Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെഞ്ചുവിരിച്ചു ഞാൻ ഇപ്പോൾ പറയട്ടെ; ഇന്ത്യക്കാരി എന്നു പറയാൻ എനിക്ക് എപ്പോഴും അഭിമാനം മാത്രം; കിരീടം നേടി മറുപടി പറഞ്ഞു സാനിയ; അഭിനന്ദനവുമായി പ്രധാനമന്ത്രി

നെഞ്ചുവിരിച്ചു ഞാൻ ഇപ്പോൾ പറയട്ടെ; ഇന്ത്യക്കാരി എന്നു പറയാൻ എനിക്ക് എപ്പോഴും അഭിമാനം മാത്രം; കിരീടം നേടി മറുപടി പറഞ്ഞു സാനിയ; അഭിനന്ദനവുമായി പ്രധാനമന്ത്രി

സാനിയ മിർസയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ ആക്കിയപ്പോൾ, സാനിയയുടെ ദേശീയത സംബന്ധിച്ചാണ് ചിലർ തർക്കമുന്നയിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയയെ ഇന്ത്യക്കാരി എന്ന് പരിഗണിക്കാനാവില്ല എന്ന് ചില ബിജെപി നേതാക്കൾ തന്നെ വാദമുയർത്തി. എന്നാൽ, അവർക്കെല്ലാം യു.എസ്.ഓപ്പണിലെ മിക്‌സഡ് ഡബിൾസ് കിരീടം കൊണ്ട് സാനിയ മറുപടി പറഞ്ഞപ്പോൾ, സാനിയക്ക് അഭിനന്ദനം ചൊരിഞ്ഞത് സാക്ഷാൽ നരേന്ദ്ര മോദിയും. 

സാനിയയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് സാനിയ നന്ദി പറയുകയും ചെയ്തു. എന്നാൽ, എല്ലാത്തിനുമുപരി, സാനിയ ഈ കിരീടത്തെ കാണുന്നത് തന്റെ ദേശീയതയെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയായാണ്.

ബിജെപി നേതാവ് കെ.ലക്ഷ്മണാണ് സാനിയയെ ഇന്ത്യക്കാരിയായി കാണാനാവില്ലെന്ന വാദമുയർത്തിയത്. പാക്കിസ്ഥാന്റെ മരുമകളായ സാനിയയെ തെലങ്കാന സംസ്ഥാനത്തിന്റെ അംബാസഡറാക്കുന്നത് ശരിയല്ലെനിനും ലക്ഷ്മണ പറഞ്ഞു. സാനിയ മേലിൽ ഇന്ത്യക്കുവേണ്ടി മത്സരിക്കരുതെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു. തന്നെ അധിക്ഷേപിച്ചവരോട് കളിക്കളത്തിൽനിന്നുതന്നെ മറുപടി നൽകുമെന്ന് തീരുമാനിച്ചുറച്ച സാനിയ, യു.എസ് ഓപ്പണിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

മിക്‌സഡ് ഡബിൾസിൽ ബ്രസീലുകാരൻ ബ്രൂണോ സ്വാരസിനൊപ്പം കിരീടം നേടിയതോടെ, കരിയറിലെ മൂന്നാം ഗ്രാൻസ്ലാം കിരീടമാണ് സാനിയ സ്വന്തമാക്കിയത്. മുമ്പ് രണ്ടുതവണ കിരീടം നേടിയപ്പോഴും ഇന്ത്യൻ താരം മഹേഷ് ഭൂപതിയായിരുന്നു പങ്കാളി. 2009-ൽ ഓസ്‌ട്രേലിയൻ ഓപ്പും 2012-ൽ ഫ്രഞ്ച് ഓപ്പണുമാണ് സാനിയ ഇതിനുമുമ്പ് ഭൂപതിക്കൊപ്പം വിജയിച്ചത്. ഇക്കുറി വനിതാ ഡബിൾസിൽ സിംബാബ്‌വെക്കാരി കാര ബ്ലാക്കിനൊപ്പം സെമി ഫൈനൽ വരെ മുന്നേറാനും സാനിയക്കായി.

യു.എസ്.ഓപ്പണിലെ മിക്‌സഡ് ഡബിൾസ് കിരീടം നേടിയശേഷം സാനിയയുടെ വാക്കുകൾ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു. ഈ വിജയം തന്റെ രാജ്യത്തിനും എല്ലാ ഇന്ത്യക്കാർക്കും വേണ്ടി സമർപ്പിക്കുന്നുവെന്ന് പറഞ്ഞ സാനിയ, കിരീടം തെലങ്കാനയിലെ ജനങ്ങൾക്കുള്ള സമ്മാനമാണെന്നുകൂടി കൂട്ടിച്ചേർത്തു.

തന്നെ അധിക്ഷേപിച്ച ബിജെപി നേതാക്കൾക്ക് മറുപടി പറയാൻ വാർത്താ സമ്മേളനം വിളിച്ച സാനിയ, തന്റെ പാരമ്പര്യം വിശദമാക്കവെ പൊട്ടിക്കരഞ്ഞത് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ, വിമർശകർക്ക് കളിക്കളത്തിലെ നേട്ടത്തോടെ മറുപടി പറയാനായതിൽ സാനിയ അങ്ങേയറ്റം ആഹ്ലാദിക്കുകയും ചെയ്യുന്നു. കൂടുതൽ നേട്ടങ്ങളിലൂടെ രാജ്യത്തിന് കൂടുതൽ അഭിമാനം സമ്മാനിക്കുമെന്നും സാനിയ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP