Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ഭക്തർക്ക് പ്രവേശനം നാളെ മുതൽ; എരുമേലി കാനനപാത വഴി നാളെ ഭക്തരെ പ്രവേശിപ്പിക്കും.

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ഭക്തർക്ക് പ്രവേശനം നാളെ മുതൽ; എരുമേലി കാനനപാത വഴി നാളെ ഭക്തരെ പ്രവേശിപ്പിക്കും.

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നത്. ഇതോടെ മകരവിളക്ക് ഉൽസവത്തിനും തുടക്കമായി. മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26 ന് നട അടച്ചിരുന്നു. ഇന്ന് നട തുറന്നെങ്കിലും നാളെ (31.12.2021 ) പുലർച്ചെമുതൽ മാത്രമെ തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയുള്ളൂ.

ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനത്തിന് അവസരമുണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും.
ഒരു ഇടവേളയ്ക്കുശേഷം എരുമേലി കാനന പാതയിലൂടെ വീണ്ടും തീർത്ഥാടകർക്ക് സഞ്ചരിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. നാളെ രാവിലെ മുതൽ തീർത്ഥാടകർക്കായി പാത തുറന്നുനൽകും. കാനനപാതവഴിയുള്ള യാത്രാ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ എരുമേലിയിൽ നിർവ്വഹിക്കും.

കാനനപാതയിൽ യാത്രാ സമയത്തിന് നിയന്ത്രണമുണ്ട്. എരുമേലി കോഴിക്കാൽക്കടവിൽനിന്നും പുലർച്ചെ 5.30 നും 10.30 നും ഇടയിലേ കാനന പാതയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവേശനം നൽകുക. ഈ മേഖലകളിൽ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും. തീർത്ഥാടകർക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കൂ. വൈകിട്ട് അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.

വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് വിരി വയ്ക്കാൻ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ എട്ട് ഇടത്താവളങ്ങളിൽ കടകളും ലഘുഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം ഒരുക്കിയിട്ടുണ്ട്. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിൽ ഓരോ എമർജൻസി മെഡിക്കൽ കെയർ സെന്ററുകൾ പ്രവർത്തിക്കും. പ്രവേശന സമയം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തന്മാരെ കാനനപാതയിലൂടെ കടത്തിവിടുകയില്ല. ജനുവരി 11ന് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട നടക്കും.ജനുവരി 12 ന് പന്തളം ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14 ന് ആണ് മകരജ്യോതി ദർശനവും മകരവിളക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP