Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും; പോളിറ്റ്ബ്യൂറോ എടുത്ത തീരുമാനമാണിത്; അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാൽ കാര്യം മാറി; ചർച്ചയില്ല പഠനമില്ല ചോദ്യങ്ങൾക്ക് ഉത്തരമില്ല; ഇതാണോ വൈരുധ്യാത്മക ഭൗതികവാദം: സിപിഎമ്മിനെ പരിഹസിച്ചു വി ഡി സതീശൻ

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും; പോളിറ്റ്ബ്യൂറോ എടുത്ത തീരുമാനമാണിത്; അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാൽ കാര്യം മാറി; ചർച്ചയില്ല പഠനമില്ല ചോദ്യങ്ങൾക്ക് ഉത്തരമില്ല; ഇതാണോ വൈരുധ്യാത്മക ഭൗതികവാദം: സിപിഎമ്മിനെ പരിഹസിച്ചു വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ സിപിഎം നിലപാടിനെ വിമർശിച്ചും രൂക്ഷമായി പരിഹസിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിർക്കുന്നവർ ഇവിടെ ഈ വിഷയത്തിൽ അനുകൂലിച്ച് കാമ്പയിൻ നടത്തുന്നതിനെ വിമർശിച്ചാണ് സതീശൻ രംഗത്തുവന്നത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും. മഹാരാഷ്ട്രയിലെ ലോക്കൽ കമ്മറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ) മുതൽ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തിൽ ചർച്ചയും പഠനവും ആശയസങ്കലനവും റിപ്പോർട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷെ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാൽ കാര്യം മാറി. ചർച്ചയില്ല പഠനമില്ല ചോദ്യങ്ങൾക്ക് ഉത്തരമില്ല... ഞങ്ങൾ സിൽവർ ലൈൻ സ്ഥാപിക്കും പറപ്പിക്കും വിജയിപ്പിക്കും- സതീശൻ കുറിപ്പിൽ പരിഹസിക്കുന്നു.

മുംബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സിപിഎമ്മിന്റെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

വി.ഡി. സതീശന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും. മഹാരാഷ്ട്രയിലെ ലോക്കൽ കമ്മറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ) മുതൽ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തിൽ ചർച്ചയും പഠനവും ആശയസങ്കലനവും റിപ്പോർട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷെ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാൽ കാര്യം മാറി. ചർച്ചയില്ല പഠനമില്ല ചോദ്യങ്ങൾക്ക് ഉത്തരമില്ല... ഞങ്ങൾ സിൽവർ ലൈൻ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങൾ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങൾ കുത്തകകളുടെ തോളിൽ കൈയിടും. ഞങ്ങൾ ആഗോളവത്ക്കരണത്തിന് തീർത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്മാരിൽ നിന്ന് വായ്പ വാങ്ങും. ഞങ്ങൾ ജനങ്ങൾക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാൺ ഭൂമിയിൽ നിന്ന് ആട്ടി പായിക്കും. ഞങ്ങൾ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്ന, എന്നാൽ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ തീവ്രവാദിയായി ചാപ്പ കുത്തും.

ഇതിന്റെ മലയാളം പേരാണോ വൈരുധ്യാത്മക ഭൗതികവാദം? മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പാടില്ല. എന്നാൽ തിരുവനന്തപുരം കാസർകോട് അതിവേഗ ട്രെയിൻ നടപ്പാക്കും. എന്തൊരു വിരോധാഭാസമാണിത്. പക്ഷേ അപ്പോഴും നിങ്ങളുടെ പഴയ കാല പ്രസ്താവനകളും ട്വീറ്റുകളും ചരിത്ര സത്യങ്ങളായി നിങ്ങളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നോർക്കണം...

(മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സിപിഎമ്മിന്റെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റുകൾ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP