Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവളത്തെ ഒരു ലോക്കൽ ബീച്ച് പോലും ആക്കാൻ പറ്റാത്തത് ആര് അള്ള് വച്ചിട്ടാണ്? ബാത്റൂമിൽ പോണേൽ പെട്ടു! മന്ത്രി മുഹമ്മദ് റിയാസ് എന്തെങ്കിലും ചെയ്യാത്ത പക്ഷം പൊലീസ് അള്ളു വച്ചെന്ന കമന്റ് വെറും തള്ള് കമന്റ് മാത്രം: അരവിന്ദ് കൃഷ്ണന്റെ കുറിപ്പ്

കോവളത്തെ ഒരു ലോക്കൽ ബീച്ച് പോലും ആക്കാൻ പറ്റാത്തത് ആര് അള്ള് വച്ചിട്ടാണ്? ബാത്റൂമിൽ പോണേൽ പെട്ടു! മന്ത്രി മുഹമ്മദ് റിയാസ് എന്തെങ്കിലും ചെയ്യാത്ത പക്ഷം പൊലീസ് അള്ളു വച്ചെന്ന കമന്റ് വെറും തള്ള് കമന്റ് മാത്രം: അരവിന്ദ് കൃഷ്ണന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്ത് മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്തതിന് മദ്യം ഒഴിക്കികളയാൻ വിദേശ പൗരനോട് ആവശ്യപ്പെട്ട പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. സംഭവം ദൗർഭാഗ്യകരവും സർക്കാരിന്റെ ടൂറിസം നയത്തിന് വിരുദ്ധവുമാണെന്ന് മന്ത്രി വിമർശിച്ചു. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ പൊലീസ് അള്ള് വയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. എന്നാൽ, കോവളം അന്താരാഷ്ട്ര ബീച്ചിനെ ഒരു ലോക്കൽ ബീച്ച് പോലും ആക്കാൻ പറ്റാത്തത് ആര് അള്ളേ് വച്ചിട്ടാണെന്ന് ചോദിക്കുന്നു കോവളം നിവാസിയും ഡെന്റിസ്റ്റുമായ അരവിന്ദ് കൃഷ്ണൻ. കോവളത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടത് സർക്കാർ തന്നെയല്ലേ എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

അരവിന്ദ് കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കോവളവും അതുമായി സംബന്ധിച്ച് ഉള്ള വിവാദങ്ങളും ഇപ്പൊ മാധ്യമങ്ങളിൽ കൊഴുക്കുക ആണല്ലോ. അതിൽ പ്രിയപ്പെട്ട ടൂറിസം മിനിസ്റ്ററുടെ ഒരു കമന്റ് കണ്ടു. പൊലീസിന്റെ സമീപനവും അള്ളു വയ്ക്കലും. ചില ചോദ്യങ്ങൾ ഒരു കോവളം നിവാസി എന്ന നിലയിൽ ഇടക്കിടെ വരാർ ഉണ്ട്.

കോവളം എന്ന ഒരു ഇന്റർനാഷണൽ ബീച്ചീനെ (അങ്ങനെ ആണ് വയ്‌പ്പ് ) ഒരു ലോക്കൽ ബീച്ച് പോലും ആകാൻ പറ്റാത്ത രീതിയിൽ ആയതു ആര് അള്ള് വച്ചിട്ടാണ്? ബാത്റൂമിൽ പോണേൽ പെട്ടു! വർഷങ്ങൾ ആയി കേൾക്കുന്ന ഒരു 20 കോടി രൂപ ബജറ്റ് കോവളം വികസനത്തിന് ആരാണ് അള്ളു വയ്ക്കുന്നത്?

താരതമ്യേനെ ആളുകൾ പോകാത്ത സമുദ്ര ബീച്ചിൽ പാർക്ക് വയ്ക്കുകയും അതിനെ പൊളിച്ചു വീണ്ടും പണിയുകയും ചെയ്യുന്നു. ഈ പറയുന്ന പാർക്ക് ഹവ്വ ബീച്ചിലോ ഗ്രോവ്‌സ് ബീച്ചിലോ വയ്ക്കാത്തത് ആര് അള്ളു വച്ചിട്ടാണ്?

കോവളം ജംഗ്ഷൻ മുതൽ ഹവ്വ ബീച്ച് വരെ ഉള്ള പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിനു ആരാണ് അള്ളു വച്ചതു? വർഷം 10നു മുകളിൽ ആയി അടുക്കി കൂട്ടി വച്ചിരിക്കുന്ന ഇന്റർലോക്‌സ്. പാമ്പിനു കിടക്കാൻ മാത്രമേ അതുകൊണ്ട് ഗുണം ഉള്ളു.. അത് ആരാ അള്ളു വച്ചേ?

സുരഭി ഹാൻഡി ക്രാഫ്റ്റ്‌സിന്റെ ഒരു ബിൽഡിങ് ഉണ്ട്. ഒരു ഊഹകണക്കു പറഞ്ഞാൽ കൂടി 3000 sq. Ft ഓളം ഉള്ള ഒരു ബിൽഡിങ്. പ്രേതാലയം പോലെ ആയ അതിനു ആരാണ് അള്ളു വയ്ക്കുന്നത്?

കോർപ്പറേഷന്റെ ഒരു ബിൽഡിങ് ഉണ്ട് രാവിസ് ഹെലിപാടിന് സമീപം. യാതൊരു വിധ മൈന്റെനൻസും നടത്താതെ ഇട്ടിരിക്കുന്ന ഒന്ന്. ബീച്ചിൽ വരുന്ന ആൾക്കാർക്ക് ബാത്റൂമിൽ പോകണം എന്നുണ്ടേൽ ആശ്രയിക്കുന്ന ഒന്നാണ് അത്.. അതിനാരാ അള്ളു വയ്ക്കുന്നത്?

കോവളം കൊട്ടാരത്തിന് ആരാ അള്ളു വയ്ച്ചത്? പൊലീസിന്റെ എയ്ഡ് പോസ്റ്റിൽ പോലും അവകാശം ഉന്നയിച്ചു കോടതിയിൽ പോയ ടീംസ് ഉണ്ട്. അതിമനോഹരം ആയ ബീച്ചുകൾ ഉള്ള സ്ഥലത്തു നിന്നും വരുന്ന വിദേശികൾ ഇത്രയും വൃത്തിഹീനമായ ഒരു ബീച്ചിലേക്ക് വന്നു നാടിനെ ചീത്ത പറയുന്നത് കേട്ടു എനിക്ക് മടുത്തു.

പൊതുമരാമത്തു വകുപ്പും ടൂറിസവും ഒരുമിച്ചു നോക്കുന്ന മന്ത്രിക്കു ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.. ചെയ്യും എന്ന ശുഭ പ്രതീക്ഷയോടെ. അല്ലാത്ത പക്ഷം അള്ളു കമന്റ് എന്നത് വെറും തള്ള് കമന്റ് മാത്രം ആയിരുന്നു എന്ന് നാട്ടുകാർ പറയും. ഈ പോസ്റ്റിനു ആരും അള്ളു വയ്ക്കില്ല എന്ന പ്രതീക്ഷയോടെ.

കോവളം ബീച്ചിന് കിട്ടുന്ന അള്ളു ചിത്രകാരന്റെ ഭാവനയിൽ താഴെ കൊടുത്തിട്ട് ഉണ്ട്.
N. B : ഇതിനു രാഷ്ട്രീയമായ മാനങ്ങൾ നൽകാതെ (എന്റെ പേര് വച്ചു രാഷ്ട്രീയം കണ്ടു പിടിക്കാൻ നോക്കണ്ട ഉണ്ണി..)ഒരു കേരളീയൻ എന്ന നിലക്കു ചിന്തിക്കുക.

കഴിഞ്ഞ ദിവസമാണ് സ്വീഡിഷ് പൗരനായ സ്റ്റീവ് എന്ന വിനോദസഞ്ചാരിയെ മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്താതിന് കോവളത്ത് വെച്ച് പൊലീസ് പിടികൂടിയത്. ബില്ല് കൈവശമില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പൊലീസിന് മുന്നിൽ വച്ച് ഒഴിച്ചുകളയുകയായിരുന്നു. തുടർന്ന് ബിവറേജിൽ പോയി ബില്ലും വാങ്ങി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയാണ് സ്റ്റീവ് മടങ്ങിയത്. സംഭവം വിവാദമായതോടെ ഗ്രേഡ് എസഐയെ സസ്‌പെൻഡ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP