Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'മരക്കാർ: അറബിക്കടലിന്റെ സിംഹം': ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടു

'മരക്കാർ: അറബിക്കടലിന്റെ സിംഹം': ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടു

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലും ആമസോൺ പ്രൈമിലും മുന്നേറുന്നതിനിടെ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ്. നെഗറ്റീവ് അഭിപ്രായങ്ങൾ വന്നെങ്കിലും ചിത്രം അതിനെയൊക്കെ മറികടന്നാണ് വിജയത്തിലേക്ക് നീങ്ങിയത്.

പ്രണവ് മോഹൻലാൽ, ഇന്നസെന്റ് തുടങ്ങിയവർ അഭിനയിക്കുന്ന രംഗമാണ് പുറത്തുവിട്ടത്. മലയാളത്തിലെ എക്കാലത്തെയും ബ്രഹ്‌മാണ്ഡ ചിത്രമായ 'മരക്കാറി'ന്റെ ചില രംഗങ്ങളുടെ ഷൂട്ടിംഗാണ് വീഡിയോയിൽ കാണാനാകുന്നത്. തിയറ്ററിൽ കാണേണ്ട ഒരു ചിത്രമാണ് 'മരക്കാർ' എന്നായിരുന്നു അഭിപ്രായങ്ങൾ വന്നതും. 'മരക്കാർ: അറബിക്കടലിന്റെ സിംഹ'ത്തിന് വിദേശങ്ങളിലടക്കം മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച 'മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്' ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങൾ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിലെത്തി. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദർശനും അനി ഐ വി ശശിയും ചേർന്ന് തിരക്കഥ എഴുതിയി.

റിലീസിനു മുൻപുള്ള ടിക്കറ്റ് ബുക്കിംഗിൽ നിന്നു മാത്രമായി 'മരക്കാർ' 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നു. 'മരക്കാർ: അറബിക്കടലിന്റെ സിംഹം' വലിയ ആരവായിരുന്നു തിയറ്ററുകളിൽ ആദ്യം സൃഷ്ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡും 'മരക്കാർ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP