Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച ബുധൻ, കുംഭം രാശിയിലേക്ക് നീങ്ങുന്നതാണ്. അപ്പോൾ പുതിയ കൂട്ടുകെട്ടുകൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം. പുതിയ ടീം ചർച്ചകൾ, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവ ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് വേണ്ടി ഉള്ള ജോലികൾ, അവരുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം എന്നിവയും ലഭിക്കും. വിദേശത്തു നിന്നുള്ള ജോലികളും ലഭിക്കുന്നതാണ്. അതിനാൽ, ഈ അവസരങ്ങളെ കുറിച്ച നല്ല ബോധവാന്മാർ ആയിരിക്കുക. ജോലി സ്ഥലവും വീടും പ്രധാനമാണ്. ജോലിയിൽ പല തടസങ്ങളും ഉണ്ടായി എന്നുവരാം. പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ ഏറ്റെടുക്കുന്നതിന് മുൻപ് നല്ല ശ്രദ്ധ വേണ്ടി വരും. പുതിയ ജോബ് ഓഫറുകൾ എല്ലാം തന്നെ വിശ്വാസ യോഗ്യം ആകണം എന്നില്ല. വീട്ടിൽ പല പുതിയ മാറ്റങ്ങൾ ഉണ്ടായി എന്നും വരാം. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധുക്കളെ കാണാൻ ഉള്ള അവസരങ്ങൾ ഇവയെല്ലാം തന്നെ ഈ ആഴ്ച പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് മാറുമ്പോൾ, ദൂര യാത്രകൾക്ക് ഉള്ള അവസരം ലഭിക്കുന്നതാണ്. മീഡിയ, എഴുത്തു എന്ന മേഖലയിൽ നിന്നുള്ള പല അവസരങ്ങളും ലഭിക്കുന്നതാണ്. അദ്ധ്യാപകർക്കും കുട്ടികൾക്കും ഈ സമയം വളരെ പ്രധാനമാണ്. പുതിയ പ്രോജെക്ട്കട്ടുകൾ വിദേശത്തു നിന്നും ലഭിക്കാൻ ഉള്ള നിരവധി സാദ്ധ്യതകൾ നില നിൽക്കുന്നു. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റർവ്യൂ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബയോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഈ സമയം ലഭിക്കാം. 

ജമിനി (മെയ് 21 - ജൂൺ 20)
 ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് നീങ്ങുമ്പോൾ, ദൂര യാത്രകൾ, തീർത്ഥ യാത്രകൾ, എന്നിവ ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകളും ഉണ്ടാകാം. മീഡിയ മാസ് കമ്യൂണിക്കേഷൻ, അദ്ധ്യാപനം, എഴുത്തു എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികളും ഉണ്ടാകും. അധ്യപറക്കും വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനമാണ്. സൂര്യനും ശുക്രനും, നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. പല വിധത്തിൽ ഉള്ള ചെലവ് ഈ സമയം ഉണ്ടാകുന്നതാണ്. വിചാരിക്കാത്ത സമയത് ഉള്ള ചിലവുകളും പ്രതീക്ഷിക്കുക. ബിസിനസ് ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ്. പങ്കാളിയോടുള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരവും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് പോകുന്ന അവസരം പല തരത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള സാധ്യതകൾ നില നിൽക്കുന്നു. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും    ഉണ്ടാകുന്നതാണ്. പെട്ടന്നുള്ള ചെലവ്, ഇൻഷുറൻസ് പോളിസി എടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലിക്കുള്ള അവസരവും പ്രതീക്ഷിക്കുക. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകാം. പക്ഷെ ഇവയിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം,ബിസിനസ് ബന്ധങ്ങളിൽ തർക്കങ്ങൾ, വിദേശത്തു നിന്നുള്ള ജോലികൾ ഇവ എല്ലാം തന്നെ ഉണ്ടാകുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് പോകുമ്പോൾ, നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധം എന്നിവയുടെ പ്രാധാന്യം വർധിക്കുന്നു. ശുക്രൻ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിനാൽ തന്നെ പൂർവ കാല ബന്ധങ്ങളെ കുറിച്ച് ആലോചിക്കുകയോ, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നുവരെ വീണ്ടും കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഉണ്ടാകുന്നതാണ്, പക്ഷെ, ഈ ബന്ധങ്ങളിൽ തിടുക്കപ്പെട്ടു തീരുമാനം എടുക്കാൻ പാടുള്ളതല്ല. പുതിയ ജോലിക്ക് ഉള്ള അവസരം, ദൂര യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. സൂര്യനും ശുക്രനും നിങ്ങളുടെ joliye സ്വാധീനിക്കുന്നു. ചില പ്രോജെക്ട്കട്ടുകളിൽ അഴിച്ചു പണി ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായോ ഒത്തു പോകാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷെ തൽക്കാലം അല്പം വിട്ടു വീഴ്ചകളക്ക് തയ്യാറാകുക. നിങ്ങളുടെ ആരോഗ്യവും പ്രധാനമാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ ഈ ആഴ്ച കുംഭം രാശിയിൽ എത്തുന്നതാണ്, അതോടൊപ്പം നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം വർധിക്കും. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ ഒരുങ്ങി വരും, അവ ശ്രദ്ധയോടെ വേണം സ്വീറ്കരിക്കാൻ. നിലവിൽ ഉള്ള ജോലി തൃപ്തികരം ആണെങ്കിൽ യാതൊരു കാരണവശാലും അത് നഷ്ടപ്പെടുത്താൻ പാടില്ല. എങ്കിലും പുതിയ ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം തുടരുന്നതാണ്. ടീം ചർച്ചകൾ, നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട സാഹചര്യം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ക്രമം എന്നിവയെ കുറിച്ചും ആലോചന ഉണ്ടാകും. സൂര്യനും ശുക്രനും നിങ്ങളുടെ ക്രിയേറ്റിവ് ജോലികളെ സ്വാധീനിക്കുന്നു. ശുക്രൻ വക്ര ഗതി ആയതിനാൽ, നിലവിൽ ഉള്ള ബിസിനസ് മെച്ചപ്പെടുത്താൻ ശ്രമിക്കുക, പുതിയ ബിസിനസ് ബന്ധങ്ങൾക്ക് ഈ സമയം അത്ര യോജ്യം അല്ല. നിങ്ങളുടെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ തർക്കങ്ങൾ ഉണ്ടാകാം. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള സാഹചര്യം എന്നിവയും ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ ഈ ആഴ്ച കുംഭം രാശിയിലേക്ക് നീങ്ങുമ്പോൾ, നിങ്ങളുടെ കുട്ടികളുടെ ജീവിതം പ്രധാനമാകും. അവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ ഉള്ള സാഹചര്യം ഉണ്ടാകുന്നതാണ്. പുതിയ ബിസിനസിനെ കുറിച്ചുള്ള ചർച്ചകൾ, കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരവും ഉണ്ടാകും. പക്ഷെ എടുത്തു ചാടി ഉള്ള തീരുമാനം ഒഴിവാക്കുക. സൂര്യനും, ശുക്രനും നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നു. അതിനാൽ വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ, എന്നിവ ഉണ്ടാകുന്നതാണ്. സ്ഥലം വിൽക്കുവാനോ, വാങ്ങുവാനോ ഉള്ള പുതിയ തീരുമാനങ്ങൾ ഒഴിവാക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ അത്തരം പ്ലാനുകൾ കുറിച്ച് ചർച്ച ചെയ്തിരുന്നു എങ്കിൽ അവയിൽ തീരുമാനം എടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഈ ആഴ്ച പുതിയ തീരുമാനം എടുക്കാൻ പാടുള്ളതല്ല, കുടുംബത്തിലെ മുതിര്ന്ന വ്യക്തികളുടെ ജീവിതം ശ്രദ്ധ നേടും, അവർക്ക് നിങ്ങളോടുള്ള എതിർപ്പ് പ്രകടമാകുന്ന സമയമാണ്. ജോലിസ്ഥലത് കൂടുതൽ അദ്ധ്വാനം വേണ്ടി വരും. പുതിയ ജോബ് ഓഫറുകൾ അത്ര വിശ്വസിക്കേണ്ടതില്ല. അധികാരികളുമായുള്ള ചർച്ചകളും പ്രധനാമാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധൻ കുംഭം രാശിയിലേക്ക് ഈ ആഴ്ച മാറുന്നതാണ്. അതിനാൽ കുടുംബ ജീവിതം, ജോലി എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട വരും. കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്തു പല വിധത്തിൽ ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. നിരവധി ചെറു യാത്രകൾ ഈ സമയം ഉണ്ടാകുന്നതാണ്. ഒരേ സമയം പല ജോലികളും ഏറ്റെടുക്കേണ്ടി വരും. പഴയ സുഹൃത്തുക്കൾ, ഒരിക്കൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കുറിച്ച് കേൾക്കാനുള്ള അവസരം, അല്ലെങ്കിൽ കാണാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. സഹോദരങ്ങളും ആയുള്ള സംവാദം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് മാറുന്നതാണ്. അതിനാൽ നിരവധി ചെറു യാത്രകൾ ഉണ്ടാകാം. സഹോദരങ്ങളെ കാണാനും, അവരോടു സംസാരിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള നിരവധി പ്ലാനുകൾ ഉണ്ടാകുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം, എഴുത്തു, മീഡിയ , സെയ്ൽസ് എന്ന മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. ശാരീരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷയ്‌ക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ സമയം ഹൈ ലൈറ്റ് ചെയ്യപ്പെടാം. വിചാരിക്കാത്ത സമയം പല ചിലവുകളും വന്നു പെടാം, അതിനാണ് സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. കല ആസ്വാദനം, പൊളിറ്റിക്സ് എന്ന മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും, പക്ഷെ ഇവയിൽ തിരുത്തലുകളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്ക് ഉള്ള ശ്രമം തുടരുന്നതാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ ഈ ആഴ്ച കുംഭം രാശിയിൽ എത്തുന്നതാണ്. തിനാൽ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. പുതിയ സാമ്പത്തിക ഡീലുകൾ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, പാർട്ട് ടൈം ജോലിക്ക് ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. സൂര്യനും, ശുക്രനും നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കും. പുതിയ തുടക്കങ്ങൾ ഉണ്ടാകാം, പക്ഷെ ഇവ ദീർഘ നാളേക്ക് നീണ്ടു നിൽക്കാൻ ഉള്ള സാധ്യത കുറവായിരിക്കും, ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാനും കേൾക്കാനും ഉള്ള അവസരവും ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങളും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ ഈ ആഴ്ച നിങ്ങളുടെ രാശിയിലേക്ക് വരുന്നതാണ്, അതിനാൽ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരം, പുതിയ തീരുമാനങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും ലഭിക്കുന്നതാണ്. നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവയും ഈ ആഴ്ച ശ്രദ്ധ നേടും.ജോലിയിൽ തിരുത്തലുകൾ ആവശ്യമാകുന്നു അവസ്ഥയാണ്. പുതിയ ജോലിക്കുള്ള അവസരം ലഭിക്കുകയാണെങ്കിൽ, വളരെ ശ്രദ്ധിച്ചു വേണം, അനാവശ്യ റിസ്കുകൾ ഒഴിവാക്കുക. നിങ്ങളുടെ ഭക്ഷണ ക്രമം, ആരോഗ്യം എന്നിവ പ്രധാനമാകുന്നതാണ്.. വിദേശത്തു നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ, പ്രാർത്ഥന എന്നിവയിൽ ഉള്ള താല്പര്യവും ഉണ്ടാകുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച ബുധൻ കുംഭം രാശിയിലെക്ക് നീങ്ങുന്നതാണ്. മാനസികമായ ബാധ്യതകൾ വർധിക്കുന്ന സമയമാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട സാഹചര്യവും ഉണ്ടാകുന്നതാണ്. ശാരീരിരികവും മാനസികവും ആയ ആരോഗ്യവും പ്രാധാന്യം നേടും. സഹ പ്രവർത്തകരുമായുള്ള ചർച്ചകളും പ്രതീക്ഷിക്കുക. സൂര്യനും ശുക്രനും ഈ ആഴ്ചയു൦ നിങ്ങളുടെ കൂട്ട് കെട്ടുകളെ സ്വാധീനിക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാനും, അവരെ കുറിച്ച് കേൾക്കാനും ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, ടീം തർക്കങ്ങളും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം ലഭിക്കുമെങ്കിലും രണ്ടാമത് ചിന്തിച്ചു മാത്രം തീരുമാനം എടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP