ദേശ്പാണ്ഡെയ്ക്ക് അടുത്തിടെ ഉണ്ടായ അനുഭവം.ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് ചില സാങ്കേതിക തടസങ്ങൾ ഉണ്ടായപ്പോൾ സഹായവുമായി എത്തിയത് ഷാരൂഖ് ഖാൻ ആരാധകനാണ്.

'ഈജിപ്തിലെ ട്രാവൽ ഏജന്റിന് പണം നൽകണമായിരുന്നു. എന്നാൽ പണം ട്രാൻസ്ഫർ നൽകുന്നതിന് പണം ചില തടസങ്ങൾ നേരിട്ടു. അപ്പോൾ ട്രാവൽ ഏജന്റ് പറഞ്ഞു: ഷാരൂഖ് ഖാന്റെ നാട്ടിൽ നിന്നുമല്ലേ നിങ്ങൾ വരുന്നത്. എനിക്ക് നിങ്ങളെ വിശ്വാസമാണ്. ഞാൻ ബുക്ക് ചെയ്യാം. പണം പിന്നെ മതി. വേറെ എവിടെയാണെങ്കിലും ഞാൻ ഇങ്ങനെ ചെയ്തുകൊടുക്കില്ല. പക്ഷെ ഷാരൂഖ് ഖാന് വേണ്ടി ഞാൻ ചെയ്യും. അദ്ദേഹം എനിക്ക് ചെയ്തുതന്നു. ഷാരൂഖ് ഖാൻ ഈസ് കിങ്,' അശ്വിനി ദേശ്പാണ്ഡെ ട്വിറ്ററിൽ കുറിച്ചു.

 

അശ്വിനിയുടെ പോസ്റ്റിന് താഴെ വിദേശത്ത് നിന്നുള്ള മറ്റു ഇന്ത്യക്കാരും കമന്റുമായെത്തി. ഈജിപ്തിലൂടെ നടക്കുമ്പോൾ നിങ്ങൾ ഇന്ത്യക്കാരാണോ എന്ന് ചോദിച്ച് വരുന്നവരെയും കാണാം അവർ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയുമൊക്കെ അന്വേഷിക്കാറുണ്ടെന്നാണ് ഒരാളുടെ കമന്റ്.

ഇതുപോലെ വിദേശരാജ്യങ്ങളിൽ ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങൾക്ക് വലിയാ ആരാധകരുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP