Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതുവത്സര സീസൺ പ്രമാണിച്ച് ഇൻസ്റ്റന്റ് ബാർബെക്യു കിറ്റുകളുമായി പെപെ ബിബിക്യു; ഓൺലൈനായി ഓർഡർ ചെയ്താൽ കേരളത്തിൽ എല്ലായിടത്തും ഡെലിവറി

പുതുവത്സര സീസൺ പ്രമാണിച്ച് ഇൻസ്റ്റന്റ് ബാർബെക്യു കിറ്റുകളുമായി പെപെ ബിബിക്യു; ഓൺലൈനായി ഓർഡർ ചെയ്താൽ കേരളത്തിൽ എല്ലായിടത്തും ഡെലിവറി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് ഭീഷണി തെല്ലൊന്ന് ശമിച്ച ആദ്യത്തെ ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് കൊച്ചി ആസ്ഥാനമായ പെപെ ബിബിക്യു വിവിധ ബജറ്റുകൾക്കിണങ്ങുന്ന ബാർബെക്യു കിറ്റുകൾ വിപണിയിലിറക്കി. ബാർബെക്യു ചേരുവകളും ഉപകരണങ്ങളും മൊത്തമായും ചില്ലറയായും ലഭ്യമാക്കുന്ന പെപെയുടെ ഉൽപ്പന്നങ്ങൾ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങിയ പ്രധാന സൂപ്പർ, ഹൈപ്പർമാർക്കറ്റുകളിലും പൊറ്റക്കുഴി-മാമംഗലം റോഡിലും തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷനിലുള്ള ഔട്ട്ലെറ്റുകളിലും www.shop.pepebbq.com എന്ന സൈറ്റിലൂടെ ഓൺലൈനായും ലഭിക്കും. കേരളത്തിൽ എല്ലായിടത്തും ഡെലിവറിയുമുണ്ട്.

'ചാർക്കോൾ കത്തു പിടിപ്പിക്കുന്നതായിരുന്നു ബാർബെക്യു പാചകത്തിലെ പ്രധാന വെല്ലുവിളി. ഇതിനായി പെപെ ബിബിക്യു ഫയർ സ്റ്റാർട്ടർ, ലൈറ്റർ ക്യൂബ്സ്, സവിശേഷ ഫ്യൂവൽ എന്നിവ വികസിപ്പിച്ചെടുത്ത് വിപണിയിലെത്തിച്ചിട്ടുണ്ട്,' പെപെ ബിബിക്യു പാർട്ണർ വിപിൻ ദാസ് പറഞ്ഞു. ഇൻസ്റ്റന്റ് ചേരുവകളുണ്ടെങ്കിൽ ചിക്കനും കട്ടത്തൈരും മാത്രമേ പാർട്ടി നടത്തുന്നവർ സംഘടിപ്പിക്കേണ്ടതുള്ളു. കട്ടത്തൈരിൽ ഇൻസ്റ്റന്റ് ബാർബെക്യു കിറ്റിൽ ലഭിക്കുന്ന മസാല ചേർത്ത് കുഴമ്പാക്കി ചിക്കനിൽ പുരട്ടി കുറച്ചു സമയം കഴിഞ്ഞാൽ ബാർബെക്യു ചെയ്തു തുടങ്ങാം.

എണ്ണ തീരെ ചേർക്കാത്തതിനാൽ ആരോഗ്യത്തിന് ദോഷമില്ല എന്നതാണ് ആളുകളെ ബാർബെക്യുവിലേയ്ക്ക് ആകർഷിക്കുന്നതെന്ന് വിപിൻ ദാസ് പറഞ്ഞു. 1250 രൂപ മുതൽ 30,000 രൂപ വരെയുള്ള വിലകളിൽ വിവിധ ബജറ്റുകൾക്കിണങ്ങുന്ന വ്യത്യസ്ത ബാർബെക്യു പാക്കേജുകളായാണ് വിപണിയിലുള്ളത്. ചാർക്കോൾ ബ്രിക്വെറ്റ്, ചാർക്കോൾ കത്തിക്കുന്നതിനുള്ള ഫ്യുവൽ, ചാർക്കോൾ ഇഗ്നൈറ്റിങ് യൂസർ മാന്വൽ, മസാല, ബ്രഷ്, ബിബിക്യു കടുകെണ്ണ, മെഷ് ഗ്രിൽ, സ്റ്റാൻഡുൾപ്പെടുയള്ള ചാർക്കോൾ ഹോൾഡർ എന്നിവയും പാചകവിധിയും ഉൾപ്പെട്ടതാണ് കിറ്റുകൾ. ഔട്ട്ഡോറിൽ സൊറ പറഞ്ഞും തമാശകൾ പങ്കുവെച്ചും ബാർബെക്യു മുന്നേറുമ്പോൾ മനുഷ്യബന്ധങ്ങൾക്കിടയിൽ ഇക്കാലത്ത് അന്യമായിക്കൊണ്ടിരിക്കുന്ന ഊഷ്മളതയ്ക്കും അത് പിന്തുണയേകുന്നുവെന്നാണ് പെപെ ബിബിക്യു മാനേജർ ദിനിൽ എസ് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും സ്വാദേറിയ ചിക്കൻ, ഫിഷ് വിഭവങ്ങളിലൊന്നായ ബാർബെക്യുവിന് വിലയേറി നിൽക്കുന്ന സവാള ആവശ്യമില്ലെന്നതും മറ്റൊരു ആകർഷണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP