Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെമ്മീൻ സീസൺ നാളെ അവസാനിക്കും; കുവൈത്തിൽ ജനുവരി ഒന്നുമുതൽ സമുദ്രപരിധിയിൽ ചെമ്മീൻ വേട്ടക്ക് വിലക്ക്; അനധികൃത ചെമ്മീൻവേട്ട പിടികൂടാൻ കർശന നിരീക്ഷണത്തിനും ഉത്തരവ്

ചെമ്മീൻ സീസൺ നാളെ അവസാനിക്കും; കുവൈത്തിൽ ജനുവരി ഒന്നുമുതൽ സമുദ്രപരിധിയിൽ ചെമ്മീൻ വേട്ടക്ക് വിലക്ക്; അനധികൃത ചെമ്മീൻവേട്ട പിടികൂടാൻ കർശന നിരീക്ഷണത്തിനും ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമുദ്രപരിധിയിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള അനുമതി ഡിസംബർ 31ന് അവസാനിക്കും. പ്രജനനകാലം പരിഗണിച്ച് ജൂലൈ 31 വരെയാണ് വിലക്ക്. വിലക്കുള്ള മാസങ്ങളിൽ കുവൈത്തിന്റെ കടൽഭാഗങ്ങളിൽനിന്ന് ചെമ്മീൻ പിടിക്കുന്നതും പ്രാദേശിക ചെമ്മീൻ വിൽക്കുന്നതും നിയമലംഘനമായി കണക്കാക്കും. അനധികൃത ചെമ്മീൻവേട്ട പിടികൂടാൻ കർശന നിരീക്ഷണവുമുണ്ടാവും.

കപ്പലുകൾ, വലിയ ബോട്ടുകൾ, ചെറുബോട്ടുകൾ എന്നിവയിലെല്ലാം ചെമ്മീൻ പിടിക്കുന്നത് നിയമലംഘനമായി കണക്കാക്കും. സ്വദേശികളുടെ തീന്മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. കുവൈത്ത് സമുദ്രപരിധിയിലെ ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് അഭിപ്രായം. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം.

വർഷത്തിൽ 1000 ടൺ ചെമ്മീനെങ്കിലും കുവൈത്ത് വിപണിയിൽ എത്താറുണ്ടെന്നാണ് കണക്ക്. കുവൈത്തിന്റെ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് വിലക്കുള്ള കാലത്ത് സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന ചെമ്മീൻ ആണ് വിപണിയിൽ ഉണ്ടാവാറുള്ളത്. ഇതിന് പതിവിലേറെ വില കൂടാറുണ്ട്.

മാസങ്ങളായി സമൂഹമാധ്യമത്തിൽ തിരഞ്ഞത് ഷാമനിസം; തിരച്ചിൽ എത്തിച്ചത് ഏകാന്തതയോടുള്ള പ്രണയത്തിലേക്കും; ബെംഗളുരു സ്വദേശി അനുഷ്‌കയുടെ തിരോധാനത്തിന് രണ്ട് മാസം; തിരച്ചിലിൽ ഒരു സൂചനയും ലഭിക്കാതെ പൊലീസ്; നിസഹായരായി മാതാപിതാക്കളുടെ ട്വീറ്റ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP