Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനോയ് വിശ്വം പറഞ്ഞത് യാഥാർത്ഥ്യം; കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാൻ സാധിക്കില്ല; സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം; അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നത്; പിന്തുണച്ച് കാനം രാജേന്ദ്രൻ

ബിനോയ് വിശ്വം പറഞ്ഞത് യാഥാർത്ഥ്യം; കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാൻ സാധിക്കില്ല; സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം; അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നത്; പിന്തുണച്ച് കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് ദുർബലമാകുമ്പോൾ ആസ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാൻ സാധിക്കില്ലെന്ന ബിനോയ് വിശ്വം എംപിയുടെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇകാര്യത്തിൽ സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം. അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നതെന്ന് കാനം വ്യക്തമാക്കി.

'ഇന്ത്യയൊട്ടാകെ ബിജെപിയെ എതിർക്കുന്നതിൽ ഇടതുപക്ഷമുണ്ട്. പക്ഷേ കോൺഗ്രസ് ദുർബലമാകുമ്പോൾ ആ വിടവിലേക്ക് എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷം തന്നെ വരണമെന്നില്ല. മറ്റു പപലരും വരും. ബിനോയ് വിശ്വം യാഥാർത്ഥ്യമാണ് പറഞ്ഞത്. സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം. അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നത്. കേരളത്തിൽ ഇത് ബാധകമല്ലെന്ന് ബിനോയ് വിശ്വം തന്നെ പറഞ്ഞിട്ടിട്ടുണ്ട്.'കാനം പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളെ ലഘൂകരിക്കുന്ന തരത്തിലും കാനം പ്രതികരണം നടത്തി. സമൂഹത്തെ ഒറ്റയടിക്ക് മാറ്റാൻ ആർക്കും സാധിക്കില്ല. എല്ലാക്കാലത്തും പൊലീസിന് എതിരെ വിമർശനമുണ്ടായിട്ടുണ്ട്. ആഭ്യന്തര വകുപ്പോ മന്ത്രിയോ ഇത്തരം കാര്യങ്ങൾ അറിയണമെന്നില്ല. തെറ്റുകണ്ടാൽ ശിക്ഷിക്കുകയും തിരുത്തുകയുമാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസ് തകർന്നാൽ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പിടി തോമസ് അനുസ്മരണ യോഗത്തിലായിരുന്നു ബിനോയ് വിശ്വസത്തിന്റെ പ്രസ്താവന. കോൺഗ്രസ് തകരുന്നിടത്ത് ആർഎസ്എസ് ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ബിജെപി-ആർഎസ്എസ് സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാൻ പറയുന്നു- കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്'-ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന് ഇടതുപക്ഷത്തെ പ്രധാന പാർട്ടിയായ സിപിഎം നിലപാടെടുത്തിരിക്കെയാണ്, സിപിഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടണെന്നാണ് സിപിഎം പിബി വിലയിരുത്തിയത്.രാഹുൽ ഗാന്ധിയുടെ ജയ്പൂർ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. ബിജപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക കക്ഷികളാണെന്നും പിബി യോഗം വിലയിരുത്തി.

കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ ശക്തമായ അഭിപ്രായ ഭിന്നത സിപിഎമ്മിന്റെ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമ ബംഗാൾ പോലുള്ള ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യമാകാമെന്നാണ് കഴിഞ്ഞ പിബിയിലും ധാരണയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP