Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൂസിഫറിലുള്ളത് അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങൾ; രാഷ്ട്രീയത്തിലെ ഫണ്ടിങ് ചർച്ച ചെയ്യപ്പെടാത്ത ടോപിക; ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം; ഗോവർദ്ധൻ ഞാൻ തന്നെ; മുരളി ഗോപി മനസ്സ് തുറക്കുമ്പോൾ

ലൂസിഫറിലുള്ളത് അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങൾ; രാഷ്ട്രീയത്തിലെ ഫണ്ടിങ് ചർച്ച ചെയ്യപ്പെടാത്ത ടോപിക; ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം; ഗോവർദ്ധൻ ഞാൻ തന്നെ; മുരളി ഗോപി മനസ്സ് തുറക്കുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഗാഹിറ്റായ മോഹൻലാൽ ചിത്രം ലൂസിഫർ കെട്ടുകഥയല്ലെന്നും യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്നതാണെന്നും തിരക്കഥാകൃത്ത് മുരളി ഗോപി. അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫർ എന്ന സിനിമയെന്ന് മുരളി ഗോപി.

രാഷ്ട്രീയത്തിലെ ഫണ്ടിങ് ചർച്ച ചെയ്യപ്പെടാത്ത ടോപിക് ആണ്. ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫർ എന്നും മുരളി ഗോപി. ആരോഗ്യമിത്രം മാസികയുടെ അഭിമുഖത്തിലാണ് പ്രതികരണം.

നാർകോട്ടിക് ജിഹാദിൽ തുടങ്ങി ഭക്ഷണത്തിൽ വരെ മതത്തെ കൂട്ടിക്കെട്ടുന്നതിൽ യോജിപ്പില്ലെന്നും മുരളി ഗോപി പറയുന്നു. ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഒരു പരിധി വരെ താൻ തന്നെയാണെന്നും വിശദീകരിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടിയായാലും അവർ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിൻപറ്റി ജീവിക്കാതിരിക്കണമെന്നും മുരളി ഗോപി പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിൽ കേരളത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായും റഷ്യയിൽ ഖുറേഷി അബ്രാം എന്ന അധോലോക രാജാവായും കഴിയുന്ന നായകനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 200 കോടിയാണ് ആഗോള ബോക്‌സ് ഓഫീസിൽ സിനിമ നേടിയത്. ആശിർവാദ് സിനിമാസായിരുന്നു നിർമ്മാണം.

പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'തീർപ്പ്' ആണ് മുരളി ഗോപിയുടെ രചനയിലുള്ള പുതിയ ചിത്രം. രതീഷ് അമ്പാട്ടാണ് സംവിധാനം. ലൂസിഫർ രണ്ടാം ഭാഗം എമ്പുരാൻ, മമ്മൂട്ടി നായകനായ ചിത്രം എന്നിവയും മുരളി ഗോപിയുടെ രചനയിൽ വരാനിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP