Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർധ സെഞ്ചുറിയുമായി ആംഗ്കൃഷ് രഘുവൻഷി; അണ്ടർ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്; ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയത് ഒൻപത് വിക്കറ്റിന്; ഇന്ത്യയുടെ എട്ടാം കിരീടം

അർധ സെഞ്ചുറിയുമായി ആംഗ്കൃഷ് രഘുവൻഷി; അണ്ടർ 19 ഏഷ്യാകപ്പ്  ഇന്ത്യക്ക്; ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയത് ഒൻപത് വിക്കറ്റിന്; ഇന്ത്യയുടെ എട്ടാം കിരീടം

സ്പോർട്സ് ഡെസ്ക്

ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 38 ഓവറിൽ 102 റൺസായി പുനർനിശ്ചയിച്ച വിജയലക്ഷ്യം വെറും 21.3 ഓവറിൽ ഇന്ത്യൻ സംഘം മറികടന്നു. അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

മഴയെ തുടർന്ന് 38 ഓവറായി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്ക ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസ് നേടിയത്.

ആംഗ്കൃഷ് രഘുവൻഷി (56), ഷെയ്ഖ് റഷീദ് (31) എന്നിരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹർനൂർ സിംഗിന്റെ (5) വിക്കറ്റാണ് ഇന്ത്യക്കാണ് നഷ്ടമായത്. യസിരു റോഡ്രിഗോയാണ് വിക്കറ്റ്. രഘുവൻഷി ഏഴ് ബൗണ്ടറികൾ കണ്ടെത്തി. റഷീദിന്റെ അക്കൗണ്ടിൽ രണ്ട് ഫോറുകളുണ്ടായിരുന്നു.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഒസ്ത്വളാണ് ലങ്കയെ തകർത്തത്. ശ്രീലങ്കയുടെ ആദ്യ ഏഴ് താരങ്ങളിൽ ഒരാൾ മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. ഓപ്പണർമാരായ ചാമിന്ദു വിക്രമസിംഗെ (2), ഷെവോൺ ഡാനിയേൽ (6), അഞ്ജല ഭണ്ഡാര (9) എന്നിവർ വന്നതുപോലെ മടങ്ങി. രവി കുമാർ, രാജ് ബാവ, കൗശൽ താംബെ എന്നിവർക്കായിരുന്നു. 14 റൺസെടുത്ത സദിഷ രാജപക്സ അൽപനേരം പിടിച്ചുനിന്നു.

എന്നാൽ വിക്കി മധ്യനിര തകർത്തു. രാജപക്സയെ കൂടാതെ റാനുഡ സോമരത്നെ (7), ദുനിത് വെല്ലാലഗെ (9) എന്നിവരെ വിക്കി പുറത്താക്കി. പവൻ പാതിരാജ (4) താംബെയുടെ പന്തിൽ ബൗൾഡായി. തുടർന്ന് ക്രീസിലെത്തിയ താരങ്ങളാണ് ശ്രീലങ്കയുടെ സ്‌കോർ 100 കടത്തിയത്. രവീൺ ഡി സിൽവ (15), യാസിരു റോഡ്രിഗോ (പുറത്താവാതെ 19), മതീഷ പാതിറാണ (14) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. താംബെ രണ്ട് വിക്കറ്റ് വീഴ്്ത്തി. രാജ്വർദ്ധൻ ഹംഗർഗേക്കർ, രവി കുമാർ, രാജ് ബാവ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP