Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓമിക്രോൺ വ്യാപനം: വടക്കേ മലബാർ ഭാഗത്തേക്ക് പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുന്ന കാര്യത്തിൽ സംശയം

ഓമിക്രോൺ വ്യാപനം: വടക്കേ മലബാർ ഭാഗത്തേക്ക് പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുന്ന കാര്യത്തിൽ സംശയം

അനീഷ് കുമാർ

കണ്ണൂർ: ഓമിക്രോൺ പടരുന്നത് വീണ്ടും ട്രെയിൻ ഗതാഗതത്തെ താറുമാറാക്കുമെന്നു യാത്രക്കാരിൽ ആശങ്ക ശക്തമായി. ലോക്ക്ഡൗണിനെ തുടർന്ന് ഓട്ടം നിർത്തിവച്ച വടക്കേ മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ സർവീസുകൾ പുതുവർഷത്തിൽ വീണ്ടും ഓടിത്തുടങ്ങുമെന്ന് റെയിൽവേ അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഓമിക്രോൺ പടരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

അൺ റിസർവ്ഡ് എക്സ്‌പ്രസ് സ്‌പെഷൽ ട്രെയിനുകളായാണ് ഇവ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നത്. മംഗളൂരു-കോഴിക്കോട് പാസഞ്ചർ, കോഴിക്കോട്-കണ്ണൂർ പാസഞ്ചർ, കണ്ണൂർ-ചെറുവത്തൂർ പാസഞ്ചർ എന്നിവ ജനുവരി മൂന്നു മുതലും ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ നാലു മുതലും ഓടിത്തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്.അൺ റിസർവ്ഡ് എക്സ്‌പ്രസ് ട്രെയിനുകളായാണ് ഓടുന്നത് എന്നതിനാൽ എക്സ്‌പ്രസ് നിരക്ക് നൽകേണ്ടിവരുമെന്നും പ്രഖ്യാപിച്ചിരുന്നു.

സീസൺ ടിക്കറ്റുകാർക്ക് പഴയ നിരക്കു തന്നെ (സെക്കൻഡ് ക്ലാസ് ഓർഡിനറി) തുടരാനായിരുന്നു തീരുമാനം.മംഗളൂരു സെൻട്രലിൽ നിന്നു രാവിലെ 5.15 ന് പുറപ്പെട്ട് 8.02 ന് കണ്ണൂരും 10.15 ന് കോഴിക്കോട്ടും എത്തുന്ന തരത്തിലാണ് മംഗളൂരു-കോഴിക്കോട് പാസഞ്ചർ (16610) സർവീസ് നടത്തുക. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 2.05 ന് പുറപ്പെട്ട് വൈകുന്നേരം 4.30 ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് കോഴിക്കോട്-കണ്ണൂർ പാസഞ്ചർ (06481) ഓടുക. കണ്ണൂരിൽ നിന്ന് വൈകുന്നേരം 5.30 ന് പുറപ്പെട്ട് 6.35 ന് ചെറുവത്തൂരിൽ എത്തുന്ന തരത്തിലാണ് കണ്ണൂർ-ചെറുവത്തൂർ പാസഞ്ചറിന്റെ (06469) സമയക്രമം. ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ (06491) രാവിലെ 6.20 ന് പുറപ്പെട്ട് 8.30 ന് മംഗളൂരുവിൽ എത്തുന്ന തരത്തിലാണ് സർവീസ് നടത്തുക. 10 ജനറൽ സിറ്റിങ്, രണ്ട് എസ്എൽആർ ഉൾപ്പെടെ 12 കോച്ചുകളുണ്ടാകുമെന്നായിരുന്നു അറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP