Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോവയെ കീഴടക്കി എടികെ മോഹൻ ബഗാൻ വീണ്ടും ആദ്യ നാലിൽ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഗോവ വഴങ്ങിയത് സീസണിലെ നാലാം തോൽവി; എട്ടാം സ്ഥാനത്ത്

ഗോവയെ കീഴടക്കി എടികെ മോഹൻ ബഗാൻ വീണ്ടും ആദ്യ നാലിൽ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഗോവ വഴങ്ങിയത് സീസണിലെ നാലാം തോൽവി; എട്ടാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

ഫറ്റോർദ: ഐഎസ്എല്ലിൽ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്‌ത്തി എടികെ മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ ആദ്യ നാലിൽ തിരിച്ചെത്തി. ലിസ്റ്റൺ കൊളാക്കോയും റോയ് കൃഷ്ണയുമാണ് എടികെയുടെ ഗോളുകൾ നേടിയത്. ജോർജെ ഓർട്ടിസ് ഗോവയുടെ ആശ്വാസഗോൾ നേടി. ആദ്യ പകുതിയിൽ എടികെ ഒരു ഗോളിന് മുന്നിലായിരുന്നു.

ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി 14 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തേക്ക് കയറി. സീസണിലെ നാലാം തോൽവി വഴങ്ങിയ ഗോവ പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുന്നു.

എട്ടാം മിനിറ്റിൽ ദേവേന്ദ്ര മർഗോങ്കറിലൂടെ ഗോവയാണ് ആദ്യം പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചത്. എന്നാൽ പിന്നീട പന്ത് കാൽവശം വെച്ചുകളിച്ച എടികെ പതുക്കെ ഗോവൻ പ്രതിരോധത്തിലേക്ക് കയറി. 23-ാം മിനിറ്റിൽ ഗോവൻ പ്രതിരോധം ഭേദിച്ച് ദീപക് ടാംഗ്രിയുടെ പാസിൽ നിന്ന് ലിസ്റ്റൺ കൊളാക്കോയുടെ ബുള്ളറ്റ് ഷോട്ട് ഗോവൻ വലകുലുക്കി. 30-ാം മിറ്റിൽ ഗോവക്കായി ജോർജെ ഓർട്ടിസ് എടുത്ത ഫ്രീ കിക്ക് അമ്രീന്ദർ സിങ് മിന്നും സേവിലൂടെ രക്ഷപ്പെടുത്തിയത് എടികെക്ക് ആശ്വാസമായി. ആദ്യ പകുതിയിൽ പിന്നീട് കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായില്ല.

രണ്ടാം പകുതിയിലും കൂടുതൽ സമയം പന്തു കാലിൽവെച്ച എടികെ ആണ് ആക്രമണങ്ങൾ നയിച്ചത്. അധികം വൈകാതെ അതിന് ഫലം ലഭിച്ചു. 56-ാം മിനിറ്റിൽ റോയ് കൃഷ്ണ വീണ്ടും ഗോവൻ വലയിൽ പന്തെത്തിച്ച് എടികെക്ക് രണ്ട് ഗോളിന്റെ ലീഡ് സമ്മാനിച്ചു. 81-ാം മിനിറ്റിൽ അമ്രീന്ദറിന്റെ പിഴവിൽ നിന്ന് ജോർജെ ഓർട്ടിസിലൂടെ ഗോവ ഒരു ഗോൾ മടക്കി. ബോക്‌സിനകത്തു നിന്ന് ഓർട്ടിസ് തൊടുത്ത ദുർബലമായ ഷോട്ട് കൈയിലൊതുക്കുന്നതിൽ അമ്രീന്ദറിന് പിഴച്ചപ്പോൾ ഗോവ ആശ്വാസ ഗോൾ കണ്ടെത്തി.

അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ഗോവ പൊരുതിയെങ്കിലും എടികെ പ്രതിരോധം വഴങ്ങിയില്ല. അവസാന നിമിഷം ലീഡുയർത്താൻ എടിക്കെക്കും അവസരം ലഭിച്ചെങ്കിലും മൻവീർ സിംഗിന് ലക്ഷ്യം തെറ്റിയതോടെ ഒരു ഗോൾ ജയവുമായി എടികെ തിരിച്ചുകയറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP