Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസ്മയമായി 'സ്‌കൈ സർഫിങ്'; സ്‌കൈ ഡൈവർ പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് വായുവിൽ കറങ്ങിയത് 160 തവണ; ഗിന്നസ് വേൾഡ് റെക്കോർഡ്; വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു

വിസ്മയമായി 'സ്‌കൈ സർഫിങ്'; സ്‌കൈ ഡൈവർ പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് വായുവിൽ കറങ്ങിയത് 160 തവണ; ഗിന്നസ് വേൾഡ് റെക്കോർഡ്; വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു

ന്യൂസ് ഡെസ്‌ക്‌

(ഈജിപ്ത്): ഈജിപ്തിലെ ഗിസയിൽ ഭൂമിയിൽ നിന്ന് 13,500 അടി ഉയരത്തിൽ ചിത്രീകരിച്ച 'സ്‌കൈ സർഫിങ്' വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സ്‌കൈ ഡൈവർ തന്റെ പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് വായുവിൽ 160 തവണ കറങ്ങുന്ന വിസ്മയകരമായ ദൃശ്യമാണ് വൈറലാകുന്നത്.

അമേരിക്കയിൽ നിന്നുള്ള കീത്ത് എഡ്വേർഡ് സ്‌നൈഡറാണ് അപൂർവമായ സ്‌കൈ സർഫിങ് നടത്തിയത്. മറ്റ് രണ്ട് സ്‌കൈഡൈവർമാരെയും വീഡിയോയിൽ കാണാം. ഇവരിൽ ഒരാളാണ് ഈ ധീരമായ നേട്ടം ചിത്രീകരിച്ചത്. 'സ്‌കൈ സർഫിങ്' സമയത്ത് ഏറ്റവും കൂടുതൽ 'ഹെലികോപ്റ്റർ സ്പിന്നുകൾ' ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇദ്ദേഹം ഇടം പിടിച്ചു.



വിമാനത്തിൽ നിന്ന് ചാടിയ ശേഷം, കാലിൽ ഘടിപ്പിച്ച സ്‌നോബോർഡിൽ സ്‌നൈഡർ ഒരു സ്പിന്നിങ് ടോപ്പ് പോലെ 360 ഡിഗ്രി തിരിയുകയായിരുന്നു. ഒടുവിൽ 160 സ്പിന്നുകൾ പിന്നിട്ട് റെക്കോർഡ് ഭേദിക്കാൻ ഇദ്ദേഹത്തിനായി. ഗിസയിലെ പിരമിഡുകളെ സാക്ഷിയാക്കിയാണ് തലകറങ്ങുന്ന ശ്രമം സ്‌നൈഡർ നടത്തിയത്.



സ്‌കൈസർഫിങ് എക്സ്ട്രാഡിനേയർ മിസ്റ്റർ സ്നൈഡർ സ്പിന്നിങ് ലോക റെക്കോർഡ് പൂർത്തിയാക്കി. 'പിരമിഡുകൾക്ക് മുകളിലൂടെയുള്ള സർഫിനായി 5,000 അടി താഴേക്ക് കറങ്ങുന്നത് അപൂർവമായ അനുഭവം' എന്നാണ് കീത്ത് എഡ്വേർഡ് പറഞ്ഞത്. 'തീർച്ചയായും പിരമിഡുകളിൽ മറ്റൊന്നിനും ഇല്ലാത്ത ഊർജ്ജവും ബന്ധവും നിലവിലുണ്ട്. പ്രപഞ്ചത്തിനായുള്ള ഗ്രഹത്തിലെ ആന്റിനയായ ഒരു സ്ഥലത്താണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.



വയറുവേദനിപ്പിക്കുന്ന അത്തരം ഒരു സ്പിന്നിനെ എങ്ങനെ നേരിടാൻ കഴിഞ്ഞുവെന്ന ചോദ്യത്തിനും 'തലകറങ്ങുന്ന വികാരങ്ങളെയോ അസന്തുലിതാവസ്ഥയെയോ സംബന്ധിച്ച്, എന്റെ മനസ്സ് ഇപ്പോൾ ഈ കാര്യങ്ങൾ വ്യത്യസ്തമായി അനുഭവിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.



സ്‌കൈഡൈവിങ്ങിന് സമാനമായ ഒരു കായിക ഇനമാണ് സ്‌കൈ സർഫിങ്, പാരച്യൂട്ട് വിന്യസിക്കുന്നതിന് മുമ്പ് വായുവിൽ മലക്കം മറിഞ്ഞാണ് ഈ വിസ്മയകരമായ നേട്ടത്തിൽ കീത്ത് എഡ്വേർഡ് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP