Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലാകാരി എന്ന നിലയ്ക്ക് പ്രോഗ്രാമിന് വിളിച്ചതുകൊണ്ടാണ് മോൺസന്റെ വീട്ടിൽ പോയത്; ഫ്രോഡ് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ പോവില്ലായിരുന്നു; കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ നടി ശ്രുതി ലക്ഷ്മി

കലാകാരി എന്ന നിലയ്ക്ക് പ്രോഗ്രാമിന് വിളിച്ചതുകൊണ്ടാണ് മോൺസന്റെ വീട്ടിൽ പോയത്; ഫ്രോഡ് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ പോവില്ലായിരുന്നു; കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ നടി ശ്രുതി ലക്ഷ്മി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. മോൻസണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചതെന്ന് ശ്രുതി ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. കലാകാരി എന്ന നിലക്ക് പ്രോഗ്രാമിന് വിളിച്ചതുകൊണ്ടു മാത്രമാണ് മോൺസന്റെ വീട്ടിൽ പോയത്. മോൻസൺ മാവുങ്കൽ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അവിടെ പോകില്ലായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി.

മോൻസൻ മാവുങ്കലിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ നടത്തിയെന്നായിരുന്നു ശ്രുതി വ്യക്തമാക്കിയത്. എന്നാൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. മോൻസന്റെ സാമ്പത്തിക ഉറവിടങ്ങളും ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി ഇവരെ ചോദ്യം ചെയ്തത്. മോൻസനെതിരെ പരാതി നൽകിയവരെ ഉൾപ്പടെ അന്വേഷണ സംഘം ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്.

പ്രാഥമിക ഘട്ടത്തിൽ ശ്രുതി ലക്ഷ്മിയിൽ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാൻ ഹൈക്കോടതി ഇഡിക്കു നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇയാളുമായി ഇടപാടുകൾ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസിൽ ഇഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോൻസനെതിരെ ക്രൈംബ്രാഞ്ച് രണ്ടു പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

മോൻസൻ മാവുങ്കലിന്റെ അടുത്ത് ഡോക്ടർ എന്ന നിലയിൽ ചികിത്സതേടിയെന്നായിരുന്നു നടി ശ്രുതി ലക്ഷ്്മി വിവാദങ്ങളിൽ പ്രതികരിച്ചത്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടാണ് ഡോക്ടറുടെ ചികിത്സ തേടിയത്. അദ്ദേഹം മരുന്നു തന്നപ്പോൾ അസുഖം ഭേദമായതായും നടി പറഞ്ഞിരുന്നു.

'അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു' മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

'ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാർത്തകൾ കേൾക്കുമ്പോൾ അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കൾ വാങ്ങുകയോ ചെയ്തിട്ടില്ല. ഏല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോൻസൻ മാവുങ്കൽ. പരിപാടികൾക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടി' നടി പറയുന്നു.

'അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിൽനിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കിൽ അപ്പോൾത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു' എന്നാണ് വിവാദങ്ങളോട് ശ്രുതി ലക്ഷ്മി പ്രതികരിച്ചത്.

മോൻസൺ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചിരുന്നു. താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും നടി പറഞ്ഞിരുന്നു. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചു.

തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂവെന്നും നടി പറയുന്നു. കൂടാതെ ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് സേവനം ലഭിച്ചിട്ടുണ്ടെന്നും ശ്രുതി പറയുന്നു. തട്ടിപ്പുകാരനാണെ വാർത്തകൾ കേട്ട് ഞെട്ടിപ്പോയെന്നും ഇതുവരെ അതിൽ നിന്ന് മുക്തരായിട്ടില്ലെന്നുമാണ്  ശ്രുതിലക്ഷ്മി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP