Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മദ്യം വാങ്ങിയത് സുഹൃത്തിന് വേണ്ടി; പോയത് ബീച്ചിലേക്കല്ല, സുഹൃത്ത് താമസിക്കുന്ന ഹോട്ടലിലേക്ക്'; പൊലീസ് തടഞ്ഞത് കോവളം ജംഗ്ഷനിൽ വച്ചെന്നും സ്വീഡിഷ് പൗരൻ; പൊലീസ് അസോസിയേഷന്റെ വാദം തള്ളി വിദേശ പൗരന്റെ പ്രതികരണം

'മദ്യം വാങ്ങിയത് സുഹൃത്തിന് വേണ്ടി; പോയത് ബീച്ചിലേക്കല്ല, സുഹൃത്ത് താമസിക്കുന്ന ഹോട്ടലിലേക്ക്'; പൊലീസ് തടഞ്ഞത് കോവളം ജംഗ്ഷനിൽ വച്ചെന്നും സ്വീഡിഷ് പൗരൻ; പൊലീസ് അസോസിയേഷന്റെ വാദം തള്ളി വിദേശ പൗരന്റെ പ്രതികരണം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോവളത്ത് പൊലീസ് പരിശോധനയ്ക്കിടെ വിദേശ പൗരൻ അധിക്ഷേപിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അസോസിയേഷൻ വാദം തള്ളി സ്വീഡിഷ് പൗരന്റെ പ്രതികരണം. തനിക്ക് വേണ്ടിയല്ല സുഹൃത്തിനായാണ് മദ്യം വാങ്ങിയതെന്നും മദ്യവുമായി താൻ ബീച്ചിലേക്കല്ല സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് പോയതെന്നും സ്വീഡിഷ് പൗരൻ സ്റ്റീവൻ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു കോവളം ജംഗ്ഷനിൽ വച്ചാണ് തന്നെ പൊലീസ് തടഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിഷയത്തിൽ ഇപ്പോൾ പൊലീസ് അസോസിയേഷൻ നടത്തുന്ന വാദം അവരെ പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണെന്നും സ്റ്റീവൻ പറഞ്ഞു.

കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരൻ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് പൊലീസ് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. ദേശീയതലത്തിൽ തന്നെ സംഭവം വാർത്തയായി സർക്കാർ വെട്ടിലായിരുന്നു.

മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പൊലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. മദ്യം എടുത്തെറിയാൻ ആവശ്യപ്പെട്ടു. എന്നാൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീഫൻ പറഞ്ഞു.

താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് സ്റ്റീഫന്റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു. കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു.

മദ്യം കുപ്പിയിൽ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗിൽ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താൻ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങൾ ആളുകൾ പകർത്തുന്നത് കണ്ട പൊലീസുകാരൻ, ബിൽ കാണിച്ചാൽ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

നാലു വർഷമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും നിരന്തരം ദുരഭവങ്ങളാണ് ഉണ്ടാകുന്നതെന്നാണ് സ്റ്റീവന്റെ പരാതി. മദ്യം വാങ്ങിവരുമ്പോൾ ബില്ല് കൈവശം വയ്ക്കണമെന്ന് തനിക്കറിയില്ലായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും പ്ലാസ്റ്റിക് കുപ്പിയായതുകൊണ്ടാണ് എറിയാതെ മദ്യം ഒഴിക്കികളഞ്ഞതെന്നും സ്റ്റീവൻ പറയുന്നു.

മൂന്ന് ലിറ്റർവരെ മദ്യം ഒരാൾക്ക് കൈവശം വെക്കാം. മദ്യകുപ്പിയിൽ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കിൽ ബിൽ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിനെ തിരിച്ചറിയാൻ കഴിയും. ഇത്തരമൊരു പരിശോധനക്ക് പോലും തയ്യാറാകാതെയാണ് മദ്യം ഉപേക്ഷിച്ചുപോകാൻ സ്റ്റീഫനോട് പൊലീസ് ആവശ്യപ്പെട്ടത്.

കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന് നിർദ്ദേശമാണ് സസ്‌പെൻഷനിലായ ഗ്രേഡ് എസ് ഐ ഷാജി പാലിച്ചതെന്നായിരുന്നു അസോസിയേഷൻ വാദം. മദ്യം കളയാൻ പൊലീസ് വിദേശ പൗരനോട് ആവശ്യപ്പെട്ടിട്ടില്ല. വിദേശിയുടെ സമീപത്തു പോവുകയോ തൊടുകയോ ചെയ്തിട്ടില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദത്തെ തള്ളുന്ന രീതിയിലാണ് വിവാദത്തിൽ ഉൾപ്പെട്ട സ്വീഡിഷ് പൗരൻ സ്റ്റീവൻ ആസ്ബർഗിന്റെ പ്രതികരണം

സംഭവവത്തിൽ വിരമിക്കാൻ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്ഥനെ സസ്‌പെൻസ് ചെയ്ത നടപടി നീതീകരിക്കാനാവത്തതാണെന്ന നിലപാടിലാണ് പൊലീസ് അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയേയും ഇക്കാര്യത്തിൽ അസോസിയേഷൻ നേതാക്കൾ പ്രതിഷേധം അറിയിച്ചു.

അതേസമയം കോവളത്ത് വിദേശിയെ പൊലീസ് അവഹേളിച്ച സംഭവത്തിൽ മുഖ്യമന്ത്രി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. സർക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ടൂറിസം മന്ത്രി വിമർശിച്ചു. ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചാൽ തനിക്ക് ഹോം സ്റ്റേ നടത്തിപ്പ് നിർത്തിവേക്കേണ്ടി വരുമെന്ന് അപമാനം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് പറഞ്ഞു.

വിദേശ പൗരൻ അപമാനിക്കപ്പെട്ട സംഭവത്തിൽ കടുത്ത വിമർശനം ഉയരുകയും സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയത്. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. വിദേശിയെ അപമാനിച്ചതിൽ അന്വേഷണം വേണമെന്ന് ടൂറിസം മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP